ദുബായ്, ഒക്ടോബർ 3, 2026 : സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഭാവിയിലെ മാറ്റങ്ങളെ നേരിടുന്നതിനുമായി പുതിയ ‘ഇൻസ്റ്റിറ്റ്യൂഷണൽ റെഡിനസ് ആൻഡ് ഡെവലപ്മെന്റ് സെന്റർ’ ഉദ്ഘാടനം ചെയ്ത് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA).
നാല് ദിവസങ്ങളിലായി സംഘടിപ്പിച്ച കോർപ്പറേറ്റ് ട്രാൻസ്ഫർമേഷൻ വീക്ക് 2026-ന്റെ ഭാഗമായാണ് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്തർ അൽ തായർ പുതിയ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
പുതിയ കോർപ്പറേറ്റ് എജിലിറ്റി ലാബ്
സ്ഥാപനത്തിന്റെ പ്രവർത്തനരീതികളിൽ കൂടുതൽ വഴക്കവും കാര്യക്ഷമതയും കൊണ്ടുവരുന്നതിനായി കോർപ്പറേറ്റ് എജിലിറ്റി ലാബും ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുക, പുതിയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുക, മാറുന്ന സാഹചര്യങ്ങളോട് വേഗത്തിൽ പൊരുത്തപ്പെടുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
നാല് ദിവസത്തെ പരിപാടി; 480 പേർ പങ്കെടുത്തു
കോർപ്പറേറ്റ് ട്രാൻസ്ഫർമേഷൻ വീക്കിൽ പ്രാദേശിക, അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെടെ ഏകദേശം 480 പേർ പങ്കെടുത്തു.
10 സെമിനാറുകൾ
2 പാനൽ ചർച്ചകൾ
4 പ്രത്യേക പരിശീലന ശിൽപശാലകൾ
സ്ഥാപനങ്ങളുടെ ഭാവി, സാങ്കേതികവിദ്യയുടെ ഉപയോഗം, പ്രവർത്തന മികവ്, മാറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ രീതികൾ തുടങ്ങിയ വിഷയങ്ങളാണ് പരിപാടിയിൽ ചർച്ചയായത്.
ബിസിനസ് എജിലിറ്റി ഇൻസ്റ്റിറ്റ്യൂട്ടുമായി പുതിയ കരാർ
ബിസിനസ് എജിലിറ്റി ഇൻസ്റ്റിറ്റ്യൂട്ടുമായി (BAI) ആർടിഎ തന്ത്രപ്രധാന പങ്കാളിത്ത കരാറിലും ഒപ്പുവച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ആഗോള ‘Agility Centre of Excellence’ (ACE) സ്ഥാപിക്കുകയാണ് ലക്ഷ്യം.
കരാറിന്റെ ഭാഗമായി ആർടിഎ ജീവനക്കാർക്കും നേതൃത്വത്തിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും ICAgile സർട്ടിഫിക്കേഷനും ലഭ്യമാക്കും.
ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ ജീവനക്കാരുടെ കഴിവുകൾ തുടർച്ചയായി വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മത്തർ അൽ തായർ വ്യക്തമാക്കി. പുതിയ കേന്ദ്രത്തിലൂടെ കൂടുതൽ കാര്യക്ഷമവും നവീനവുമായ പ്രവർത്തനരീതികൾ ആർടിഎയിൽ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

Finally found a place where I can actually win. The odds are fair and the variety of games is impressive. Big shoutout to idbosdolar.