ഷാർജ, ഒക്ടോബർ 13, 2026 : സന്ദർശകരുടെയും കർഷകരുടെയും മികച്ച പങ്കാളിത്തത്തോടെ ആറാമത് അൽ ദൈദ് ഈന്തപ്പഴോത്സവം സമാപിച്ചു. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, അൽ ദൈദ് സിറ്റി മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച മേള എക്സ്പോ അൽ ദൈദിൽ നാല് ദിവസങ്ങളിലായാണ് നടന്നത്.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈന്തപ്പനത്തോട്ട ഉടമകളും കർഷകരും മേളയിൽ സജീവമായി പങ്കെടുത്തതായി മേളയുടെ ജനറൽ കോഓർഡിനേറ്റർ മുഹമ്മദ് മുസബ്ബെഹ് അൽ തുനൈജി അറിയിച്ചു. മേളയുടെ ഭാഗമായി ഒരുക്കിയ വിപണിയിലും ദിവസേന നടന്ന ലേലങ്ങളിലും കർഷകരുടെയും വ്യാപാരികളുടെയും മികച്ച പങ്കാളിത്തമുണ്ടായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തെ അനുഭവങ്ങൾ പ്രയോജനപ്പെടുത്തിയതിലൂടെ ഇത്തവണത്തെ മേളയുടെ സംഘാടനത്തിലും ഉൽപ്പന്നങ്ങളുടെ അവതരണത്തിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.
ഈന്തപ്പഴങ്ങളുടെ പാക്കിങ്, ടിന്നുകളിൽ അടച്ച് വിപണിയിലെത്തിക്കുന്ന രീതി, ഉൽപ്പന്നങ്ങൾ ആകർഷകമായി അവതരിപ്പിക്കുന്നതിനുള്ള പുതിയ ആശയങ്ങൾ എന്നിവയിൽ ഈ മാറ്റം പ്രകടമായിരുന്നു. വിവിധ ഇനങ്ങളിലുള്ള ഈന്തപ്പഴങ്ങളുടെ വിപുലമായ ശേഖരവും മേളയുടെ പ്രധാന ആകർഷണമായി.
കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താനും വിപണന അവസരങ്ങൾ കണ്ടെത്താനും വേദിയൊരുക്കിയ മേളയ്ക്ക് സന്ദർശകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Solid experience so far. The customer service is responsive and the games load quickly. krwinbox88 really delivers a premium feel.