ദുബായ്, സെപ്റ്റംബർ 29, 2026 : എത്തിഹാദ് റെയിലിന്റെ ദേശീയ യാത്രാ ശൃംഖല ബുധനാഴ്ച മുതൽ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങും. ആദ്യഘട്ടത്തിൽ അബുദാബി, ദുബായ്, ഫുജൈറ നഗരങ്ങളെയാണ് റെയിൽ ബന്ധിപ്പിക്കുന്നത്.
അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബായ് അൽ യലായിസ്, ഫുജൈറ എന്നിവയാണ് ആദ്യഘട്ടത്തിലെ സ്റ്റേഷനുകൾ. അബുദാബി–ദുബായ് റൂട്ടിൽ ദിവസവും 10 സർവീസുകളും അബുദാബി–ഫുജൈറ റൂട്ടിൽ ആറ് സർവീസുകളുമാണ് നടത്തുക.
കംഫർട്ട് ക്ലാസിൽ 29 ദിർഹം മുതലും പ്രീമിയം ക്ലാസിൽ 89 ദിർഹം മുതലുമാണ് ടിക്കറ്റ് നിരക്ക്. എത്തിഹാദ് റെയിൽ ആപ്പ്, വെബ്സൈറ്റ്, സ്റ്റേഷനുകളിലെ ടിക്കറ്റ് മെഷീനുകൾ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിൽ 400 പേർക്ക് വരെ യാത്ര ചെയ്യാം. ഉറപ്പുള്ള സീറ്റ്, വൈഫൈ, വൈദ്യുതി സൗകര്യം, ലഗേജ് സൂക്ഷിക്കാനുള്ള ഇടം എന്നിവ യാത്രക്കാർക്ക് ലഭിക്കും.
മെട്രോയിലേക്ക് നടപ്പാലം
ദുബായ് അൽ യലായിസ് സ്റ്റേഷനിൽ നിന്ന് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനിലേക്ക് ഏകദേശം 400 മീറ്റർ നീളമുള്ള നടപ്പാലം ഒരുക്കിയിട്ടുണ്ട്. ഇതുവഴി ദുബായ് മെട്രോയുടെ റെഡ് ലൈനിലേക്ക് യാത്രക്കാർക്ക് നേരിട്ട് പ്രവേശിക്കാം.
ടാക്സി, ബസ്, സ്വകാര്യ വാഹനങ്ങൾ എന്നിവയ്ക്കുള്ള സൗകര്യങ്ങളും സ്റ്റേഷനിലുണ്ട്. നോൾ സംവിധാനവുമായും എതിഹാദ് റെയിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ട്രെയിൻ ടിക്കറ്റിനൊപ്പം നോൾ വൺ ഡേ പാസും എതിഹാദ് റെയിൽ ആപ്പ് വഴി വാങ്ങാം. രണ്ടിനും ഒരൊറ്റ ക്യുആർ കോഡ് ഉപയോഗിക്കാനാകും.
ഒന്നരലക്ഷത്തിലേറെ യാത്രക്കാർ
അബുദാബി–ഫുജൈറ റൂട്ടിൽ നടത്തിയ പരീക്ഷണ സർവീസുകളിൽ ഒന്നരലക്ഷത്തിലേറെ യാത്രക്കാർ ഇതിനകം യാത്ര ചെയ്തതായി എതിഹാദ് റെയിൽ അറിയിച്ചു. യാത്രക്കാരിൽ പലരും സർവീസ് വീണ്ടും ഉപയോഗിച്ചതായും അധികൃതർ വ്യക്തമാക്കി.
ദേശീയ യാത്രാ ശൃംഖല പൂർണതോതിൽ പ്രവർത്തന സജ്ജമാകുമ്പോൾ വർഷത്തിൽ ഒരു കോടി യാത്രക്കാരെയാണ് എതിഹാദ് റെയിൽ പ്രതീക്ഷിക്കുന്നത്.
ഷാർജയിലേക്കും സർവീസ്
ദേശീയ ശൃംഖലയുടെ അടുത്ത ഘട്ടത്തിൽ കൂടുതൽ സ്റ്റേഷനുകൾ തുറക്കും. നവംബർ 30ന് മദീനത്ത് സായിദും ലിവയും ശൃംഖലയിൽ ചേരും. ഡിസംബർ 30ന് അൽ ദഫ്റ മേഖലയിലെ കൂടുതൽ സ്റ്റേഷനുകളും തുറക്കും.
2027 മാർച്ച് 30ന് ഷാർജയിലെ സ്റ്റേഷനും പ്രവർത്തനം ആരംഭിക്കും. ഘട്ടംഘട്ടമായി യുഎഇയിലെ കൂടുതൽ നഗരങ്ങളിലേക്ക് റെയിൽ ശൃംഖല വ്യാപിപ്പിക്കാനാണ് എതിഹാദ് റെയിലിന്റെ പദ്ധതി

I love how easy it is to navigate through the different categories. It feels professional and secure. I will be sticking with idbatavia1 for a long time.