ദുബായ്,സെപ്റ്റംബർ 11,2026 : ആഗോള ഗെയിമിങ് ഹബ്ബായി മാറാനുള്ള ദുബായുടെ നീക്കങ്ങൾക്ക് കൂടുതൽ വേഗം. ജർമനിയിലെ കൊളോണിൽ നടന്ന ഗെയിംസ്കോം 2026ൽ ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കോണമി 16 കൂടിക്കാഴ്ചകൾ നടത്തി. ഗെയിമിങ് കമ്പനികൾ, നിക്ഷേപകർ, പ്രസാധകർ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സേവനദാതാക്കൾ തുടങ്ങിയവരുമായാണ് ചർച്ചകൾ നടന്നത്.
ദുബായിലെ ഗെയിമിങ് മേഖലയിലെ നിക്ഷേപസാധ്യതകളും രാജ്യാന്തര കമ്പനികളുമായുള്ള സഹകരണ സാധ്യതകളുമായിരുന്നു പ്രധാന ചർച്ച. ഗെയിം വികസനം, പരിശീലനം, സ്റ്റാർട്ടപ്പ് വളർച്ച, ഉൽപന്ന വികസനം, ക്ലൗഡ് സേവനങ്ങൾ, വിതരണം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതും ചർച്ചയായി.
ഗെയിമിങ് കമ്പനികൾക്ക് ദുബായിൽ പ്രവർത്തനം ആരംഭിക്കാനും രാജ്യാന്തര വിപണികളിലേക്ക് വളരാനും ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ പ്രാധാന്യവും ചർച്ചകളിൽ ഉയർന്നു. ഗെയിം സ്റ്റുഡിയോകൾക്ക് നിക്ഷേപം ലഭ്യമാക്കുക, പ്രാദേശികമായി കൂടുതൽ പ്രതിഭകളെ വളർത്തുക തുടങ്ങിയവയും പ്രധാന വിഷയങ്ങളായി.
2033ൽ ലക്ഷ്യം ലോകത്തെ മികച്ച 10ൽ
2033ഓടെ ലോകത്തെ മികച്ച 10 ഗെയിമിങ് കേന്ദ്രങ്ങളിൽ ഒന്നായി ദുബായെ മാറ്റുകയാണ് ദുബായ് പ്രോഗ്രാം ഫോർ ഗെയിമിങ് 2033ന്റെ ലക്ഷ്യം. ഗെയിമിങ് മേഖലയുമായി ബന്ധപ്പെട്ട് 30,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലും മൊത്ത ആഭ്യന്തര ഉൽപാദനത്തിലും ഈ മേഖലയുടെ സംഭാവന ഏകദേശം 100 കോടി ഡോളറായി ഉയർത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. രാജ്യാന്തര ഗെയിമിങ് പരിപാടികൾ ദുബായിൽ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളിലെ നിക്ഷേപവും ചർച്ചയായി. ദുബായിൽ ബിസിനസ് ആരംഭിക്കാനും പ്രവർത്തനം വിപുലീകരിക്കാനും സഹായിക്കുന്ന ‘ബിസിനസ് ഇൻ ദുബായ്’ പ്ലാറ്റ്ഫോമിനെക്കുറിച്ചും ഗെയിമിങ് മേഖലയിലെ സംരംഭകരെയും നിക്ഷേപകരെയും ചേംബർ പരിചയപ്പെടുത്തി.

I’ve been playing here for a few weeks and the payouts are actually legit. Really smooth experience so far. Check out krcasinowinoui for a great time!
If you are looking for big wins and a friendly community, this is the place. I had a great run last weekend on 777ggbet.