അബുദാബി,ഒക്ടോബർ 12,2026 : വ്യാപാര-നിക്ഷേപ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ പങ്കാളിത്ത അവസരങ്ങൾ കണ്ടെത്തുന്നതിനുമായി യുഎഇയും സിംഗപ്പൂരും ചർച്ച നടത്തി. യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും സിംഗപ്പൂർ ഉപപ്രധാനമന്ത്രിയും ഊർജ, വ്യാപാര, വ്യവസായ മന്ത്രിയുമായ ഗാൻ കിം യോങ്ങും തമ്മിലാണ് കൂടിക്കാഴ്ച നടന്നത്. സിംഗപ്പൂരിന്റെ ഊർജ, വ്യാപാര, വ്യവസായ മന്ത്രിയായ ഡോ. ടാൻ സീ ലെങ്ങും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സിംഗപ്പൂരിലെ യുഎഇ അംബാസഡർ ഡോ. അബ്ദുൽനാസർ ജമാൽ അൽ ഷാലിയുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും കൂടുതൽ വിപുലീകരിക്കുന്നതിനുള്ള മാർഗങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് ആവശ്യമായ വൈദഗ്ധ്യവും അനുഭവങ്ങളും പരസ്പരം കൈമാറുന്നതിന്റെ പ്രാധാന്യവും ഇരുപക്ഷവും ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളിലെയും കമ്പനികൾക്കും നിക്ഷേപകർക്കും ലഭ്യമായ അവസരങ്ങളെ പ്രായോഗിക പദ്ധതികളാക്കി മാറ്റാൻ പ്രോത്സാഹനം നൽകുന്നതിനെക്കുറിച്ചും ചർച്ച നടന്നു. സാമ്പത്തിക സഹകരണത്തിൽ സ്വകാര്യ മേഖലയ്ക്കുള്ള പങ്ക് കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സിംഗപ്പൂരുമായുള്ള യുഎഇയുടെ വ്യാപാര-നിക്ഷേപ ബന്ധം ശക്തമായ അടിത്തറയിൽ തുടർച്ചയായി വളരുകയാണെന്ന് അൽ സെയൂദി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെയും സ്വകാര്യ മേഖലയെ കൂടുതൽ ശാക്തീകരിക്കുന്നതിലൂടെയും വ്യാപാര-നിക്ഷേപ പ്രവാഹങ്ങൾ സുഗമമാക്കുന്നതിലൂടെയും കമ്പനികൾക്കും നിക്ഷേപകർക്കും പുതിയ അവസരങ്ങൾ തുറക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ദർശനത്തിന്റെ ഭാഗമായി സിംഗപ്പൂരിലെ സ്വകാര്യ മേഖലയിലെ പ്രതിനിധികളുമായും അൽ സെയൂദി കൂടിക്കാഴ്ച നടത്തി. നിക്ഷേപകർ, ബിസിനസ് പ്രമുഖർ, പ്രമുഖ കമ്പനികളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും മുതിർന്ന പ്രതിനിധികൾ എന്നിവരുമായി നടന്ന ചർച്ചകളിൽ പരസ്പര നിക്ഷേപം വർധിപ്പിക്കുന്നതിനും പുതിയ പങ്കാളിത്ത മേഖലകൾ കണ്ടെത്തുന്നതിനുമുള്ള സാധ്യതകൾ പരിശോധിച്ചു. 2025ൽ യുഎഇയും സിംഗപ്പൂരും തമ്മിലുള്ള എണ്ണയിതര ഉഭയകക്ഷി വ്യാപാരം 6.54 ബില്യൺ യുഎസ് ഡോളറിലെത്തി. 2024ലെ 5.2 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 25.3 ശതമാനമാണ് വർധന. മിഡിൽ ഈസ്റ്റിലെ സിംഗപ്പൂരിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. 2021 മുതൽ 2025 വരെ സിംഗപ്പൂരിലെ യുഎഇയുടെ നേരിട്ടുള്ള നിക്ഷേപം 5.12 ബില്യൺ യുഎസ് ഡോളറിലെത്തി. നിലവിൽ ഏകദേശം 230 സിംഗപ്പൂർ കമ്പനികൾ യുഎഇയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഊർജം, ടെലികമ്മ്യൂണിക്കേഷൻ, ഗതാഗതം, വെയർഹൗസിങ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഇവരുടെ പ്രവർത്തനം.

Such a fun platform with plenty of options to keep you entertained. I spend most of my free time on yoyogame777
Found this site through a friend and I am glad I did. The bonuses are actually fair and the customer support is helpful. Give krvip17kr a try!
Really impressed with the variety of games available here. There is always something new to try and the bonuses are actually generous. Give idtaipan77 a shot!