ദുബായ് ,ഓഗസ്റ്റ് 29 2026 : യു എ ഇ വാട്ടർ എയ്ഡ് ഫൗണ്ടേഷൻ സുഖിയ യുഎഇയ്ക്ക് 2026-ലെ ദിഹാദ് ഹ്യൂമൻത്രോപ്പി സസ്റ്റൈനബിലിറ്റി അവാർഡ്.
ജലക്ഷാമം നേരിടുന്ന ലോകത്തെ വിവിധ സമൂഹങ്ങൾക്ക് സുസ്ഥിരവും നൂതനവുമായ ജലപരിഹാരങ്ങൾ ഒരുക്കിയതിനാണ് പുരസ്കാരം.
ദുബായിൽ ഓഗസ്റ്റ് 24 മുതൽ 26 വരെ നടന്ന ദിഹാദ് 2026 സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്.
സുഖിയ യുഎഇയുടെ പദ്ധതികൾ 37 രാജ്യങ്ങളിലായി ഏകദേശം 1.5 കോടി ആളുകൾക്ക് പ്രയോജനം ചെയ്തതായി ചെയർമാൻ സഈദ് അൽ തായർ പറഞ്ഞു. സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിനൊപ്പം സുസ്ഥിര വികസനത്തിനും സമൂഹങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് സുഖിയ ശ്രദ്ധ നൽകുന്നത്.
ദിഹാദ് 2026ൽ സുഖിയയുടെ വിവിധ ജലപദ്ധതികളും സുസ്ഥിര മാനവിക പ്രവർത്തനങ്ങളും അവതരിപ്പിച്ചു.
ഇതോടൊപ്പം മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ വാട്ടർ അവാർഡും സുഖിയ പ്രദർശിപ്പിച്ചു.
ഒരു മില്യൺ യുഎസ് ഡോളറാണ് അവാർഡിന്റെ ആകെ സമ്മാനത്തുക. പുനരുപയോഗ ഊർജം ഉപയോഗിച്ച് വെള്ളം ഉൽപ്പാദിപ്പിക്കൽ, ശുദ്ധീകരിക്കൽ, വിതരണം, ഡീസലിനേഷൻ തുടങ്ങിയ മേഖലകളിലെ നൂതന സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
