ഷാർജ, ഒക്ടോബർ 5, 2026: ഷാർജ എജ്യുക്കേഷൻ അക്കാദമിയുടെ പുതിയ ആസ്ഥാനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഞായറാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി സിറ്റിയിൽ സ്ഥിതിചെയ്യുന്ന ആസ്ഥാനത്ത് സ്മാരകഫലകം അനാച്ഛാദനം ചെയ്ത അദ്ദേഹം വിവിധ സൗകര്യങ്ങൾ സന്ദർശിച്ചു.
പരമ്പരാഗത ക്ലാസ്മുറികൾക്കപ്പുറം പഠനം, ഗവേഷണം, ആശയവിനിമയം, തൊഴിൽപരമായ നൈപുണ്യവികസനം എന്നിവയ്ക്ക് ഒരുമിച്ച് അവസരമൊരുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. വിദ്യാഭ്യാസ മേഖലയുടെ ഭാവി രൂപപ്പെടുത്താൻ കഴിവുള്ള പ്രൊഫഷണലുകളെ വളർത്തിയെടുക്കുന്നതിനും നവീന ആശയങ്ങളും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും പ്രാധാന്യം നൽകുന്നു.
വിദ്യാർഥികൾക്കുള്ള സൗകര്യങ്ങൾ, പഠനവിഭവ കേന്ദ്രം, വിദ്യാർഥി സേവന വിഭാഗം, ഭരണനിർവഹണ വിഭാഗം, അനുബന്ധ സേവനങ്ങൾ എന്നിവയുടെ പ്രവർത്തനം ഷാർജ ഭരണാധികാരി വിലയിരുത്തി. ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ പഠനാന്തരീക്ഷം ഒരുക്കാനുള്ള ശ്രമങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, സാങ്കേതിക സൗകര്യങ്ങൾ, സ്മാർട്ട് സംവിധാനങ്ങൾ എന്നിവയും അദ്ദേഹം പരിചയപ്പെട്ടു.
ആദ്യഘട്ടത്തിൽ 25 വിദ്യാർഥികളെ വീതം ഉൾക്കൊള്ളുന്ന ഒമ്പത് ക്ലാസ്മുറികളാണ് ഒരുക്കിയിട്ടുള്ളത്. ഇവയിൽ ആകെ 225 പേർക്ക് പഠിക്കാം. ഇതിനുപുറമെ, 75 പേർക്ക് വീതം പങ്കെടുക്കാവുന്ന നാല് പരിശീലന ഹാളുകളിലായി 300 പേർക്കുള്ള സൗകര്യവുമുണ്ട്. കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പ്രഭാഷണങ്ങൾക്കും പരിശീലന ശിൽപശാലകൾക്കും കോഴ്സുകൾക്കുമായി വിശാലമായ ഹാളും സജ്ജീകരിച്ചിട്ടുണ്ട്.
വ്യത്യസ്ത പഠനരീതികൾക്കും ആധുനിക അധ്യാപനരീതികൾക്കും അനുയോജ്യമായാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികളുടെ പ്രവർത്തനങ്ങൾക്കും ആശയവിനിമയത്തിനുമുള്ള ഇടങ്ങളും ഇതിലുണ്ട്. വൈവിധ്യവും തുല്യാവസരങ്ങളും ഉറപ്പാക്കുന്ന സുരക്ഷിതമായ അക്കാദമിക അന്തരീക്ഷമാണ് ലക്ഷ്യമിടുന്നത്.
രണ്ടാംഘട്ടത്തിൽ മുകളിലത്തെ നില വികസിപ്പിക്കുന്നതിനൊപ്പം ഭരണനിർവഹണത്തിനുള്ള പ്രത്യേക വിഭാഗം, ബോർഡ് ഓഫ് ട്രസ്റ്റീസ് ഹാൾ, വിവിധ ആവശ്യങ്ങൾക്കുള്ള ഹാളുകൾ, കായിക സൗകര്യങ്ങൾ, താമസസൗകര്യം എന്നിവയും ഒരുക്കും.
ദൃശ്യ–ശ്രാവ്യ പരിപാടികൾ, ചർച്ചകൾ, അഭിമുഖങ്ങൾ, മറ്റ് മാധ്യമ ഉള്ളടക്കങ്ങൾ എന്നിവ തയ്യാറാക്കാൻ ചിത്രീകരണ സൗകര്യത്തോടുകൂടിയ സ്റ്റുഡിയോയും പദ്ധതിയിലുണ്ട്. ജീവനക്കാർക്കായി പ്രത്യേക വിശ്രമമുറിയും സജ്ജീകരിക്കും.

Love the VIP treatment here. The rewards are actually generous and the support team is very helpful. Five stars for takbatvip.
Really liking the vibe of this platform. The registration process was quick and I was playing in minutes. rusia777 is definitely my new favorite hangout.
I love the VIP treatment and the exclusive rewards for loyal players. It really makes me feel valued as a user. Join rpvip5y for the best perks.
Super handy app for keeping up with my bets on the go. It is much faster than the mobile browser version. ph1xbetapp is a game changer for me.
Very reliable site with a great community of players. I feel safe depositing my money here because the withdrawals are seamless. Trust phjljl99.