അബുദാബി, ഒക്ടോബർ 2, 2026 : കുടുംബങ്ങൾക്കും സന്ദർശകർക്കുമായി വിനോദം, കല, സംസ്കാരം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പുതിയ സീസണുമായി അബുദാബിയിലെ ഉമ്മുൽ ഇമാറാത്ത് പാർക്ക്. മുൻ സീസണുകളിൽ ശ്രദ്ധ നേടിയ പരിപാടികൾക്കൊപ്പം വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ പ്രവർത്തനങ്ങളും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
ഒക്ടോബർ 2 മുതൽ ‘സിനിമ ഇൻ ദ പാർക്ക്’ വീണ്ടും ആരംഭിക്കും. എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും വൈകിട്ട് ആറ് മുതൽ രാത്രി ഒമ്പത് വരെയാണ് കുടുംബങ്ങൾക്ക് അനുയോജ്യമായ സിനിമകളുടെ പ്രദർശനം.
സന്ദർശകർക്ക് ഷോപ്പിങ്ങും ഭക്ഷണവും വിവിധ കമ്മ്യൂണിറ്റി പരിപാടികളും ആസ്വദിക്കാൻ അവസരമൊരുക്കുന്ന പാർക്ക് മാർക്കറ്റ് ഒക്ടോബർ 23ന് തിരിച്ചെത്തും. സീസണിലുടനീളം എല്ലാ വെള്ളി, ശനി ദിവസങ്ങളിലും വൈകിട്ട് നാല് മുതൽ രാത്രി പത്ത് വരെയാണ് മാർക്കറ്റ് പ്രവർത്തിക്കുക. ചെറുകിട സംരംഭകർക്കും പ്രാദേശിക വ്യാപാരികൾക്കും ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താനുള്ള വേദി കൂടിയാണിത്. ഒക്ടോബറിൽ കാരുണ്യത്തിനും പരസ്പര സഹായത്തിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളും മാർക്കറ്റിന്റെ ഭാഗമാകും.
സൗജന്യ ആരോഗ്യ പരിശോധനകളും രക്തദാന ക്യാമ്പും
ഒക്ടോബർ മാസത്തിൽ ആരോഗ്യ ബോധവത്കരണ പരിപാടികളും പാർക്കിൽ സംഘടിപ്പിക്കുന്നുണ്ട്. SEHA, അൽ റഹ്ബ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ ഒക്ടോബർ ഒമ്പതിന് വൈകിട്ട് നാല് മുതൽ രാത്രി ഒമ്പത് വരെ പൊതുജനങ്ങൾക്കായി രക്തദാന ക്യാമ്പ് നടക്കും.
സ്തനാർബുദ ബോധവത്കരണ മാസമായ പിങ്ക്ടോബറിന്റെ ഭാഗമായി ഒക്ടോബർ 23, 24 തീയതികളിൽ ബുർജീൽ ഹോൾഡിങ്സ് സൗജന്യ ആരോഗ്യ പരിശോധനകളും മാമോഗ്രാം സൗകര്യമുള്ള മൊബൈൽ യൂണിറ്റും ഒരുക്കും.
ഒക്ടോബർ 30ന് ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയുടെ നേതൃത്വത്തിൽ വാക്കത്തോൺ, ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾ, മാമോഗ്രാം പരിശോധനാ സൗകര്യം എന്നിവ ഉൾപ്പെടുന്ന പ്രത്യേക പരിപാടിയും നടക്കും.
ഗുഗൻഹൈം അബുദാബിയുടെ കലാപരിപാടികളും
ഒക്ടോബർ 30 മുതൽ നവംബർ ഒന്ന് വരെ പാർക്കിലെ ഷേഡ് ഹൗസ് ലോണിൽ ഗുഗൻഹൈം അബുദാബി പോപ്പ്-അപ്പ് സംഘടിപ്പിക്കും. എമിറാത്തി കലാകാരൻ മുഹമ്മദ് കാസിമിന്റെ ‘ഡയറക്ഷൻസ്’ പരമ്പരയെ അടിസ്ഥാനമാക്കിയുള്ള പ്രദർശനങ്ങളും സംവാദങ്ങളും ശിൽപശാലകളും പരിപാടിയുടെ ഭാഗമാകും.
മൂന്ന് ദിവസവും രാവിലെ 11 മുതൽ രാത്രി എട്ട് വരെ നടക്കുന്ന പരിപാടിയിൽ ഭൂപട നിർമാണ ശിൽപശാല, സംവേദനാത്മക കലാപ്രവർത്തനങ്ങൾ, ക്വിസ് മത്സരങ്ങൾ, സമ്മാനവിതരണം എന്നിവയും ഉണ്ടായിരിക്കും.
കുട്ടികൾക്കായി അനിമൽ ബാണും ബൗണ്‍സും
പുതിയ സീസണിൽ കുട്ടികൾക്കായുള്ള വിദ്യാഭ്യാസ പരിപാടികൾക്കും പ്രത്യേക പരിഗണന നൽകുന്നുണ്ട്. 2026–27 അധ്യയന വർഷത്തിൽ വിവിധ പ്രായത്തിലുള്ള സ്കൂൾ വിദ്യാർഥികൾക്കായി പ്രകൃതി, പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത, എമിറാത്തി പൈതൃകം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പഠന പരിപാടികൾ സംഘടിപ്പിക്കും.
മൃഗങ്ങളുമായി അടുത്തിടപഴകാനും അവയ്ക്ക് ഭക്ഷണം നൽകാനും അവസരമൊരുക്കുന്ന അനിമൽ ബാൺ പോപ്പ്-അപ്പും തിരിച്ചെത്തും. പോണി, ഒട്ടക സവാരികളും ഇതിന്റെ ഭാഗമാണ്.
കൂടാതെ, കുട്ടികൾക്കും യുവാക്കൾക്കും പ്രിയപ്പെട്ട ബൗണ്‍സ് ഫ്രീസ്റ്റൈൽ വിനോദ കേന്ദ്രവും ഒക്ടോബർ ഒന്ന് മുതൽ പുതിയ സീസണിനായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Quick withdrawals and a solid range of games. It is hard to find a site that pays out this fast these days. Give brdduu1 a try.