അജ്മാൻ ആഗസ്റ്റ് 14: ഗ്രൂപ്പിന്റെ മൾട്ടികൾച്ചറൽ റീട്ടെയിൽ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ ബ്രാഞ്ച് ആരംഭിച്ചത്. മെഗാ സമ്മാനങ്ങളും ഓഫറുകളുമായി സി.എം. ഹൈപ്പർമാർക്കറ്റിന്റെ അഞ്ചാമത് ശാഖ അജ്മാൻ ജർഫിൽ തുറന്നു .ഡാന ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോക്ടർ ബിർബൽ സിംഗ് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.
CM ഗ്രൂപ്പ് മാനേജിംഗ് പാർട്ണർമാരായ സിറാജ് ചെമ്പയിൽ, ഷനിൽ ചെമ്പയിൽ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഉത്ഘാടനം.
ചടങ്ങിൽ സ്വദേശി പ്രമുഖൻ മജീദ് ഹമദ് ജാബർ ഹമദ് അൽ സുവൈദി മുഖ്യാതിഥിയായി പങ്കെടുത്തു.
യുഎഇയിലെ വിവിധ പ്രവാസി സമൂഹങ്ങളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് CM ഹൈപ്പർമാർക്കറ്റുകൾ പ്രവർത്തിക്കുന്നതെന്നു മാനേജ്മന്റ് അറിയിച്ചു.
ഇന്ത്യ, ബംഗ്ലാദേശ് , പാകിസ്ഥാൻ , നേപ്പാൾ , ശ്രീലങ്ക, തുടങ്ങി വിവിധ രാജ്യക്കാരായ പ്രവാസികൾക്കും
സ്വദേശികൾക്കും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും ഒരൊറ്റ ഷോപ്പിംഗ് കേന്ദ്രത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
20-ലേറെ വിജയകരമായ ഔട്ട്ലെറ്റുകളിലൂടെ ഏഴ് ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകിയിട്ടുള്ള ഗ്രൂപ്പിന്റെ അനുഭവസമ്പത്ത് CM ഹൈപ്പർമാർക്കറ്റിന്റെ വളർച്ചയ്ക്ക് ശക്തമായ അടിത്തറയാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
പുതിയ ബ്രാഞ്ചിന്റെ ഓപ്പണിംഗിനോടനുബന്ധിച്ച് വിവിധ ആകർഷകമായ ഓഫറുകളും സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്.
ഓരോ 25 ദിർഹത്തിന്റെയും പർച്ചേസിനും ഉപഭോക്താക്കൾക്ക് മെഗാ ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ അവസരം ലഭിക്കും.
ഇതിന് പുറമെ, 10 വിദ്യാർഥികൾക്ക് സ്കൂൾ ഫീസ് നൽകുന്ന പ്രത്യേക പ്രമോഷൻ പദ്ധതിയും
CM ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ശാഖകളിലും നടപ്പാക്കുന്നുണ്ട്. പദ്ധതിയുടെ നറുക്കെടുപ്പ് നവംബർ 29 ന് നടക്കും.
യുഎഇയിലെ മൾട്ടികൾച്ചറൽ റീട്ടെയിൽ രംഗത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി
അടുത്ത ആറ് മാസത്തിനുള്ളിൽ 5 പുതിയ ശാഖകൾ കൂടി ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
പുതിയ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സി.എം. ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സംഗീത പരിപാടിയും സംഘടിപ്പിച്ചു.

[636253]supplies professional anti-violence equipments and solutions for the whole world with strong and perfect production capacity. anti-violence.org
[5458]333bed অফিসিয়াল লগইন | সেরা অনলাইন স্লট ও বিকাশ পেমেন্ট,333bed অ্যাপ ডাউনলোড করে সেরা অনলাইন স্লট গেম খেলুন। বিকাশ পেমেন্টের মাধ্যমে দ্রুত লেনদেন এবং আকর্ষণীয় বোনাস নিয়ম উপভোগ করতে আজই যোগ দিন। visit: 333bed