ദുബായ്, സെപ്റ്റംബർ 23, 2026 : യുഎഇയിൽ വ്യാജ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട് 2026ലെ ആദ്യ ആറുമാസത്തിനിടെ 377 കേസുകൾ കണ്ടെത്തി. 266 സ്വകാര്യ കമ്പനികളിലാണ് തൊഴിൽ-സ്വദേശിവൽക്കരണ മന്ത്രാലയം നടത്തിയ പരിശോധനകളിലും ഡിജിറ്റൽ നിരീക്ഷണത്തിലുമായി ക്രമക്കേടുകൾ കണ്ടെത്തിയത്.
നിയമലംഘനം നടത്തിയ കമ്പനികൾക്കെതിരെ നിയമപ്രകാരം നടപടി സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. എന്നാൽ ഇത്തരം സംഭവങ്ങൾ യുഎഇയിലെ തൊഴിൽ വിപണിയിൽ വ്യാപകമായ പ്രതിഭാസമല്ലെന്നും പരിമിതമായ ചില ക്രമക്കേടുകൾ മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ മറികടക്കുന്നതിനോ യുഎഇ പൗരന്മാരുടെ നിയമനത്തിനായി സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ അനധികൃതമായി നേടുന്നതിനോ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
യഥാർഥ ജോലിയും ഉത്തരവാദിത്തങ്ങളും ഉൾപ്പെടുന്ന തൊഴിൽ ബന്ധമാണ് സ്വദേശിവൽക്കരണത്തിന്റെ അടിസ്ഥാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. യുഎഇ പൗരന്മാർക്ക് തൊഴിൽ നൽകുന്നതിനൊപ്പം അവരുടെ കഴിവുകളും തൊഴിൽ പരിചയവും വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളും ഉറപ്പാക്കണം.
യഥാർഥ ജോലി ചെയ്യാത്ത യുഎഇ പൗരനെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനായി രജിസ്റ്റർ ചെയ്യുകയും തൊഴിൽ കരാറും വർക്ക് പെർമിറ്റും നൽകുകയും ചെയ്യുന്നതാണ് വ്യാജ സ്വദേശിവൽക്കരണം. സ്വദേശിവൽക്കരണ ലക്ഷ്യം മറികടക്കാനോ സർക്കാർ ആനുകൂല്യങ്ങൾ അനധികൃതമായി നേടാനോ ഇത്തരം നടപടികൾ സ്വീകരിക്കുന്നതും നിയമലംഘനമാണ്.
ഇത്തരം ക്രമക്കേടുകൾ തൊഴിൽ വിപണിയിലെ കണക്കുകളെ തെറ്റായി സ്വാധീനിക്കുകയും യഥാർഥ നിയമനങ്ങൾക്കായി മാറ്റിവച്ച വിഭവങ്ങൾ പാഴാക്കുകയും ചെയ്യുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. യുഎഇ പൗരന്മാർക്ക് യഥാർഥ തൊഴിൽ, തൊഴിൽപരമായ വളർച്ച എന്നിവയ്ക്കുള്ള അവസരങ്ങൾ നഷ്ടപ്പെടാനും നിയമം പാലിക്കുന്ന സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകാനും ഇത് കാരണമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
യഥാർഥ ജോലി ഇല്ലാതെ ജീവനക്കാരായി രജിസ്റ്റർ ചെയ്യുന്ന ഇത്തരം ക്രമീകരണങ്ങളിൽ യുഎഇ പൗരന്മാരും പങ്കാളികളാകരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
സംശയാസ്പദമായ വ്യാജ സ്വദേശിവൽക്കരണ കേസുകൾ 600590000 എന്ന ഹെൽപ്ലൈൻ വഴിയോ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവ വഴിയോ അറിയിക്കാം.
ഡിജിറ്റൽ സംവിധാനങ്ങളും വിവരവിശകലന സാങ്കേതികവിദ്യകളും ഉപയോഗിച്ച് പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. സ്വദേശിവൽക്കരണ പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുന്നതിനും യുഎഇ പൗരന്മാരുടെയും നിയമം പാലിക്കുന്ന സ്ഥാപനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് നടപടികൾ.

Finally found a platform that actually pays out on time. The variety of games is impressive and the interface is super intuitive. Check out phcg777 if you want some real action.
The login process is super quick and the customer support is actually helpful. Had a few big wins last night on tmbet88login!