അബുദാബി, സെപ്റ്റംബർ 1,2026: അബുദാബി ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിൽ സന്ദർശകരുടെ തിരക്കേറുന്നു.
കുതിര പ്രദർശനം, ഫാൽക്കൺറി, അറേബ്യൻ സലൂക്കി പ്രദർശനം, പൊലീസ് നായകളുടെ പരിശീലന പ്രകടനം, പോണി റൈഡിങ് എന്നിവ പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളായി.
അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന പ്രദർശനം ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയാണ്. ‘അഭിമാനകരമായ പാരമ്പര്യം ‘ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പ്രദർശനം.
എമിറാത്തി കുതിര-പതാക പ്രദർശനം, പരമ്പരാഗത കലാപരിപാടികൾ, ആഫ്രിക്കൻ ഡ്രം-നൃത്തം, ജാപ്പനീസ് തൈക്കോ ഡ്രം അവതരണം എന്നിവയും പ്രദർശനത്തിൽ അരങ്ങേറി.
യുവാക്കൾക്കായി വിദ്യാഭ്യാസ ശിൽപശാലകളും സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പൊലീസ് ബോധവത്കരണ ക്ലാസ് നടത്തി. കുതിരയെ വാങ്ങുന്നതിന് മുമ്പുള്ള ആരോഗ്യ പരിശോധന, ഫ്രീ ഡൈവിങ് തുടങ്ങിയ വിഷയങ്ങളിലും ക്ലാസുകൾ നടന്നു.
പത്ത് ദിവസം നീളുന്ന അബുദാബി ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിൽ പൈതൃകം, കായികം, സംസ്കാരം, വിദ്യാഭ്യാസം എന്നിവ സമന്വയിപ്പിച്ച വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

Super easy to get started. The registration was a breeze and the game selection is top notch. Go to jili66login