ഷാർജ, ഒക്ടോബർ 13, 2026 : കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും കുടുംബങ്ങൾക്കുമായി ഒക്ടോബർ മാസത്തിൽ 24 പരിപാടികൾ സംഘടിപ്പിച്ച് ഷാർജ പബ്ലിക് ലൈബ്രറികൾ. വായന, ശാസ്ത്രം, കല, ആരോഗ്യം, കായികം, സാംസ്കാരിക പൈതൃകം, തൊഴിൽ നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
ഷാർജ, അൽ ദൈദ്, കൽബ, ഖോർഫക്കാൻ, വാദി അൽ ഹെലോ, ദിബ്ബ അൽ ഹിസ്ൻ എന്നിവിടങ്ങളിലെ ആറ് ലൈബ്രറി ശാഖകളിലായാണ് പരിപാടികൾ നടക്കുന്നത്. വായനയ്ക്കൊപ്പം പുതിയ അറിവുകളും പ്രായോഗിക കഴിവുകളും നേടാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.
ഷാർജ ലൈബ്രറിയിൽ വായനയും കലയും
ഒക്ടോബർ 15ന് ജെ. എം. ബാരിയുടെ പ്രശസ്ത കഥയായ പീറ്റർ പാനിനെ അടിസ്ഥാനമാക്കി ‘ജേർണി ടു നെവർലാൻഡ് വിത്ത് പീറ്റർ പാൻ’ എന്ന പരിപാടി നടക്കും. കഥയിലെ രംഗങ്ങളുടെ അവതരണവും ചിത്രരചനയും ഇതിൽ ഉൾപ്പെടും.
ഒക്ടോബർ 25ന് നടക്കുന്ന ‘നൂർ അൽ ബയാൻ’ പരിപാടിയിൽ വിശുദ്ധ ഖുർആൻ മ്യൂസിയം സന്ദർശിക്കാനും പുരാതന കൈയെഴുത്തുപ്രതികൾ, ഖുർആന്റെ ചരിത്രം, അറബി കാലിഗ്രഫി എന്നിവയെക്കുറിച്ച് അറിയാനും അവസരമുണ്ടാകും.
ഒക്ടോബർ 28ന് ‘ബി ബ്യൂട്ടിഫുൾ, ആൻഡ് യു വിൽ സീ ദ വേൾഡ് ആസ് ബ്യൂട്ടിഫുൾ’ എന്ന പേരിൽ കലാപരിപാടികളും കൂട്ടായ പരിശീലനങ്ങളും വിശ്രമ സെഷനുകളും സംഘടിപ്പിക്കും. വിവിധ തലമുറകൾ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
അൽ ദൈദിൽ കായിക പരിശീലനവും ചിത്രരചനയും
അൽ ദൈദ് ലൈബ്രറിയിൽ ഒക്ടോബർ 18ന് ‘ദ പവർ ആൻഡ് ഫൺ ഓഫ് ജിയു ജിറ്റ്സു’ എന്ന പേരിൽ കുട്ടികൾക്കായി കായിക പരിശീലനം നടക്കും. ശാരീരികക്ഷമതയും ശരീരത്തിന്റെ സന്തുലിതാവസ്ഥയും വഴക്കവും മെച്ചപ്പെടുത്തുന്നതിനാണ് പരിശീലനം.
ഒക്ടോബർ 26ന് കുട്ടികൾക്കായി ‘ഔട്ട്ഡോർ ഫ്രീ ഡ്രോയിങ്’ എന്ന ചിത്രരചനാ പരിപാടിയും സംഘടിപ്പിക്കും.
കൽബയിൽ കലയും ശാസ്ത്രവും
കൽബ ലൈബ്രറിയിൽ ഒക്ടോബർ 12ന് ഭിന്നശേഷിക്കാർക്കായി ‘ക്രിയേറ്റിവിറ്റി വിത്തൗട്ട് ലിമിറ്റ്സ്’ എന്ന പേരിൽ കലാപരിപാടി സംഘടിപ്പിച്ചു.
ഒക്ടോബർ 22ന് എഴുത്തുകാരി ആയിഷ അൽ ഹാർത്തിയുടെ ‘ദ സ്റ്റോറി ഓഫ് റയാൻ ആൻഡ് ദ ബോട്ട്, ബ്രേവ്’ എന്ന കഥയെ അടിസ്ഥാനമാക്കി ആറ് മുതൽ 13 വയസ്സുവരെയുള്ള കുട്ടികൾക്കായി കഥാവതരണം നടക്കും. പ്രതീക്ഷ, ധൈര്യം, സ്വപ്നങ്ങളിലുള്ള വിശ്വാസം എന്നിവയാണ് കഥയുടെ പ്രധാന ആശയങ്ങൾ.
ഒക്ടോബർ 27ന് ‘ലെറ്റ്സ് ട്രൈ വിത്ത് ഐൻസ്റ്റൈൻ’ എന്ന പേരിൽ ശാസ്ത്രപരീക്ഷണങ്ങളും പഠനപരിപാടികളും സംഘടിപ്പിക്കും.
