അബുദാബി, ഒക്ടോബർ 1, 2026 : മസ്ദർ സിറ്റി ഫ്രീ സോണിലെ കമ്പനികളിലെ ജീവനക്കാർക്ക് ഫസാ കാർഡ് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ധാരണ. അബുദാബിയിലെ ഒരു ഫ്രീ സോൺ ആദ്യമായാണ് ഫസായുമായി പങ്കാളിത്ത കരാറിലെത്തുന്നത്.
മസ്ദർ സിറ്റി ഫ്രീ സോണും ഫസായും തമ്മിൽ ഒപ്പുവച്ച സേവന കരാറിലൂടെ അർഹരായ ജീവനക്കാർക്ക് സിൽവർ, ഗോൾഡ്, പ്ലാറ്റിനം വിഭാഗങ്ങളിലെ ഫസാ അംഗത്വം ലഭിക്കും. അബുദാബിയിൽ നടന്ന ആദ്യ ലൈവബിലിറ്റി ആൻഡ് ഇൻവെസ്റ്റ്മെന്റ് എക്സിബിഷനായ ലിവെക്സിനിടെയായിരുന്നു കരാർ ഒപ്പിട്ടത്.
ആരോഗ്യപരിചരണം, വാഹനസേവനങ്ങൾ, സൗന്ദര്യസംരക്ഷണം, റസ്റ്ററന്റുകൾ, ഫർണിച്ചർ, റിയൽ എസ്റ്റേറ്റ്, കാർ വാടക തുടങ്ങിയ മേഖലകളിൽ വിവിധ ഇളവുകളും ഓഫറുകളും ജീവനക്കാർക്ക് ലഭിക്കും.
മസ്ദർ സിറ്റി ഫ്രീ സോണിൽ രജിസ്റ്റർ ചെയ്ത കമ്പനികളിലെ ജീവനക്കാർക്ക് ഫ്രീ സോൺ ഡിപ്പാർട്ട്മെന്റ് വഴി ഫസാ അംഗത്വത്തിനായി രജിസ്റ്റർ ചെയ്യാം.
100 ശതമാനം വിദേശ ഉടമസ്ഥാവകാശം, വ്യക്തിഗത വരുമാനനികുതി ഇല്ലാത്തത്, ഫ്രീ സോണിനും അബുദാബി മെയിൻലാൻഡിനും ഒരേസമയം ലൈസൻസ് ലഭിക്കാനുള്ള സൗകര്യം, ഒരു ദിവസത്തിനുള്ളിൽ ലൈസൻസ് നേടാനുള്ള അവസരം എന്നിവയാണ് മസ്ദർ സിറ്റി ഫ്രീ സോൺ നൽകുന്ന മറ്റ് സൗകര്യങ്ങൾ.
