ദുബായ്, ഒക്ടോബർ 1, 2026 : സൗന്ദര്യം മുതൽ കൃത്രിമബുദ്ധി വരെ, വ്യോമയാനം മുതൽ റിയൽ എസ്റ്റേറ്റ് വരെ… വിവിധ മേഖലകളിലെ രാജ്യാന്തര പ്രദർശനങ്ങൾക്കും സമ്മേളനങ്ങൾക്കും ഒക്ടോബറിൽ ദുബായ് വേദിയാകും. ദുബായ് വേൾഡ് ട്രേഡ് സെന്ററിലും എക്സ്പോ സിറ്റിയിലെ ദുബായ് എക്സിബിഷൻ സെന്ററിലുമായി 18 പ്രധാന പരിപാടികളാണ് നടക്കുന്നത്.
വ്യാപാര, വ്യവസായ മേഖലകൾക്കു പുറമെ പൊതുജനങ്ങൾക്കും കുടുംബങ്ങൾക്കും പങ്കെടുക്കാവുന്ന പരിപാടികളും ഒക്ടോബറിലെ പട്ടികയിലുണ്ട്. ഡിഡബ്ല്യുടിസിയുടെ 2026ലെ ഏറ്റവും തിരക്കേറിയ മാസങ്ങളിലൊന്നായിരിക്കും ഒക്ടോബറെന്ന് അധികൃതർ അറിയിച്ചു.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ ഗ്യാസ്, എണ്ണ സാങ്കേതികവിദ്യാ പ്രദർശനമായ ഗോറ്റെക് നടക്കും. ഊർജമേഖലയിലെ സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യും.
മാധ്യമ, സംപ്രേഷണ, ഉപഗ്രഹ മേഖലകളിലെ പ്രമുഖ പ്രദർശനമായ കാബ്സാറ്റും ഒക്ടോബറിൽ നടക്കും. ഇതോടൊപ്പം ഉപഗ്രഹ, ബഹിരാകാശ സാങ്കേതികവിദ്യകൾ കേന്ദ്രീകരിച്ചുള്ള സാറ്റ്എക്സ്പോ മിഡിൽ ഈസ്റ്റും ആദ്യമായി ദുബായ് എക്സിബിഷൻ സെന്ററിൽ അരങ്ങേറും.
സൗന്ദര്യ വ്യവസായത്തിലെ പ്രമുഖ പ്രദർശനമായ ബ്യൂട്ടിവേൾഡ് ദുബായ് ഇത്തവണ 30-ാം വാർഷികം ആഘോഷിക്കും. 1,900ലേറെ പ്രദർശകരും 70,000ത്തിലേറെ വ്യവസായ വിദഗ്ധരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ഒക്ടോബർ 12 മുതൽ 14 വരെ എയർപോർട്ട് ഷോയും ഗ്ലോബൽ എയർപോർട്ട് ലീഡേഴ്സ് ഫോറവും നടക്കും. വിമാനത്താവള മേഖലയിലെ സുസ്ഥിരത, ഡിജിറ്റൽ സാങ്കേതികവിദ്യ, സുരക്ഷ, യാത്രക്കാരുടെ സൗകര്യം എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാകും.
റിയൽ എസ്റ്റേറ്റ് മേഖലയിലെ ആഗോള നിക്ഷേപകരെയും ഡെവലപ്പർമാരെയും നയരൂപീകരണ വിദഗ്ധരെയും ഒരുമിപ്പിക്കുന്ന റൈസ് ഗ്ലോബൽ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റും ഒക്ടോബർ 13, 14 തീയതികളിൽ നടക്കും.
കൃത്രിമബുദ്ധിയും ഡിജിറ്റൽ സാങ്കേതികവിദ്യയും കേന്ദ്രീകരിച്ചുള്ള ഏജന്റ്ഫോഴ്സ് വേൾഡ് ടൂർ, മനുഷ്യവിഭവശേഷി മേഖലയിലെ എച്ച്ആർ സമ്മിറ്റ് ആൻഡ് എക്സ്പോ, ഭിന്നശേഷിക്കാർക്കായുള്ള ആക്സസ് എബിലിറ്റീസ് എക്സ്പോ എന്നിവയും ഒക്ടോബറിലെ പ്രധാന പരിപാടികളാണ്.
ഒക്ടോബർ 20 മുതൽ 22 വരെ ജല, ഊർജ, സാങ്കേതിക, പരിസ്ഥിതി പ്രദർശനമായ വെറ്റെക്സിന്റെ 28-ാം പതിപ്പ് നടക്കും. ശുദ്ധ ഊർജം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നിവയിലെ പുതിയ സാങ്കേതികവിദ്യകൾ പ്രദർശനത്തിൽ അവതരിപ്പിക്കും.
വേൾഡ് ഗ്രീൻ ഇക്കോണമി സമ്മിറ്റും ഇതോടനുബന്ധിച്ച് നടക്കും. കാലാവസ്ഥാ വ്യതിയാനം, ഹരിത സമ്പദ്വ്യവസ്ഥ, സുസ്ഥിര നിക്ഷേപം തുടങ്ങിയ വിഷയങ്ങളിലാകും പ്രധാന ചർച്ചകൾ.
കുടുംബങ്ങൾക്കും വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്ന ബേബി ആൻഡ് കിഡ്സ് എക്സ്പോ, സ്കൂൾ ആൻഡ് നഴ്സറി ഷോ, ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ പരിചയപ്പെടുത്തുന്ന നജാഹ് എക്സ്പോ എന്നിവയും ഒക്ടോബറിൽ ദുബായിലെത്തും.
ലബോറട്ടറി, വിശകലന വ്യവസായ മേഖലയിലെ അറബ്ലാബ് പ്ലസ് ലൈവ്, കാർഷിക സാങ്കേതികവിദ്യകൾ കേന്ദ്രീകരിച്ചുള്ള ഗ്രോടെക് മിഡിൽ ഈസ്റ്റ്, കൃത്രിമബുദ്ധി മേഖലയിലെ ദുബായ് എഐ ഫെസ്റ്റിവൽ എന്നിവയും പട്ടികയിലുണ്ട്.
ജ്വല്ലറി, രത്നം, സാങ്കേതികവിദ്യ എന്നിവ കേന്ദ്രീകരിച്ചുള്ള ജെജിടിഡി (Jewellery, Gem & Technology Dubai)യും ഇത്തവണ ആദ്യമായി ദുബായ് എക്സിബിഷൻ സെന്ററിൽ നടക്കും. 26ലേറെ രാജ്യങ്ങളിൽ നിന്നുള്ള 400ലേറെ പ്രദർശകർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

The rewards system here is actually generous. I managed to get a decent bonus just by signing up. It is a great place for both new and pro players. idkayaraya
Straightforward and honest platform. No hidden fees or complicated rules. Just a great place to enjoy some games ole99link