അബുദാബി, ഓഗസ്റ്റ് 27 2026 : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അവധിദിനമായ ഓഗസ്റ്റ് 28-നും ആരോഗ്യസേവനങ്ങൾ തടസ്സപ്പെടില്ല. അബുദാബി, അൽ ഐൻ, അൽ ദഫ്റ എന്നിവിടങ്ങളിലെ SEHA ക്ലിനിക്കുകൾ അവധിദിനത്തിലും പ്രവർത്തിക്കും. ചില ക്ലിനിക്കുകളിൽ 24 മണിക്കൂറും സേവനം ലഭിക്കും. മറ്റ് കേന്ദ്രങ്ങളിൽ പുതുക്കിയ സമയക്രമത്തിലായിരിക്കും പ്രവർത്തനം.
അബുദാബിയിൽ അൽ സഫറാന, അൽ ബതീൻ, അൽ ബഹിയ, മദീനത്ത് മുഹമ്മദ് ബിൻ സായിദ്, ബനിയാസ്, സാദിയാത്ത് ക്ലിനിക്കുകൾ 24 മണിക്കൂറും പ്രവർത്തിക്കും. അൽ മുഷ്റിഫ്, അൽ റൗദ, മദീനത്ത് ഖലീഫ, അൽ മഖ്ത, അൽ ഫലാഹ്, അൽ ഷംഖ, അൽ സംഹ, മഫ്റഖ് ക്ലിനിക്കുകളിൽ രാവിലെ 7 മുതൽ രാത്രി 11 വരെയാണ് സേവനം.
അൽ ഐനിലും നിരവധി ക്ലിനിക്കുകൾ മുഴുവൻ സമയവും പ്രവർത്തിക്കും. അൽ ഹിലി, അൽ ആമിറ, നഈമ, സ്വൈഹാൻ, അൽ ഖവാ, മെസ്യാദ്, അൽ ഹയർ, അൽ ഖതീം ക്ലിനിക്കുകളിലാണ് 24 മണിക്കൂർ സേവനം.
റീമ, അൽ മുഅവൈജി, ഔദ് അൽ തൂബ, അൽ മഖാം, സാഖർ, അൽ ജാഹിലി, അൽ തുവയ്യ, അൽ നിയാദാത്ത്, അൽ ഐൻ ഡെന്റൽ ക്ലിനിക്കുകൾ രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും.
അതേസമയം, SEHA-യുടെ വിസ സ്ക്രീനിങ് കേന്ദ്രങ്ങൾക്കും അവധിദിനത്തിൽ പ്രത്യേക സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബി, മെസ്യാദ് മാൾ കേന്ദ്രങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെയും മുസഫ, അൽ ഷഹാമ, ബനിയാസ്, ഇത്തിഹാദ് കേന്ദ്രങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 4 വരെയും സേവനം ലഭിക്കും.
അൽ വഹ്ദ മാൾ, മുഷ്റിഫ് മാൾ കേന്ദ്രങ്ങൾ രാവിലെ 10 മുതൽ വൈകിട്ട് 7 വരെയും ദ ഗാലേറിയ മാൾ കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.
ടോപ്പ് പ്രസ്റ്റീജ്, അൽ നുഖ്ബ, അൽ ഖുർം കേന്ദ്രങ്ങൾ അവധിദിനത്തിൽ അടച്ചിടും. അൽ ദഫ്റയിലെ മദീനത്ത് സായിദ്, ഗയാത്തി, സില, ലിവ കേന്ദ്രങ്ങൾ രാവിലെ 7 മുതൽ വൈകിട്ട് 4 വരെ പ്രവർത്തിക്കും. മിർഫ, ദൽമ കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല.
അവധിദിനത്തിൽ ചികിത്സാ സേവനങ്ങളോ വിസ സ്ക്രീനിങ് സേവനങ്ങളോ തേടുന്നവർ ബന്ധപ്പെട്ട കേന്ദ്രത്തിന്റെ പ്രവർത്തനസമയം പരിശോധിച്ച ശേഷം എത്തണമെന്ന് അധികൃതർ അറിയിച്ചു.
