ദുബായ്, സെപ്റ്റംബർ 2, 2026 : കോർപ്പറേറ്റ് ഗവേണൻസ് രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (ആർടിഎ) ആഗോള പുരസ്കാരം. 2026ലെ 3G എക്സലൻസ് അവാർഡ് ഇൻ കോർപ്പറേറ്റ് ഗവേണൻസ് പ്രാക്ടീസസ് ആണ് ആർടിഎ നേടിയത്.
കേംബ്രിഡ്ജ് ഐഎഫ്എയാണ് പുരസ്കാരം നൽകിയത്. സുതാര്യത, ഉത്തരവാദിത്തം, സുസ്ഥിരത എന്നിവ ഉറപ്പാക്കിക്കൊണ്ട് ആഗോള നിലവാരത്തിലുള്ള ഗവേണൻസ് രീതികൾ നടപ്പാക്കിയതിനാണ് അംഗീകാരം.
ഗവേണൻസ്, റിസ്ക് മാനേജ്മെന്റ്, ഇന്റേണൽ കൺട്രോൾ തുടങ്ങിയ മേഖലകളിൽ മികച്ച സംവിധാനങ്ങൾ നടപ്പാക്കുന്നത് സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമത ഉയർത്താനും സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നതായി ആർടിഎ അറിയിച്ചു.
അന്താരാഷ്ട്ര നിലവാരങ്ങൾക്കനുസരിച്ച് കോർപ്പറേറ്റ് ഗവേണൻസ് സംവിധാനം ശക്തിപ്പെടുത്തുന്നതിലുള്ള ആർടിഎയുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് ആർടിഎ ഇന്റേണൽ ഓഡിറ്റ് ഡയറക്ടർ ഫൈസൽ അൽ താഹേരി
പറഞ്ഞു. ഗവേണൻസ്, റിസ്ക് മാനേജ്മെന്റ്, കംപ്ലയൻസ്, ഇന്റേണൽ ഓഡിറ്റ് എന്നിവ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കാൻ പുരസ്കാരം പ്രചോദനമാകുമെന്ന് ആർടിഎ വ്യക്തമാക്കി. ദുബായുടെ മികച്ച ഭരണനിർവഹണത്തിനും സുസ്ഥിര വികസനത്തിനുമുള്ള ശ്രമങ്ങൾക്ക് ഇത് കൂടുതൽ കരുത്തേകുമെന്നും അധികൃതർ അറിയിച്ചു.
