ദുബായ്,സെപ്റ്റംബർ 12,2026 : പ്രയാസമേറിയ പ്രാദേശിക സാഹചര്യങ്ങൾക്കിടയിലും യുഎഇയിലെ ജനങ്ങൾ പ്രകടിപ്പിച്ച ഐക്യവും ആത്മവിശ്വാസവും അതിജീവനശക്തിയും പ്രമേയമാക്കി ദുബായിൽ ദേശീയ ഹ്രസ്വചിത്ര മത്സരം. ദുബായ് മീഡിയ കൗൺസിലിന് കീഴിലുള്ള ദുബായ് ഫിലിംസ് ആൻഡ് ഗെയിംസ് കമ്മിഷനാണ് ‘സ്റ്റോറീസ് ഓഫ് ഔർ ഡിറ്റർമിനേഷൻ’ എന്ന പേരിൽ മത്സരം സംഘടിപ്പിക്കുന്നത്.
ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് മത്സരം സംഘടിപ്പിക്കുന്നത്. ചലച്ചിത്രമാധ്യമത്തിലൂടെ യുഎഇയിലെ മനുഷ്യരുടെ അനുഭവങ്ങളും ഐക്യവും പ്രതിസന്ധികളെ അതിജീവിച്ച മനക്കരുത്തും അവതരിപ്പിക്കുകയാണ് ലക്ഷ്യം. വിദ്യാർഥികൾ ഉൾപ്പെടെ യുഎഇയിൽ താമസിക്കുന്ന എല്ലാ രാജ്യക്കാരായ ചലച്ചിത്രപ്രവർത്തകർക്കും മത്സരത്തിൽ പങ്കെടുക്കാം. പുതുമുഖങ്ങൾ, യുവപ്രതിഭകൾ, വിദ്യാർഥികൾ, പ്രൊഫഷണൽ ചലച്ചിത്രപ്രവർത്തകർ എന്നിവർക്കെല്ലാം അവസരമുണ്ട്. കഥാചിത്രം, ഡോക്യുമെന്ററി, ആനിമേഷൻ, പരീക്ഷണചിത്രം, നിർമിതബുദ്ധി ഉപയോഗിച്ചോ നിർമിതബുദ്ധിയുടെ സഹായത്തോടെയോ ഒരുക്കിയ ചിത്രങ്ങൾ, വിവിധ രീതികൾ സംയോജിപ്പിച്ച ചിത്രങ്ങൾ, മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ചവ എന്നിവ മത്സരത്തിനായി സമർപ്പിക്കാം. യുഎഇയുടെ 55-ാം ഇത്തിഹാദ് ദിനാഘോഷത്തിന്റെ പ്രതീകാത്മക ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. സമർപ്പിക്കുന്ന ചിത്രങ്ങളിൽനിന്ന് 55 ചിത്രങ്ങളാണ് ഔദ്യോഗിക തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കുക.
അഞ്ച് വിഭാഗങ്ങളിലായി ആകെ 10 പുരസ്കാരങ്ങളാണ് നൽകുന്നത്. ഗ്രാൻഡ് ജൂറി പുരസ്കാരം, മികച്ച കഥാചിത്രം, മികച്ച ഡോക്യുമെന്ററി, മികച്ച ആനിമേഷൻ ചിത്രം, മികച്ച നിർമിതബുദ്ധി ചിത്രം എന്നിവയാണ് പ്രധാന വിഭാഗങ്ങൾ. വിദ്യാർഥി വിഭാഗത്തിലെ വിജയികൾക്ക് ആകെ 10,000 ദിർഹം മൂല്യമുള്ള സമ്മാനങ്ങളും പ്രൊഫഷണൽ വിഭാഗത്തിലെ വിജയികൾക്ക് 50,000 ദിർഹം മൂല്യമുള്ള സമ്മാനങ്ങളുമാണ് ലഭിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ പ്രത്യേക പ്രദർശനവും തുടർന്ന് പുരസ്കാരച്ചടങ്ങും സംഘടിപ്പിക്കും. പുതുമുഖ ചലച്ചിത്രപ്രവർത്തകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും അവരുടെ സൃഷ്ടികൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള അവസരം കൂടിയാണിത്. മത്സരത്തിൽ പങ്കെടുക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ആണ്. ദുബായ് ഫിലിംസ് ആൻഡ് ഗെയിംസ് കമ്മിഷന്റെ വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.

Hands down one of the best platforms I have used this year. The rewards are great and the community is very welcoming. vnnx888
Login is super fast and I never encounter any glitches. It is refreshing to find a site that actually works as intended. Go to pasar123login