ദുബായ്, സെപ്റ്റംബര്‍10, 2026: സോഷ്യല്‍ മീഡിയയുടെ കാലത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കൊരുങ്ങി കണ്ടന്റ് ക്രിയേഷന് മേഖല. ഒരു ക്ലിക്ക് അകലെ പ്രൊഫഷനല്‍ വീഡിയോഗ്രാഫര്‍മാരെ/ഫോട്ടോഗ്രാഫര്‍മാരെ ലഭ്യമാക്കി, രണ്ടേ രണ്ട് മണിക്കൂറിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ പാകത്തില്‍ കണ്ടന്റുകള്‍ തയ്യാറാക്കി നല്കുന്ന സ്മാര്‍ട് ആപ്പ് ‘റഷോട്ട്’ പ്രവര്‍ത്തനം ആരംഭിച്ചു. ദുബായില്‍ പ്രകാശനം ചെയ്യപ്പെട്ട ‘റഷോട്ട്’ (Rushot) ആപ്പ് സ്റ്റോറിലും ഗൂഗ്ള്‍ പ്ലേയിലും ലഭ്യമാണ്.
റഷോട്ടിന്റെ പ്രൊഫഷനലുകള്‍ പകര്‍ത്തുന്ന പടങ്ങളും വീഡിയോകളും പൂര്‍ണ്ണമായും പ്രൊഫഷനല്‍ ഗ്രേഡിലുള്ള മൊബൈലിലാണ് പകര്‍ത്തുക. എന്നാല്‍, ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന പക്ഷം പ്രൊഫഷനല്‍ ക്യാമറകളിലും ചിത്രീകരണം നടത്തും. ഉപഭോക്താക്കളുടെ പരിസരങ്ങളില്‍ ഉള്ള ഫോട്ടോഗ്രാഫര്‍മാരെയും വീഡിയോ ഗ്രാഫര്മാരെയുമാണ് റഷോട്ട് ബന്ധപ്പെടുത്തുക. അവര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള കണ്ടെന്റുകള് ചിത്രീകരിച്ച് അവ മികച്ച രീതിയില്‍ അതിവേഗം തയ്യാറാക്കി നല്‍കും. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും റഷോട്ട് ഉപയോഗപ്പെടുത്താം. വിവാഹം, ബ്രാന്‍ഡ് ലോഞ്ചിങ്, വ്യക്തിഗതമായ ആഘോഷപരിപാടികള്‍ തുടങ്ങിയവയ്ക്ക് ഇത്തരം പ്രൊഫഷനലുകളുടെ സഹായംതേടാം.
റഷോട്ട് പാക്കേജുകള്‍:
റഷ് (399 ദിര്‍ഹം): 1 റീല്‍, 2 സ്റ്റോറി വീഡിയോകള്‍, 2 പടങ്ങള്‍-രണ്ട് മണിക്കൂറിനകം തയ്യാറാക്കി നല്‍കും.
റഷ് പ്ലസ്(799 ദിര്‍ഹം): 2 റീലുകള്‍, 4 സ്റ്റോറി വീഡിയോകള്‍, 5 പടങ്ങള്‍- 4 മണിക്കൂറിനകം നല്‍കും.
റഷ് പ്രോ: വലിയ പരിപാടികള്‍ക്കും മറ്റുമായുള്ള കസ്റ്റം പാക്കേജ് ആണിത്.
നിരാശയില്‍ നിന്ന് വന്ന ആശയം
ദുബായില്‍ ഹിറ്റ് എഫ് എം റേഡിയോയിലൂടെ സുപരിചിതനായ പ്രമുഖ ആര്.ജെ. അര്‍ഫാസ് ഇഖ്ബാലിന്റെ ഒരു അനുഭവമാണ് ഇത്തരമൊരു സ്മാര്‍ട് ആപ്പിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. ”ഞാന്‍ ഒരിക്കല്‍ ഒരു പ്രമുഖ ബ്രാന്‍ഡിന്റെ ജാക്കറ്റ് ധരിച്ച് ഒരു വിവാഹാഘോഷത്തില്‍ പങ്കെടുത്തു. പക്ഷെ ചടങ്ങില്‍ നിന്നുള്ള എന്റെ പടങ്ങള്‍ ലഭിക്കാന്‍ ഏറെ വൈകി. എന്നാല്‍ പ്രൊഫഷനല്‍ വീഡിയോഗ്രാഫര്മാരുമായി എത്തിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ വളരെ വേഗത്തില്‍ തന്നെ തങ്ങളുടെ കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരം ഘട്ടങ്ങളില്‍ പ്രൊഫഷനലുകളുടെ സഹായം ഇല്ലാത്തതുകൊണ്ടുമാത്രം കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്യാന്‍ സാധിക്കാതെ പോകുന്നവരാണല്ലോ തന്നെ പോലുള്ള ഭൂരിപക്ഷവുമെന്ന ചിന്തയായിരുന്നു എനിക്ക്’-അര്‍ഫാസ് പറയുന്നു.
