ദുബായ്, സെപ്റ്റംബർ 23, 2026 : പ്രവാസി ക്ഷേമ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കരുത്തുറ്റ ഒരു നോർക്ക ശൃംഖല സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ജര്‍മ്മനി, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, വെസ്റ്റ് & നോർത്തേൺ ആഫ്രിക്ക, ഈസ്റ്റ് ആഫ്രിക്ക, സൗത്ത് & സെൻട്രൽ ആഫ്രിക്ക മേഖലകളില്‍ ഗ്ലോബൽ നോർക്ക കോ-ഓർഡിനേഷൻ കൗൺസിലുകള്‍ നിലവില്‍ വന്നു. ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളുടെ സംയോജനത്തിനായി കോ-ഓർഡിനേഷൻ ഡെസ്ക്, സുരക്ഷിതമായ കുടിയേറ്റ ബോധവൽക്കരണത്തിനായി മൈഗ്രേഷൻ അവെയർനസ് ഡെസ്ക്, അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി ഡിസ്ട്രസ് സപ്പോർട്ട് ഡെസ്ക്, നാടിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കേരള ഡെവലപ്മെന്റ് ഡെസ്ക് എന്നീ നാല് പ്രധാന ഹെൽപ്പ് ഡെസ്കുകൾ ഉള്‍പ്പെടുന്നതാണ് ഗ്ലോബൽ നോർക്ക കോ-ഓർഡിനേഷൻ കൗൺസിലുകള്‍.
ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ്, ഡെന്മാർക്ക്, ഫിൻലാൻഡ്, ഐസ്ലാൻഡ്, നോർവേ, സ്വീഡൻ, ഈസ്റ്റ് ഏഷ്യ, ആസിയാൻ രാജ്യങ്ങൾ, ഈസ്റ്റേൺ യൂറോപ്പ് & റഷ്യ, ഇറ്റലി & മാൾട്ട, യുകെ & അയർലണ്ട് എന്നീ മേഖലകളിലും കോ-ഓർഡിനേഷൻ കൗൺസിലുകള്‍ രൂപീകരിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണെന്നു നോർക്ക അധികൃതർ അറിയിച്ചു.
തുടർന്ന് ജി.സി.സി ഉൾപ്പെടെയുള്ള മേഖലകളിലേയ്ക്കും ഗ്ലോബൽ നോർക്ക കോ-ഓർഡിനേഷൻ കൗൺസിലും ഹെൽപ്പ് ഡെസ്കുകളും രൂപീകരിക്കും. പൂർണമായും സന്നദ്ധ പ്രവർത്തനമായാണ് കോ-ഓർഡിനേഷൻ കൗൺസിലും ഹെൽപ്പ് ഡെസ്ക്കുകളും പ്രവർത്തിക്കുക. നേരത്തേ കാനഡയിൽ വിജയകരമായി നടപ്പിലാക്കിയ പൈലറ്റ് പദ്ധതിയുടെ തുടർച്ചയായാണ് കൂടുതൽ രാജ്യങ്ങളിലേക്കും മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്.

Signing up was a breeze. I was able to start playing in just a couple of minutes. jilibetwinregister makes it so easy for new players.