അജ്മാൻ ,ഓഗസ്റ്റ് 29 2026 : ഉദുമ പടിഞ്ഞാർ തച്ചരക്കുന്ന് ബഷീർ മരിച്ചത്.
ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിയായിരുന്നു ബഷീറിന് .
പതിവുപോലെ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് അപ്രതീക്ഷിതമായി സിലിണ്ടർ പൊട്ടിത്തെറിച്ചത് .
അജ്മാൻ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി.
പരേതനായ അബ്ദുല്ല പള്ളത്തിന്റെയും സൈനബയുടെയും മകനാണ് ബഷീർ.
ഭാര്യ: ഖൈറുന്നിസ. മക്കൾ: ഷാനിഫർ, ബുഷ്റ, ബുഷ്താന.
നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
