ദുബായ്,സെപ്റ്റംബർ 12,2026 : ഇൻഫ്ലുവൻസയും കാലാവസ്ഥയുമായി ബന്ധപ്പെട്ട ശ്വാസകോശ രോഗങ്ങളും തടയാൻ യുഎഇയിൽ പുതിയ ബോധവൽക്കരണ ക്യാംപയിൻ ചൊവ്വാഴ്ച ആരംഭിക്കും. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ‘സ്വയം സംരക്ഷിക്കൂ… സമൂഹത്തെയും സംരക്ഷിക്കൂ’ എന്ന പ്രമേയത്തിലാണ് 2026–27 സീസണിലെ ക്യാംപയിൻ. എമിറേറ്റ്സ് ഹെൽത്ത് സർവീസസ്, അബുദാബി ആരോഗ്യ വകുപ്പ്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് ഹെൽത്ത്, ഷാർജ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാംപയിൻ.
ഇത്തവണ ഇൻഫ്ലുവൻസയ്ക്കൊപ്പം മറ്റ് കാലാവസ്ഥാ സംബന്ധമായ ശ്വാസകോശ രോഗങ്ങൾക്കും പ്രതിരോധ മാർഗങ്ങൾക്കും പ്രത്യേക ശ്രദ്ധ നൽകും. രോഗം പകരുന്ന വഴികൾ, അപകടസാധ്യതകൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം. പ്രായമായവർ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, ദീർഘകാല രോഗങ്ങളുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് പ്രത്യേക ശ്രദ്ധ. കൈകൾ ഇടയ്ക്കിടെ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശരിയായ രീതികൾ പാലിക്കുക, അടച്ച മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കുക, ആവശ്യമായ സാഹചര്യങ്ങളിൽ മാസ്ക് ധരിക്കുക, നിർദേശിച്ച പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. മാധ്യമങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ആരോഗ്യകേന്ദ്രങ്ങൾ, വിവിധ സാമൂഹിക പരിപാടികൾ എന്നിവയിലൂടെയാണ് ബോധവൽക്കരണം നടത്തുക. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി സമൂഹത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ക്യാംപയിന്റെ ലക്ഷ്യം.

Love the local vibe of this site. It feels tailored for us and the customer support is actually helpful. Glad I found phauronplay.
Everything is so crisp and fast on this site. I really appreciate how simple they kept the navigation. Great job! gameh13
The graphics are amazing and the gameplay is very smooth. I really enjoy the variety of themes they have available here. xgjili777