ദുബായ് , ഓഗസ്റ്റ് 28 2026: 2026–27 അധ്യയന വർഷത്തേക്കുള്ള ‘ബാക്ക് ടു സ്കൂൾ’ ക്യാംപയിന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം തുടക്കമിട്ടു.
‘Guided by the Charter, Building Tomorrow’ എന്നതാണ് ക്യാംപയിന്റെ പ്രമേയം.
ദേശീയ വിദ്യാഭ്യാസ ചാർട്ടറിനെക്കുറിച്ച് വിദ്യാർഥികളിലും അധ്യാപകരിലും രക്ഷിതാക്കളിലും അവബോധം വളർത്തുകയാണ് ക്യാംപയിന്റെ പ്രധാന ലക്ഷ്യം.
ദേശീയ സ്വത്വം, നല്ല സ്വഭാവം, ഭാവിയിലെ കഴിവുകൾ എന്നിവയ്ക്കാണ് ചാർട്ടറിൽ പ്രധാന്യം നൽകുന്നത്. വിമർശനാത്മക ചിന്ത, സർഗാത്മകത, ആശയവിനിമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ കഴിവുകളും വിദ്യാർഥികൾക്ക് ലഭ്യമാക്കും.
പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിൽ ‘ചാർട്ടർ വീക്ക്’ സംഘടിപ്പിക്കും. ചാർട്ടറിലെ ആശയങ്ങൾ പ്രായോഗികമായി പഠിക്കാൻ വിദ്യാർഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കും.
ഇതിനായി സ്കൂൾ ഗൈഡ്, രക്ഷിതാക്കളുടെ ഗൈഡ്, ചാർട്ടർ പാസ്പോർട്ട് എന്നിവയും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
വിദ്യാർഥികൾ ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ പാസ്പോർട്ടിൽ രേഖപ്പെടുത്തും. സജീവമായി പങ്കെടുക്കുന്നവർക്ക് വർഷാവസാനം ‘ഗോൾഡൻ പാസ്പോർട്ട്’ നേടാനും അവസരമുണ്ട്.
