അബുദാബി, ഓഗസ്റ്റ് 12 2026 : അബുദാബി അവധിക്കാല പാക്കേജ് ബുക്ക് ചെയ്യുന്ന അർഹരായ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് 30 ദിവസത്തെ യുഎഇ ടൂറിസ്റ്റ് വിസ സൗജന്യമായി ലഭിക്കുന്ന പദ്ധതിക്ക് തുടക്കമായി.
അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചത്. കുറഞ്ഞത് മൂന്ന് രാത്രിയെങ്കിലും അബുദാബിയിൽ താമസിക്കുന്ന ഹോളിഡേ പാക്കേജ് തിരഞ്ഞെടുക്കുന്നവർക്കാണ് പദ്ധതിയുടെ പ്രയോജനം. സാധാരണയായി ഏകദേശം 285 ദിർഹം ചെലവാകുന്ന 30 ദിവസത്തെ ടൂറിസ്റ്റ് വിസയാണ് സൗജന്യമായി ലഭിക്കുക.
ഓഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31, 2026 വരെയുള്ള യാത്രകൾക്കാണ് നിലവിൽ പദ്ധതി ബാധകം. പൈലറ്റ് ഘട്ടത്തിൽ പരമാവധി 20,000 വിസകൾ നൽകാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി നിലവിൽ 11 ട്രാവൽ പാർട്ണർസ് ആണ് ഉള്ളത്.
- Holiday Tribe
- Thomas Cook & SOTC
- Thrillophilia
- Akbar Holidays
- Utazzo.com
- Kesari Tours
- Riya Travels
- Royal Tours
- PickYourTrail
- MakeMyTrip
- Aaryan Leisure
എങ്ങനെ വിസ കിട്ടും
അംഗീകരിക്കപ്പെട്ട ഏതെങ്കിലും സ്ഥാപനത്തിലൂടെ അർഹമായ അബുദാബി ഹോളിഡേ പാക്കേജ് ബുക്ക് ചെയ്താൽ മാത്രമാണ് സൗജന്യ വിസയ്ക്ക് അപേക്ഷിക്കാനാകുക.
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഒരു കുടുംബത്തിലെ സൗജന്യ വിസകളുടെ എണ്ണത്തിന് പ്രത്യേക പരിധിയില്ല. എന്നാൽ ഓരോ യാത്രക്കാരനും പദ്ധതിയിലെ നിബന്ധനകൾ പാലിക്കണം.
അതേസമയം, പാക്കേജ് ബുക്ക് ചെയ്താൽ വിസ ഉറപ്പാണെന്ന് അർഥമില്ല. അപേക്ഷകൾ യുഎഇയിലെ നിലവിലുള്ള ഇമിഗ്രേഷൻ നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കും. അന്തിമ അനുമതി ബന്ധപ്പെട്ട സർക്കാർ അധികൃതരുടേതായിരിക്കും.
വിസ നടപടികൾ സാധാരണ യുഎഇ ഇമിഗ്രേഷൻ പ്രോസസ്സിങ് സമയക്രമം അനുസരിച്ചായിരിക്കും. പദ്ധതിക്ക് പ്രത്യേകമായി വേഗത്തിലുള്ള വിസ നടപടിക്രമം പ്രഖ്യാപിച്ചിട്ടില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒക്ടോബർ 31ന് മുമ്പ് പാക്കേജ് ബുക്ക് ചെയ്താൽ മാത്രം മതിയാകില്ല.
യാത്ര ഒക്ടോബർ 31, 2026നകം പൂർത്തിയാക്കണം.
അതിന് ശേഷമുള്ള യാത്രകൾക്ക് ഈ സൗജന്യ വിസ ആനുകൂല്യം ലഭിക്കില്ല.

[4200]bd89 অফিসিয়াল লগইন | সেরা অনলাইন ক্যাসিনো ও স্লট গেম,bd89 অ্যাপ ডাউনলোড করে সেরা অনলাইন ক্যাসিনো গেমস উপভোগ করুন। বিকাশ দিয়ে সহজ ডিপোজিট পদ্ধতি এবং স্লট গেম খেলার নিয়ম জানতে আজই ভিজিট করুন। visit: bd89