ഖോർഫക്കാനിൽ പൈതൃകവും ആരോഗ്യവും
ഖോർഫക്കാൻ ലൈബ്രറിയിൽ ഒക്ടോബർ 21ന് ‘ഷാർജ പേൾസ്’ എന്ന പരിപാടി നടക്കും. ഷാർജ ഫിഷ് റിസോഴ്സസ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടക്കുന്ന പരിപാടിയിൽ മുത്തുകളുടെ ചരിത്രവും കടലിൽ നിന്ന് ആഭരണങ്ങളിലേക്കുള്ള അവയുടെ യാത്രയും പരിചയപ്പെടുത്തും. മുത്തുകളുടെ സാമ്പത്തിക, സാംസ്കാരിക പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കും. 14 മുതൽ 18 വയസ്സുവരെയുള്ളവർക്കാണ് പങ്കെടുക്കാൻ അവസരം.
ഒക്ടോബർ 29ന് മുതിർന്നവർക്കായി ‘സ്ലീപ് ഈസ് ലൈഫ്’ എന്ന ആരോഗ്യ ബോധവത്കരണ പരിപാടിയും നടക്കും. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അവയുടെ കാരണങ്ങൾ, പരിഹാരമാർഗങ്ങൾ എന്നിവയാണ് പ്രധാന വിഷയങ്ങൾ.
വാദി അൽ ഹെലോയിൽ കളിമൺ ശിൽപനിർമാണം
ഒക്ടോബർ 19ന് വാദി അൽ ഹെലോ ലൈബ്രറിയിൽ ‘ടച്ചസ് ഓഫ് ക്ലേ’ എന്ന പേരിൽ ശിൽപനിർമാണ പരിശീലനം നടക്കും. ഷാർജ സിറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ സർവീസസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കുട്ടികൾക്കും യുവജനങ്ങൾക്കും കളിമൺ ഉപയോഗിച്ച് വിവിധ രൂപങ്ങൾ നിർമിക്കാനും അലങ്കരിക്കാനും നിറം നൽകാനും അവസരം ലഭിക്കും. കേൾവിപരിമിതിയുള്ള സമൂഹത്തിലെ ഒരാളുടെ മാർഗനിർദേശത്തിലായിരിക്കും പരിശീലനം.
ദിബ്ബ അൽ ഹിസ്നിൽ ആരോഗ്യ ബോധവത്കരണവും കുടുംബ പരിപാടികളും
ഒക്ടോബർ 14ന് സ്ത്രീകൾക്കായി ‘ഹെൽത്തി ലൈഫ്സ്റ്റൈൽ’ എന്ന ആരോഗ്യ ബോധവത്കരണ പരിപാടി നടക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ദൈനംദിന ശീലങ്ങളാണ് പ്രധാന വിഷയം.
ഒക്ടോബർ 20ന് ആറ് മുതൽ 13 വയസ്സുവരെയുള്ള കുട്ടികൾക്കായി ‘കളേഴ്സ് റീഡ്’ എന്ന പരിപാടി സംഘടിപ്പിക്കും. വായിച്ച കഥകളെ അടിസ്ഥാനമാക്കി ചിത്രങ്ങൾ വരയ്ക്കാനാണ് അവസരം.
ഒക്ടോബർ 25ന് കുടുംബങ്ങൾക്കായി ‘ഹൂ ആം ഐ?’ എന്ന വിനോദ പരിപാടിയും നടക്കും. ‘അതെ’ അല്ലെങ്കിൽ ‘അല്ല’ എന്ന് ഉത്തരം നൽകാവുന്ന ചോദ്യങ്ങളിലൂടെ പ്രശസ്ത വ്യക്തികളെ തിരിച്ചറിയുന്നതാണ് ഇതിന്റെ പ്രത്യേകത.
ഒക്ടോബറിന്റെ തുടക്കത്തിലും വിവിധ പരിപാടികൾ
മാസത്തിന്റെ തുടക്കത്തിൽ വിവിധ ലൈബ്രറി ശാഖകളിൽ ‘സാൻഡ് ട്രാൻസ്ഫർമേഷൻസ്’, ‘ദ ജേർണി ഓഫ് കോഫി ഫ്രം ബീൻ ടു കപ്പ്’, ‘പിങ്ക് ടച്ചസ്’, ‘യുവർ ഫുഡ് ഷേപ്സ് യുവർ എനർജി’, ‘ഫെയർ റൈറ്റ്സ്’, ‘എ കപ്പ് ഓഫ് മാച്ച’, ‘ദ ബുക്ക് ടോളറൻസ്’, ‘ആർട്ട് റീസൈക്ലിങ് കോർണർ’ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, തൊഴിൽ നിയമങ്ങളും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ, കല, പുനരുപയോഗം, സഹിഷ്ണുത തുടങ്ങിയ വിഷയങ്ങളാണ് ഈ പരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നത്.
വായനയെ പഠനത്തോടും കലയോടും പ്രായോഗിക പരിശീലനത്തോടും ബന്ധിപ്പിച്ച് എല്ലാ പ്രായക്കാർക്കും പുതിയ അറിവുകളും അനുഭവങ്ങളും നൽകുകയാണ് ഷാർജ പബ്ലിക് ലൈബ്രറികളുടെ ലക്ഷ്യം.

The graphics are stunning and the gameplay feels very natural. It is honestly the most exciting place to spend my free time. 69jilicasinologin
If you love slots, this is the spot. The bonuses are actually useful and not just bait. Big shoutout to brslotmestre for the great experience.