ദുബായ്,സെപ്റ്റംബർ 7,2026 : ദുബായ് മെട്രോയിലെ ഓൺപാസീവ് സ്റ്റേഷന്റെ പേര് മാറുന്നു. ഇനി ഗാർമിൻ മെട്രോ സ്റ്റേഷൻ’ എന്ന പേരിലാകും അറിയപ്പെടുക. 10 വർഷത്തേക്കാണ് ഗാർമിന്‍ സ്റ്റേഷന്റെ നാമകരണ അവകാശം നൽകിയിരിക്കുന്നത്. യുഎഇയിൽ ഗാർമിന്റെ ഏക വിതരണക്കാരായ എഎംഐടി റീട്ടെയിൽ എൽഎൽസിയാണ് നാമകരണ അവകാശം സ്വന്തമാക്കിയത്. ആർടിഎയും എഎംഐടി റീട്ടെയിലും ഹൈപ്പർമീഡിയയും ചേർന്നാണ് കരാർ ഒപ്പുവച്ചത്.
സെപ്റ്റംബർ മുതൽ നവംബർ അവസാനം വരെ സ്റ്റേഷന്റെ പേര് ഘട്ടംഘട്ടമായി മാറ്റും. മെട്രോ സ്റ്റേഷനുകളിലെ ബോർഡുകൾ, ദിശാസൂചനകൾ, ഡിജിറ്റൽ സംവിധാനങ്ങൾ, ആർടിഎയുടെ പൊതുഗതാഗത ആപ്പുകൾ എന്നിവയിൽ പുതിയ പേര് ഉൾപ്പെടുത്തും. മെട്രോ ട്രെയിനുകളിലെ അറിയിപ്പുകളിലും ‘ഗാർമിൻ മെട്രോ സ്റ്റേഷൻ’ എന്ന പേര് ഉപയോഗിക്കും. 2009ലാണ് ആർടിഎ മെട്രോ സ്റ്റേഷനുകളുടെ നാമകരണ അവകാശ പദ്ധതി ആരംഭിച്ചത്. ആഗോള ബ്രാൻഡുകളെ ദുബായ് മെട്രോയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ കരാർ.

The payout rates here are actually decent compared to other sites I’ve used. Definitely worth a try. Give idtoge123 a shot if you want a fair experience.