ദുബായ് , ഓഗസ്റ്റ് 18 2026 : റോഡ് സുരക്ഷയെക്കുറിച്ച് ബോധവത്കരണം ശക്തമാക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) രണ്ടാമത്
റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവൽ** പ്രഖ്യാപിച്ചു. ആകെ 3 ലക്ഷം ദിർഹം വരെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അസീസി ഡെവലപ്മെന്റ്സാണ് ഫെസ്റ്റിവലിന്റെ സ്പോൺസർ.
2025ൽ നടന്ന ആദ്യ പതിപ്പിന് 100ലേറെ എൻട്രികളാണ് ലഭിച്ചത്. ഇതിന്റെ വിജയത്തെ തുടർന്നാണ് രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്.
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിന്റെ പ്രാധാന്യം, സുരക്ഷിത ഡ്രൈവിങ്, റോഡിലെ അപകടകരമായ പെരുമാറ്റങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ഹ്രസ്വ ചിത്രങ്ങളിലൂടെ ബോധവത്കരണം നടത്തുകയാണ് മത്സരത്തിന്റെ ലക്ഷ്യം.
വ്യക്തികൾ, സർവകലാശാല വിദ്യാർഥികൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, പൊതുജനങ്ങൾ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഓഗസ്റ്റ് 24 മുതൽ നവംബർ 22, 2026 വരെ എൻട്രികൾ സമർപ്പിക്കാം. RTAയുടെ വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ.
മത്സരത്തിന് മൂന്ന് പ്രധാന വിഭാഗങ്ങളാണുള്ളത് — വ്യക്തികളും സർവകലാശാല വിദ്യാർഥികളും, സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും, കമ്മ്യൂണിറ്റി വിഭാഗം.
ഒന്നാം വിഭാഗത്തിലും മൂന്നാം വിഭാഗത്തിലും ഒന്നാം സ്ഥാനത്തിന് 30,000 ദിർഹം,
രണ്ടാം സ്ഥാനത്തിന് 20,000 ദിർഹം , മൂന്നാം സ്ഥാനത്തിന് 10,000 ദിർഹം വീതം സമ്മാനം ലഭിക്കും.
ഈ വിഭാഗങ്ങളിലായി ആകെ 2.4 ലക്ഷം ദിർഹം ക്യാഷ് പ്രൈസുകളാണ് നൽകുന്നത്.
സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും അംഗീകാര ട്രോഫികളും ലഭിക്കും.
റോഡപകടങ്ങളിൽപ്പെട്ടവരുടെ യഥാർഥ ജീവിതകഥകൾ അവതരിപ്പിക്കുന്ന ചിത്രങ്ങൾക്കും പ്രത്യേക പുരസ്കാരം നൽകും.
തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രങ്ങൾ RTAയുടെ ട്രാഫിക് ബോധവത്കരണ പരിപാടികളിലും പ്രഭാഷണങ്ങളിലും വർക്ക്ഷോപ്പുകളിലും റോഡ് സുരക്ഷാ ക്യാമ്പയിനുകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിക്കും.
വേഗത, വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാത്തത് തുടങ്ങിയ അപകടകരമായ പ്രവൃത്തികൾക്കെതിരെ ബോധവത്കരണം ശക്തമാക്കാനും ഫെസ്റ്റിവൽ ലക്ഷ്യമിടുന്നു.

[9133]zbet | Link Vào Chính Thức – Tải App APK và Cách Chơi Casino,zbet cung cấp link truy cập an toàn, hướng dẫn chi tiết luật chơi tài xỉu và cách nạp tiền casino nhanh chóng. Trải nghiệm sòng bài đẳng cấp, tham gia ngay hôm nay. visit: zbet