അബുദാബി ,ഓഗസ്റ്റ് 14 2026 : 2026 ഒക്ടോബർ 1 മുതൽ നിയമം പ്രാബല്യത്തിൽ വരും.
അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് പുതിയ നിർദേശം പുറത്തിറക്കിയത്. ടൂറിസം ലൈസൻസുള്ള ഹോട്ടലുകളിലെയും സ്വതന്ത്ര ഫുഡ് ആൻഡ് ബിവറേജ് ഔട്ട്ലെറ്റുകളിലെയും മെനുകൾക്ക് നിയമം ബാധകമാണ്.
മുതിർന്നവർക്കുള്ള മെനുവിലെ ഓരോ വിഭാഗത്തിലും കുറഞ്ഞത് ഒരു ആരോഗ്യകരമായ ഭക്ഷണവിഭവം ഉണ്ടായിരിക്കണം. സ്റ്റാർട്ടർ, സൈഡ് ഡിഷ്, മെയിൻ കോഴ്സ്, ഡെസേർട്ട് തുടങ്ങിയ വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടും.
ആരോഗ്യകരമായ ഭക്ഷണവിഭവങ്ങൾ SEHHI പോഷക മാനദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കണം.
കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കുറഞ്ഞതും പോഷകമൂല്യം കൂടുതലുള്ളതുമായ ഭക്ഷണങ്ങളെയാണ് SEHHI മാനദണ്ഡം തിരിച്ചറിയുന്നത്.
കുട്ടികളുടെ മെനുവിലും പുതിയ നിയമം ബാധകമാണ്. മെനുവിലുള്ള ഭക്ഷണങ്ങളുടെ കുറഞ്ഞത് പകുതി ആരോഗ്യകരമായ ഓപ്ഷനുകളായിരിക്കണം. മുതിർന്നവർക്കുള്ള ആരോഗ്യകരമായ വിഭവങ്ങൾ കുട്ടികൾക്ക് അനുയോജ്യമായ ചെറിയ അളവിൽ നൽകാനും കഴിയും. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ആരോഗ്യകരമായ വിഭവങ്ങളിൽ SEHHI ലോഗോ നിർബന്ധമായും രേഖപ്പെടുത്തണം. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെട്ടാൽ സ്ഥാപനങ്ങൾ മെനുകളും ഭക്ഷണങ്ങളുടെ റെസിപ്പികളും പോഷക വിവരങ്ങളും അധികൃതർക്ക് സമർപ്പിക്കണം. മെനുവിൽ പുതിയ വിഭവങ്ങൾ ഉൾപ്പെടുത്തുകയോ നിലവിലുള്ളവ മാറ്റുകയോ ചെയ്താലും ആവശ്യമായ എണ്ണം ആരോഗ്യകരമായ വിഭവങ്ങൾ തുടർന്നും ഉറപ്പാക്കണം.
അതേസമയം, ബഫേകൾ, സ്ഥിരമായ മെനുവില്ലാത്ത ഭക്ഷണ സേവനങ്ങൾ, ടേസ്റ്റിങ് മെനുകൾ തുടങ്ങിയവയ്ക്ക് നിയമത്തിൽ ഇളവുണ്ട്. ചെറിയ തോതിൽ ഭക്ഷണം മാത്രം വിൽക്കുന്ന ചില പ്രത്യേക ഔട്ട്ലെറ്റുകൾക്കും നിശ്ചിത വ്യവസ്ഥകൾ പ്രകാരം ഇളവ് ലഭിക്കും.
അബുദാബിയിൽ ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നിയമം. സൂപ്പർമാർക്കറ്റുകളിലും സ്കൂളുകളിലും ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ പ്രോത്സാഹിപ്പിക്കുന്ന നടപടികൾക്ക് പിന്നാലെയാണ് ഹോട്ടൽ മേഖലയിലും പുതിയ നിയന്ത്രണം.
ആരോഗ്യകരമായ ഭക്ഷണം കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയും ഉപഭോക്താക്കൾക്ക് മികച്ച ഭക്ഷണ തിരഞ്ഞെടുപ്പിന് അവസരം നൽകുകയും ചെയ്യുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം.

[8846]gbajje Official Login | সেরা অনলাইন ক্যাসিনো ও দ্রুত বিকাশ পেমেন্ট,gbajje অ্যাপ ডাউনলোড করে সেরা অনলাইন স্লট গেমের নিয়ম জানুন। দ্রুত বিকাশ পেমেন্টের সুবিধায় আজই আপনার অ্যাকাউন্ট খুলে গেম শুরু করুন। visit: gbajje
[6238]Bizzo – Link Vào Chính Thức | Casino Trực Tuyến Uy Tín Số 1,Bizzo cung cấp link vào chính thức, hỗ trợ tải app APK nhanh chóng và hướng dẫn nạp tiền qua Momo tiện lợi. Trải nghiệm sòng bài đẳng cấp ngay hôm nay! visit: bizzo
[5974]fgfox | Link Vào Chính Thức – Game Bài Đổi Thưởng Uy Tín,fgfox cung cấp link vào chính thức an toàn. Tải app APK dễ dàng để trải nghiệm game bài đổi thưởng uy tín và tìm hiểu luật chơi baccarat chi tiết. Truy cập ngay! visit: fgfox