പിന്നീട് ഈ പ്രശ്നത്തിനുള്ള പരിഹാരം അന്വേഷിക്കുന്ന തിരക്കിലായി അദ്ദേഹം. ആപ്പ് ഡെവലപ്പ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച പുരോഗതി ഉണ്ടായില്ല. ഇതിനിടയിലാണ്, ദുബായിലും സാന്‍ ഫ്രാന്‍സിസ്കോയിലുമായി ബിസിനസ് ചെയ്യുന്ന അരുണ്‍ മോഹനെ സമീപിക്കുന്നത്. അരുണ്‍ സെയിന്‍ ടെലികോമിന്റേ സ്റ്റാര്‍ട്ട് അപ്പ് അടക്കമുള്ള രണ്ട് പ്രൊജക്റ്റുകള്‍ തയ്യാറാക്കി കഴിഞ്ഞ സമയം ആയിരുന്നു അത്. ‘അര്‍ഫാസ് ഇങ്ങനെയൊരു കാര്യം അവതരിപ്പിച്ചപ്പോള്‍, സമാനആശയമുള്ള ഒരു ഡോക്യുമെന്റ് ലാപ് ടോപ്പില്‍ നിന്ന് എടുത്തുനോക്കുകയാണ് ഞാന്‍ ആദ്യം ചെയ്തത്. എന്നാല്‍ സ്വന്തം നിലയ്ക്ക് അത് പ്രായോഗികവത്കരിക്കാന്‍ മാത്രമുള്ള പരിചയസമ്പത്ത് എനിക്ക് മീഡിയ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നില്ല. ഒരുമിച്ചുചേര്‍ന്നപ്പോള്‍ ഇങ്ങനെ ഒരു ആശയം യാഥാര്‍ഥ്യമാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു’-അരുണ്‍ മോഹന്‍ പറയുന്നു. ഭാവിയില്‍ റഷോട്ട് പുതിയ സാങ്കേതികതയോടെ അപ്ഡേറ്റ് ചെയ്യുമെന്നും എ.ഐ. സഹായത്തോടെ കൂടുതല്‍ എളുപ്പത്തില്‍ എഡിറ്റിംഗ് പൂര്‍ത്തിയാക്കാന്‍ ആകുമെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.
ഇമാറാത്തി ബിസിനസുകാരനായ ഷാനവാസ്. പി എന്ന ഇമാറാത്തി ബിസിനസ്സുകാരന് കൂടി പ്രോജക്ടിന്റെ ഭാഗം ആയതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ‘നല്ല കണ്ടന്റുകള്‍ സോഷ്യല്‍ മീഡിയ വാഴുന്ന ഇക്കാലത്ത് ഏറെ അനുയോജ്യമായ ഒരു സംവിധാനമാണ് റഷോട്ട്. മൊബൈലില്‍ ആണ് ദൃശ്യങ്ങളെല്ലാം തന്നെ പകര്‍ത്തുന്നത് എന്നതിനാല്‍ കുറഞ്ഞ നിരക്കില്‍, എളുപ്പം ഉപഭോക്താക്കളില്‍ എത്തിക്കാന്‍ സാധിക്കും. പ്രൊഫഷണല്‍ വീഡിയോ ഗ്രാഫര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരു ‘ലാര്‍ജര്‍ ഓഡിയന്‍സി’ലേക്ക് എത്താനുള്ള അവസരം കൂടിയാണിത്. മാത്രമല്ല, ഇതുപോലൊരു ആശയം പരീക്ഷിക്കാന്‍ യു.എ.ഇ. പോലൊരു വിപണി വേറെയില്ലെന്നതും പ്രത്യേകതയാണ്’- ലോക്കലി എന്ന പ്രീമിയം ചോക്ലേറ്റ് ബ്രാന്‍ഡിന്റെ പാര്‍ട്ണര്‍ കൂടിയായ ഷാനവാസ് പറഞ്ഞു.
റഷോട്ടില് അംഗങ്ങളാകുന്ന വീഡിയോ ഗ്രാഫര്‍മാര്‍ക്കും ഫോട്ടോ ഗ്രാഫര്‍മാര്‍ക്കും തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളും സ്ഥലം, ഭാഷ തുടങ്ങിയവയും ആപ്പില്‍ രേഖപ്പെടുത്താന്‍ പറ്റും. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പരിസരങ്ങളില്‍ ഉള്ള പ്രൊഫഷണലുകളെ, റിവ്യൂവും റേറ്റിങ്ങും നോക്കി തിരഞ്ഞെടുക്കാം. നിലവില്‍ യുഎഇയില്‍ മാത്രം ലഭ്യമാകുന്ന ആപ്പ്, വൈകാതെ സാന്‍ ഫ്രാന്‍സിസ്കോയിലും പ്രവര്‍ത്തനം ആരംഭിക്കും. വര്‍ഷാവസാനത്തോടെ ഇന്ത്യയിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി.

I’ve been looking for a reliable spot like this for a while. The interface is super smooth and the payouts are quick. Highly recommend pkbat999 to everyone.