ദുബായ്, സെപ്റ്റംബർ 30, 2026 : ഡ്രൈവിങ് ടെസ്റ്റുകളുടെ കൃത്യതയും സുതാര്യതയും വർധിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പുതിയ സ്മാർട്ട് ടെസ്റ്റ് സംവിധാനം (STS) അവതരിപ്പിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA).
ലൈറ്റ് വാഹനങ്ങളുടെ യാർഡ് ടെസ്റ്റിലാണ് പുതിയ സംവിധാനം ഉപയോഗിക്കുന്നത്. വാഹനത്തിൽ ഘടിപ്പിച്ച സ്മാർട്ട് ക്യാമറകൾ വഴി ഡ്രൈവിങ് പ്രകടനം തത്സമയം നിരീക്ഷിക്കും. മിറർ പരിശോധന, ബ്ലൈൻഡ് സ്പോട്ട് പരിശോധന, സ്റ്റിയറിങ്ങിലെ കൈകളുടെ സ്ഥാനം, പാർക്കിങ് തുടങ്ങിയവ വിലയിരുത്തും. മനുഷ്യ ഇടപെടലില്ലാതെയാണ് ടെസ്റ്റ് ഫലം കണക്കാക്കുന്നത്.
രണ്ട് സെന്റിമീറ്റർ വരെ കൃത്യതയോടെ വാഹനത്തിന്റെ സ്ഥാനം കണ്ടെത്താനും പിഴവുകൾ രേഖപ്പെടുത്താനും സംവിധാനത്തിന് കഴിയും. ടെസ്റ്റിൽ എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് 3D മാപ്പിലൂടെയും ദൃശ്യങ്ങളിലൂടെയും അപേക്ഷകർക്ക് പിന്നീട് പരിശോധിക്കാം.
അപകടസാധ്യത കണ്ടെത്തിയാൽ സ്വയം ബ്രേക്ക് പ്രവർത്തിപ്പിക്കുന്ന സുരക്ഷാ സംവിധാനവും ഇതിലുണ്ട്. ഡ്രൈവിങ് ടെസ്റ്റുകൾ കൂടുതൽ നീതിപൂർവവും സുരക്ഷിതവുമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് RTA വ്യക്തമാക്കി.

I’ve been looking for a reliable platform for a while and this one really hits the spot. The interface is smooth and the payouts are fast. Definitely recommend checking out krbet119 if you want a stress-free experience.