ദുബായ്, സെപ്റ്റംബർ 21, 2026 : ദുബായിലെ ഔദ് മേത്ത റോഡും അൽ അസായേൽ സ്ട്രീറ്റും വികസിപ്പിക്കുന്ന പദ്ധതിയുടെ മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). നാല് പാലങ്ങളും രണ്ട് തുരങ്കങ്ങളും ഉൾപ്പെടുന്ന പദ്ധതിയിലൂടെ യാത്രാസമയം 75 ശതമാനം വരെ കുറയും.
നാല് പ്രധാന ജംഗ്ഷനുകളുടെ വികസനം, 4.3 കിലോമീറ്റർ നീളമുള്ള നാല് പാലങ്ങളും രണ്ട് തുരങ്കങ്ങളും, 14 കിലോമീറ്റർ റോഡ് വികസനം എന്നിവയാണ് പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ. ഔദ് മേത്ത സ്ട്രീറ്റിന്റെ ശേഷി മണിക്കൂറിൽ 10,400 വാഹനങ്ങളിൽ നിന്ന് 15,600 വാഹനങ്ങളായി ഉയർത്തി.
ഇതോടെ ഔദ് മേത്ത റോഡിനും അൽ അസായേൽ സ്ട്രീറ്റിനുമിടയിലെ ഗതാഗതം കൂടുതൽ സുഗമമാകും. നിലവിൽ 20 മിനിറ്റ് വരെ വേണ്ടിയിരുന്ന യാത്രാസമയം അഞ്ച് മിനിറ്റായി കുറയുമെന്നും ആർ ടി എ അറിയിച്ചു.
സഅബീൽ, അൽ ജദ്ദാഫ്, ഔദ് മേത്ത, ഉം ഹുറൈർ തുടങ്ങിയ മേഖലകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ലതീഫ ആശുപത്രി, അൽ വസൽ ക്ലബ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതവും സുഗമമാകും. പദ്ധതിയുടെ പരിധിയിലുള്ള മേഖലകളിലെ ജനസംഖ്യ 2030ഓടെ 4.2 ലക്ഷത്തിലധികമാകുമെന്നാണ് പ്രതീക്ഷ.
ദുബായിലെ ജനസംഖ്യാ-ഗതാഗത വളർച്ച കണക്കിലെടുത്തുള്ള സമഗ്ര റോഡ് വികസന പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് ആർ ടി എ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്താർ അൽ തായർ, പറഞ്ഞു.

Really impressed with the stability of the site. I haven’t encountered any glitches even during peak hours. Great job by the team at phpw777.