അബുദാബി, ഒക്ടോബർ 12, 2026: സിവിൽ, വാണിജ്യ തർക്കങ്ങൾ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കുന്നതിനുള്ള സ്വകാര്യ മധ്യസ്ഥ സംവിധാനത്തിന് കൂടുതൽ ശക്തി പകർന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്. പുതിയതായി അംഗീകരിച്ച 61 സ്വകാര്യ മധ്യസ്ഥർ നിയമപരമായ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേറ്റു. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് അണ്ടർ സെക്രട്ടറി കൗൺസിലർ യൂസഫ് സഈദ് അൽ അബ്രിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് ഔദ്യോഗിക ചുമതലകൾ ആരംഭിച്ച പുതിയ മധ്യസ്ഥർ, കോടതിയിലെത്താതെ തന്നെ കക്ഷികൾ തമ്മിലുള്ള ധാരണയിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. നീണ്ടുനിൽക്കുന്ന നിയമനടപടികൾക്ക് പകരം വേഗത്തിലുള്ളതും സൗകര്യപ്രദവുമായ തർക്കപരിഹാര മാർഗങ്ങൾ ശക്തിപ്പെടുത്തുകയാണ് സ്വകാര്യ മധ്യസ്ഥ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. കക്ഷികൾ തമ്മിലുള്ള ധാരണയിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ കഴിയുന്നതിനാൽ നീതി വേഗത്തിൽ ലഭ്യമാക്കാനും കോടതികളുടെ പ്രവർത്തനഭാരം കുറയ്ക്കാനും ഈ സംവിധാനം സഹായിക്കും.
അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ പുതിയ സ്വകാര്യ മധ്യസ്ഥരുടെ അംഗീകാരം നീതിന്യായ സംവിധാനം കൂടുതൽ വികസിപ്പിക്കാനുള്ള അബുദാബിയുടെ ശ്രമങ്ങളുടെ ഭാഗമാണെന്ന് കൗൺസിലർ യൂസഫ് സഈദ് അൽ അബ്രി പറഞ്ഞു. കോടതികൾക്ക് പൂരകമായി പ്രവർത്തിക്കുന്ന കൂടുതൽ വഴക്കമുള്ള നിയമപരമായ സംവിധാനങ്ങൾ ഒരുക്കുകയും അന്താരാഷ്ട്ര മികച്ച രീതികൾ പിന്തുടരുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ മധ്യസ്ഥത സിവിൽ, വാണിജ്യ തർക്കങ്ങൾ വേഗത്തിലും ഫലപ്രദമായും പരിഹരിക്കാൻ സഹായിക്കുന്നതിനൊപ്പം രഹസ്യാത്മകത ഉറപ്പാക്കാനും ഒത്തുതീർപ്പുകൾ വേഗത്തിലാക്കാനും സഹായിക്കും. ഇത് അബുദാബിയുടെ നിക്ഷേപ-വാണിജ്യ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുകയും സ്ഥിരതയുള്ള വ്യാപാര ഇടപാടുകൾക്കും ബിസിനസ് തുടർച്ചയ്ക്കും പിന്തുണ നൽകുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ മധ്യസ്ഥർ സത്യസന്ധത, നിഷ്പക്ഷത, സുതാര്യത എന്നിവ ഉയർന്ന നിലവാരത്തിൽ പാലിക്കണമെന്നും ബാധകമായ നിയമങ്ങളും പ്രൊഫഷണൽ മാനദണ്ഡങ്ങളും കർശനമായി പിന്തുടരണമെന്നും അൽ അബ്രി ആവശ്യപ്പെട്ടു. എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് കാര്യക്ഷമമായ ഒത്തുതീർപ്പുകൾ ഉറപ്പാക്കുന്നതിലാണ് മധ്യസ്ഥരുടെ പ്രധാന ഉത്തരവാദിത്തം. ചുമതലയേറ്റ മധ്യസ്ഥരും തങ്ങളിലർപ്പിച്ച ഉത്തരവാദിത്തത്തിന് നന്ദി അറിയിച്ചു. സത്യസന്ധതയോടെയും നിഷ്പക്ഷതയോടെയും പ്രവർത്തിച്ച് സൗഹാർദപരമായ തർക്കപരിഹാരത്തിന് പിന്തുണ നൽകുമെന്നും നിയമവാഴ്ച ശക്തിപ്പെടുത്തുന്നതിൽ പങ്കാളികളാകുമെന്നും അവർ വ്യക്തമാക്കി.

If you love slots then this is the place to be. The graphics are crisp and the bonuses are actually helpful. Love 5jljlslots
Love how intuitive the layout is. I didn’t have to spend any time figuring out where everything was. Everything is just right at ph798ph.
I’ve been looking for a reliable platform like this for a while. The interface is super smooth and the payouts are surprisingly fast. Definitely worth a try for anyone who likes a seamless gaming experience. idakunjp