അബുദാബി, ഓഗസ്റ്റ് 28 2026 : നിക്ഷേപകരുടെ വലിയ താല്പര്യവും നിയന്ത്രണ ചട്ടങ്ങളിലെ അനുകൂല മാറ്റങ്ങളും മുൻനിർത്തി 2026-ൻ്റെ ആദ്യ പകുതിയിൽ യുഎഇ റിയൽ എസ്റ്റേറ്റ് മേഖല വൻ വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. സ്വദേശി-വിദേശി നിക്ഷേപകരുടെ എണ്ണത്തിലുണ്ടായ വർധനവ് രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയക്ക് പുതിയ ഊർജ്ജം പകർന്നു.
വിവിധ എമിറേറ്റുകളിൽ ആറുമാസത്തിനിടെ നടന്ന ഇടപാടുകൾ.
അബുദാബി
117 ശതകോടി ദിർഹത്തിന്റെ മൊത്തം ഇടപാടുകളാണ് ഈ കാലയളവിലുണ്ടായത്. (112% വർധനവ്). വിദേശ നിക്ഷേപത്തിൽ (FDI) 309 ശതമാനം വർധനവുണ്ടായി (13.8 ശതകോടി ദിർഹം). ഇത് 2025-ലെ ആകെ വിദേശ നിക്ഷേപത്തേക്കാൾ കൂടുതലാണ്.
ദുബായ്
ഇതുവരെ 111 ശതകോടിയിലധികം ദിർഹം മൂല്യമുള്ള 104 പദ്ധതികളാണ് പൂർത്തിയായത് (മൂല്യത്തിൽ 52% വളർച്ച).
24,537 പുതിയ റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ കൈമാറ്റത്തിന് സജ്ജമായി (36% വർധനവ്).
പദ്ധതികൾക്കായി നീക്കിവെച്ച ഭൂമിയുടെ മൂല്യം 135 ശതമാനത്തിലധികം വർധിച്ച് 19.46 ശതകോടി ദിർഹമായി.
ഷാർജ
29.5 ശതകോടി ദിർഹത്തിന്റെ
മൊത്തം ഇടപാടുകൾ (9.3% വർധനവ്). ആകെ 59,460 ഇടപാടുകൾ നടന്നു.
121 രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരെ പദ്ധതകൾ ആകർഷിച്ചു. സ്വദേശികൾ 14.9 ശതകോടി ദിർഹവും, അറബ് നിക്ഷേപകർ 5 ശതകോടി ദിർഹവും, മറ്റ് വിദേശികൾ 8.2 ശതകോടി ദിർഹവും നിക്ഷേപിച്ചതായാണ് കണക്കുകൾ.
അജ്മാൻ & റാസൽഖൈമ
10.8 ശതകോടിയിലധികം ദിർഹത്തിന്റെ 6,815 ഇടപാടുകളാണ് അജ്മാനിൽ നടന്നത്.
ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 2.89 ശതകോടി ദിർഹത്തിന്റെ ഇടപാടുകളാണ് റാസൽഖൈമയിൽ രേഖപ്പെടുത്തിയത്.
രാജ്യത്തിന്റെ സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്കും വൈവിധ്യവൽക്കരണത്തിനും റിയൽ എസ്റ്റേറ്റ് മേഖലയിലെ ഈ കുതിച്ചുചാട്ടം വലിയ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ.
