ഷാർജ, ഒക്ടോബർ 12, 2026: വിവിധ വിഭാഗങ്ങളിലായി ആവേശകരമായ മത്സരങ്ങൾ അരങ്ങേറിയ മ്ലീഹ മൗണ്ടൻ ബൈക്ക് ചലഞ്ചിലെ വിജയികളെ ഷാർജ സ്പോർട്സ് കൗൺസിൽ കിരീടമണിയിച്ചു. മ്ലീഹ നാഷണൽ പാർക്കുമായി സഹകരിച്ച് വിവിധ സ്പോൺസർമാരുടെയും പിന്തുണയുള്ള സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്.ഇലക്ട്രിക് ബൈക്കുകൾ, മൗണ്ടൻ ബൈക്കുകൾ, സൈക്കിളുകൾ, കുട്ടികൾക്കായുള്ള റേസുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ശക്തമായ മത്സരമാണ് നടന്നത്. ആവേശകരമായ പങ്കാളിത്തം പരിപാടിയുടെ വിജയത്തിന് കൂടുതൽ മാറ്റുകൂട്ടി.
മ്ലീഹ കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബ് ബോർഡ് അംഗം ഹമദ് തമീം അൽ കെത്ബി, സ്പോർട്സ് ആൻഡ് കമ്മ്യൂണിറ്റി ഇവന്റ്സ് ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഡയറക്ടർ സക്കിയ സുഹൈൽ അൽ മുഷറഖ്, സ്പോർട്സ് ഇവന്റ്സ് ഓർഗനൈസേഷൻ ആൻഡ് മാനേജ്മെന്റ് വിഭാഗം മേധാവി ഇബ്രാഹിം സൈഫ് ബിൻ ഘഫാൻ, ഷാർജ അഗ്രികൾച്ചറൽ ആൻഡ് ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ എസ്റ്റാബ്ലിഷ്മെന്റ് (EKTIFA) പ്രതിനിധി ഹമദ് അബ്ദുൽകരീം എന്നിവർ പരിപാടിയിലും സമ്മാനദാന ചടങ്ങിലും പങ്കെടുത്തു. എമിറാത്തി പുരുഷ വിഭാഗത്തിൽ സുൽത്താൻ അൽ ഖർദി ഒന്നാം സ്ഥാനവും അലി ബിൻ ഹർമൽ രണ്ടാം സ്ഥാനവും മുഹമ്മദ് അൽ ബലൂഷി മൂന്നാം സ്ഥാനവും നേടി. എമിറാത്തി വനിതാ വിഭാഗത്തിൽ നൂറ അൽ ഗഫ്ലി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ മറിയം ഫഹദ് രണ്ടാം സ്ഥാനവും അബീർ അൽ നഖ്ബി മൂന്നാം സ്ഥാനവും നേടി.
പുരുഷന്മാരുടെ ഓപ്പൺ വിഭാഗത്തിൽ അൽവാർഡോ ഗലിൻഡോ ഒന്നാം സ്ഥാനവും മിഖായേൽ തുലൈകിൻ രണ്ടാം സ്ഥാനവും എഡ് ഫെൺ മൂന്നാം സ്ഥാനവും നേടി. വനിതാ ഓപ്പൺ വിഭാഗത്തിൽ ഗ്ലാഡിസ് ആൻഡൽ ഒന്നാം സ്ഥാനവും ഹിൽഡ അലൻ രണ്ടാം സ്ഥാനവും മേരി ഗ്രേസ് മൂന്നാം സ്ഥാനവും നേടി. മറ്റൊരു പുരുഷ ഓപ്പൺ വിഭാഗത്തിൽ ഈസഈദ് അബിൽവാഷ് ഒന്നാം സ്ഥാനത്തെത്തി. ബിൽ ഐൻലി രണ്ടാം സ്ഥാനവും മാരിയോൺ മെൻഡോറ മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ മേരി ഐൻലി ഒന്നാം സ്ഥാനം സ്വന്തമാക്കി. മറ്റൊരു പുരുഷ വിഭാഗത്തിൽ താരിഖ് മുഹമ്മദ് ഒന്നാം സ്ഥാനവും മൻസൂർ അൽ ഹെയ്ലി രണ്ടാം സ്ഥാനവും ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് അൽ ഖാസിമി മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ എറിക്ക ബ്രൈക്കോ ഒന്നാം സ്ഥാനവും മൗസ അൽ മുഹൈരി രണ്ടാം സ്ഥാനവും നേടി. കുട്ടികളുടെ ബോയ്സ് വിഭാഗത്തിൽ മാർട്ടിൻ നിക്കൊലെൻകോ ഒന്നാം സ്ഥാനവും ഇഗ്നിയൽ സ്യൂസ് രണ്ടാം സ്ഥാനവും ഹണ്ടർ ഐൻലി മൂന്നാം സ്ഥാനവും നേടി.
വിവിധ പ്രായ-വിഭാഗങ്ങളെയും കഴിവുകളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച മ്ലീഹ മൗണ്ടൻ ബൈക്ക് ചലഞ്ച്, കായികതാരങ്ങൾക്കും കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആവേശം പകർന്ന പരിപാടിയായി മാറി.
