ദുബായ്, ഒക്ടോബർ 23, 2026 : ദുബായും ഷാർജയും അടക്കം യുഎഇ-യിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇന്ധന ഗന്ധത്തിന്റെ കാരണം വിശദീകരിച്ച് അധികൃതർ.. ഉമ്മുൽ ഖുവെയ്ൻ തീരത്തുണ്ടായ ഇന്ധന ചോർച്ചയാണ് ഇതിന് കാരണമെന്ന് യുഎഇ കാലാവസ്ഥാ – പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.. കടലിൽ എണ്ണ കലർന്നതോടെ ഉമ്മുൽ ഖുവെയ്നിലെ എല്ലാ ബീച്ചുകളും താൽക്കാലികമായി അടച്ചു..
കഴിഞ്ഞ ദിവസം ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവെയ്ൻ തുടങ്ങിയ എമിറേറ്റുകളിലാണ് ഇന്ധന ഗന്ധം അനുഭവപ്പെട്ടത്… മണ്ണെണ്ണയുടേയും പാചക വാതകത്തിന്റെയും മണം അനുഭവപ്പെട്ടതായാണ് പലരും പറഞ്ഞിരുന്നത്.. ഇതിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് ഷാർജ പോലീസും വ്യക്തമാക്കിയിരുന്നു.. യുഎഇ കാലാവസ്ഥാ- പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യത്തിൽ പുതിയ വിശദീകരണം നൽകിയത്.. ഇന്ധനടാങ്കറിൽ നിന്നുമുള്ള ചോർച്ചയെ തുടർന്ന് തീരത്ത് വൻതോതിൽ ഇന്ധനം വ്യാപിച്ചിട്ടുണ്ട്.. ഇതിന്റെ ഗന്ധമാണ് കാറ്റിൽ വിവധ എമിറേറ്റുകളിലെത്തിയത്.. ഇന്ധനം വ്യാപിച്ചതിനെ തുടർന്ന് ഉമ്മുൽഖുവെയ്നിലെ എല്ലാ ബീച്ചുകളും താൽക്കാലികമായി അടച്ചതായും മന്ത്രാലയം വ്യക്തമാക്കി.. മന്ത്യബന്ധനത്തിന് പോകുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണം.. മേഖലയിൽ മത്സബന്ധനം നിരോധിച്ചിട്ടുണ്ട്.. അടിസ്ഥാന രഹിതമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതരുടെ നിർദ്ദേശം പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു..
