ഷാർജ, ഓഗസ്റ്റ് 14 2026 : ഷാർജയിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നടപ്പിലാക്കുന്ന ഈ പ പദ്ധതിയിലൂടെ, ബസുകൾ എത്തുന്ന സമയം സംബന്ധിച്ച തത്സമയ വിവരങ്ങൾ യാത്രക്കാർക്ക് ഇനി ലഭ്യമാകും.
ബസുകൾ എത്തുന്ന സമയത്തെക്കുറിച്ചുള്ള കൃത്യവും പുതുക്കിയതുമായ വിവരങ്ങൾ യാത്രക്കാർക്ക് നൽകും. ഇത് യാത്രകൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ സഹായിക്കും. യാത്രക്കാർക്ക് വിവരങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും ലഭ്യമാക്കുന്നതിനായി, നവീകരിച്ചതും എയർകണ്ടീഷൻ ചെയ്തതുമായ ബസ് സ്റ്റോപ്പുകളിലും ബസ് സ്റ്റേഷനുകളിലുമാണ് ഇവ സ്ഥാപിച്ചത്.
ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുക, പൊതുഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, ഷാർജയിലുടനീളമുള്ള പൊതുഗതാഗത ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവും സുസ്ഥിരവുമായ യാത്രാനുഭവം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ അതോറിറ്റി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്.
അയൽരാജ്യമായ ഒമാനിലേക്ക് യാത്ര ചെയ്യുന്ന യുഎഇ നിവാസികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, അവിടേക്കുള്ള അന്തർ-നഗര ബസ് സർവീസിലെ മാറ്റങ്ങൾ ഈ വർഷം ജൂണിൽ SRTA പ്രഖ്യാപിച്ചിരുന്നു.
ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് ഒമാനിലെ സോഹാറിലേക്കും തുടർന്ന് തലസ്ഥാനമായ മസ്കറ്റിലേക്കും സർവീസ് നടത്തുന്ന 203-ാം നമ്പർ ബസ് റൂട്ടിൽ, യാത്രക്കാരുടെയും വിനോദസഞ്ചാരികളുടെയും തിരക്ക് കണക്കിലെടുത്ത് ഇനി മുതൽ ദിവസവും മൂന്ന് ട്രിപ്പുകൾ ഉണ്ടാകും. സോഹാറിൽ നിന്ന് ഷാർജയിലേക്ക് ദിവസവും രണ്ട് സർവീസുകളും, മസ്കറ്റിൽ നിന്ന് ഷാർജയിലേക്ക് ഒരു സർവീസും ഉണ്ടായിരിക്കും.

[4515]HappyVegas | Link Vào Mới Nhất và Cách Chơi Baccarat Online,HappyVegas cung cấp link truy cập mới nhất, hướng dẫn tải app chính thức cùng mẹo quay slot và nạp tiền qua Momo tiện lợi. Khám phá thế giới casino đẳng cấp ngay! visit: happyvegas