ദുബായ്, ഓഗസ്റ്റ് 18 2026 : കൊടുംചൂടിൽ ജോലി ചെയ്യുന്ന ഡെലിവറി റൈഡർമാർക്ക് ആശ്വാസമായി ദുബായ് മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും പ്രത്യേക വിശ്രമ സീറ്റുകൾ ഒരുക്കി.
ഓർഡറുകൾക്കിടയിൽ ചെറിയ ഇടവേള എടുക്കാനും എയർകണ്ടീഷൻ ചെയ്ത സ്ഥലത്ത് വിശ്രമിക്കാനും റൈഡർമാർക്ക് ഇനി ഈ സൗകര്യം ഉപയോഗിക്കാം.
റോഡിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്ന റൈഡർമാർക്ക് ചൂടിൽ നിന്ന് അൽപനേരം മാറിനിൽക്കാൻ ഈ സംവിധാനം ഏറെ സഹായകരമാണ്. മുമ്പ് മെട്രോ സ്റ്റേഷനുകളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളായിരുന്നു റൈഡർമാർ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ പല സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും റൈഡർമാർക്കായി പ്രത്യേക സീറ്റുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്.
ഈ വർഷം 23 മെട്രോ, ബസ് സ്റ്റേഷനുകളിലാണ് താൽക്കാലിക വിശ്രമ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
2025ൽ ഇത് 15 സ്ഥലങ്ങളിലായിരുന്നു.
സെന്റർപോയിന്റ്, അൽ ഫുർജാൻ, ഡിഎംസിസി, ബർജുമാൻ, ഇബ്ൻ ബത്തൂത്ത, ഇ& മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലാണ് സൗകര്യം ഒരുക്കിയത്.
ഉച്ചതിരിഞ്ഞ് ഓർഡറുകൾ കുറയുന്ന സമയത്ത് വീട്ടിലേക്ക് മടങ്ങാതെ അടുത്തുള്ള മെട്രോ സ്റ്റേഷനിലെത്തി വിശ്രമിക്കാനും പിന്നീട് വീണ്ടും ജോലിയിൽ പ്രവേശിക്കാനും ഈ സംവിധാനം റൈഡർമാർക്ക് സഹായകരമാണ്.
ഡെലിവറി റൈഡർമാർക്കായി ദുബായിലെ വിവിധ ഭാഗങ്ങളിൽ സ്ഥിരം എയർകണ്ടീഷൻഡ് വിശ്രമ കേന്ദ്രങ്ങളും നിലവിലുണ്ട്.
ചൂടിൽ റോഡിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഡെലിവറി റൈഡർമാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ ജോലി സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നടപടി.

[6509]tk111 Official Login | বিকাশ ডিপোজিট ও সেরা ক্যাসিনো বোনাস,tk111 অ্যাপ ডাউনলোড করে সহজেই স্লট গেম খেলার নিয়ম জানুন। বিকাশ দিয়ে দ্রুত ডিপোজিট করুন এবং আকর্ষণীয় অনলাইন ক্যাসিনো বোনাস লুফে নিন। আজই যোগ দিন। visit: tk111