ഷാർജ, ഓഗസ്റ്റ് 27 2026 : യുഎഇയിൽ നിന്ന് ജർമനിയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കി എയർ അറേബ്യ. ഷാർജയിൽ നിന്ന് ജർമനിയിലെ ഡ്യൂസൽഡോർഫിലേക്ക് പുതിയ പ്രതിദിന നോൺ-സ്റ്റോപ്പ് സർവീസ് പ്രഖ്യാപിച്ചു. 2026 ഡിസംബർ 16 മുതൽ സർവീസ് ആരംഭിക്കും.
ജർമനിയിലെ എയർ അറേബ്യയുടെ ഷാർജയിൽ നിന്നുള്ള മൂന്നാമത്തെ സർവീസ് കേന്ദ്രമാണ് ഡ്യൂസൽഡോർഫ്. മ്യൂണിക്കിനും ഫ്രാങ്ക്ഫർട്ടിനും പിന്നാലെയാണ് പുതിയ റൂട്ടിൽ സർവീസ് തുടങ്ങുന്നത്.
എയർബസ് A320neo വിമാനങ്ങളിലായിരിക്കും സർവീസ്. കൂടുതൽ സൗകര്യപ്രദമായ യാത്രയ്ക്കൊപ്പം മികച്ച ഇന്ധനക്ഷമതയും പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്നതാണ് പുതിയ വിമാനങ്ങൾ.
യുഎഇയും ജർമനിയും തമ്മിലുള്ള യാത്രാ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസെന്ന് എയർ അറേബ്യ ഗ്രൂപ്പ് സിഇഒ ആദെൽ അൽ അലി പറഞ്ഞു. ഷാർജയിൽ നിന്ന് ജർമനിയിലേക്ക് മൂന്ന് നേരിട്ടുള്ള സർവീസുകളോടെ യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പും സൗകര്യവും കുറഞ്ഞ നിരക്കിലുള്ള യാത്രാ സാധ്യതകളും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ സർവീസ് നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ മേഖലയിലുള്ളവർക്കും നെതർലാൻഡ്സിലെ സമീപ പ്രദേശങ്ങളിലുള്ള യാത്രക്കാർക്കും കൂടുതൽ പ്രയോജനപ്പെടുമെന്ന് ഡ്യൂസൽഡോർഫ് എയർപോർട്ട് സിഇഒ ലാർസ് റെഡെലിക്സ് പറഞ്ഞു.
ഷാർജയിൽ നിന്ന് മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള എയർ അറേബ്യയുടെ വിപുലമായ ശൃംഖലയിലേക്കും ഡ്യൂസൽഡോർഫ് വഴി കൂടുതൽ യാത്രാ കണക്ടിവിറ്റി ലഭ്യമാകും.

Simple, direct, and efficient. No unnecessary fluff, just a great portal to get into the game. Big thumbs up for 11iclogin.