ദുബായ് ,സെപ്റ്റംബർ 10,2026 : ഗതാഗത മേഖലയിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതോടെ ദുബായിൽ നിയമലംഘനങ്ങൾ ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്.ഈ വർഷം റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നടത്തിയ പരിശോധനകളിൽ 30,000 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 2025ന്റെ ആദ്യ പകുതിയിൽ ഇത് 38,000 ആയിരുന്നു. നിയമലംഘനങ്ങളിൽ 21 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2026ന്റെ ആദ്യ ആറുമാസത്തിൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വിവിധ യാത്രാ ഗതാഗത മേഖലകളിലായി 16 ലക്ഷത്തിലേറെ പരിശോധനകൾ നടത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നടത്തിയ പരിശോധനകൾ 15 ലക്ഷമായിരുന്നു.
പൊതുഗതാഗതം, സ്കൂൾ ബസുകൾ, വിനോദസഞ്ചാര ഗതാഗതം, വാടക ബസുകൾ, ലൈസൻസില്ലാത്ത യാത്രാ സർവീസുകൾ തുടങ്ങിയ മേഖലകളിലായിരുന്നു പരിശോധന. നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് പരിശോധനകൾ ശക്തമാക്കിയതെന്ന് ആർടിഎ അറിയിച്ചു. ലൈസൻസില്ലാത്ത സർവീസുകൾക്കെതിരെ ശക്തമായ നടപടിയാണ് അധികൃതർ സ്വീകരിച്ചത്.
വിമാനത്താവള സുരക്ഷാ വിഭാഗം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം, ദുബായ് താമസ-വിനോദസഞ്ചാര വകുപ്പ് എന്നിവയുമായി സഹകരിച്ച് നടത്തിയ പരിശോധനകളിൽ ലൈസൻസില്ലാത്ത വാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകുന്നതും അനധികൃത ഗതാഗത സർവീസുകൾ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതുമായ 340 നിയമലംഘനങ്ങൾ കണ്ടെത്തി. 2025ൽ ഇതേ കാലയളവിൽ ഇത്തരം 797 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇത്തവണ 57 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.പരിശോധനയ്ക്കിടെ ഡ്രൈവർമാർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടതിനെ തുടർന്ന് 244 വാഹനങ്ങളും പിടിച്ചെടുത്തു.
സ്കൂൾ ഗതാഗത മേഖലയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 8,000ത്തിലേറെ പരിശോധനകൾ നടത്തി. 2026ന്റെ ആദ്യ ആറുമാസത്തിൽ നടത്തിയ പരിശോധനയിൽ 654 നിയമലംഘനങ്ങൾ കണ്ടെത്തി. പൊതുഗതാഗത മേഖലയിൽ മാത്രം 12 ലക്ഷത്തിലേറെ പരിശോധനകൾ നടത്തി ബസുകളിൽ യാത്ര ചെയ്യുന്നവർ, പൊതുഗതാഗത സംവിധാനങ്ങൾ, ബസ് ഡ്രൈവർമാർ എന്നിവരെയെല്ലാം പരിശോധനയിൽ ഉൾപ്പെടുത്തി. പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാൻ ആർടിഎ സ്മാർട്ട് വിവരവിശകലന സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദുബായിലെ ഗതാഗത സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുമാണ് പരിശോധനാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതെന്ന് ആർടിഎ അറിയിച്ചു

Great experience so far. The app is lightweight and the customer service is very responsive. Definitely a 5 star experience with 3365betapp