ദുബായ്,ഒക്ടോബർ 26,2026: ശൈത്യകാല വിനോദസഞ്ചാര സീസണിന് മുന്നോടിയായി മരുഭൂമിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കാനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാനും സന്ദർശകർക്ക് സഹായം ഉറപ്പാക്കാനും പുതിയ ജെറ്റൂർ G700 പട്രോൾ വാഹനം വിന്യസിച്ച് ദുബായ് പൊലീസ്.
ദുബായ് പൊലീസിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനു കീഴിലുള്ള ടൂറിസ്റ്റ് പൊലീസ് വിഭാഗവും ജെറ്റൂർ കമ്പനിയും സഹകരിച്ചാണ് പുതിയ വാഹനം അവതരിപ്പിച്ചത്. മണൽപ്രദേശങ്ങളിലും ദുഷ്കരമായ മരുഭൂമി സാഹചര്യങ്ങളിലും സഞ്ചരിക്കാൻ അനുയോജ്യമായ ഫോർ വീൽ ഡ്രൈവ് വാഹനത്തിന്റെ അവതരണം അൽ മർമൂം ഒയാസിസിൽ നടന്നു.
തണുപ്പുകാലത്ത്, പ്രത്യേകിച്ച് വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും, മരുഭൂമിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ തിരക്ക് വർധിക്കുമെന്നതിനാലാണ് നടപടി.
ടൂറിസ്റ്റ് പൊലീസ് വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുൽറഹ്മാൻ, സ്ട്രാറ്റജി, പാർട്ണർഷിപ്സ് ആൻഡ് ഗവൺമെന്റ് റിലേഷൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുല്ല ബിൻ ഖദേയ, ടൂറിസ്റ്റ് പൊലീസ് വിഭാഗത്തിലെ ടൂറിസ്റ്റ് ട്രിപ്പ് പ്രോഗ്രാംസ് മോണിറ്ററിങ് സെക്ഷൻ മേധാവി മേജർ സഈദ് ബിൻ ഗദീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അടിയന്തര പ്രതികരണവും സുരക്ഷയും ശക്തമാക്കും
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊലീസ് സാന്നിധ്യം ശക്തമാക്കാനും സന്ദർശകർക്ക് സുരക്ഷിതവും ആസ്വാദ്യകരവുമായ അനുഭവം ഉറപ്പാക്കാനുമുള്ള ദുബായ് പൊലീസിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ജെറ്റൂറുമായുള്ള സഹകരണമെന്ന് കേണൽ മുഹമ്മദ് അബ്ദുൽറഹ്മാൻ പറഞ്ഞു.
അടിയന്തര സന്ദേശങ്ങളോട് കൂടുതൽ വേഗത്തിൽ പ്രതികരിക്കാനും വിനോദസഞ്ചാരികൾക്ക് സഹായം നൽകാനും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും പുതിയ പട്രോൾ വാഹനത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശൈത്യകാലത്ത് മരുഭൂമിയിലെ വിനോദകേന്ദ്രങ്ങളിലേക്ക് കൂടുതൽ സന്ദർശകരെത്തുന്ന സാഹചര്യത്തിൽ ഈ സൗകര്യം ഏറെ പ്രയോജനപ്പെടും.
വിദൂരസ്ഥലങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഫലപ്രദമായ പൊലീസ് പ്രവർത്തനം ഉറപ്പാക്കാൻ മരുഭൂമിയിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ വാഹനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെറ്റൂർ G700യുടെ ഓഫ്-റോഡ് ശേഷി മണൽപ്പാതകളിലേക്കും മരുഭൂമിയിലെ വിനോദകേന്ദ്രങ്ങളിലേക്കും എളുപ്പത്തിൽ എത്താൻ ഉദ്യോഗസ്ഥരെ സഹായിക്കും.
പൊതുസുരക്ഷ വർധിപ്പിക്കുന്നതിനും പൊലീസ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനും വിവിധ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം പ്രധാനമാണെന്നും ജെറ്റൂറുമായുള്ള സഹകരണത്തെ അദ്ദേഹം പ്രശംസിച്ചുകൊണ്ട് പറഞ്ഞു.
904 കുതിരശക്തി; കരുത്തുറ്റ പ്രകടനം
ജെറ്റൂർ G700യിൽ 2.0 ലിറ്റർ ടർബോചാർജ്ഡ് എൻജിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും 34.13 കിലോവാട്ട്-മണിക്കൂർ ശേഷിയുള്ള ബാറ്ററിയുമുണ്ട്. ഇവയുടെ സംയോജിത കരുത്ത് ഏകദേശം 904 കുതിരശക്തിയും 1,135 എൻഎം ടോർക്കുമാണ്.
ഫോർ വീൽ ഡ്രൈവ് സംവിധാനമുള്ള വാഹനത്തിന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഏകദേശം 4.6 മുതൽ 4.8 സെക്കൻഡ് വരെ മതിയാകും. ഉയർന്ന വേഗതയും കരുത്തും മാത്രമല്ല, ദുഷ്കരമായ മരുഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കാനുള്ള ശേഷിയും വാഹനത്തിനുണ്ട്.

Really impressed with the speed of the payouts here. Everything is smooth and the interface is super intuitive. Definitely my new go-to spot! vn789f01
The point about the G700’s 2.0 litre turbocharged engine and two electric motors giving roughly 34.13 km/l combined is the part worth noting, since fuel range is what actually limits patrols in remote stretches. A practical step: before the season starts, map the tourism centres against the nearest fuel and charging points and set a rule that no vehicle leaves with less than a set reserve, so the efficiency figures translate into real uptime rather than just brochure numbers.
This is my new favorite spot for some weekend fun. The odds are fair and the atmosphere is great. Love bdbet5777!
Super impressed with the mobile optimization. I can play on the go without any lag at all. Great job on ph75jili!
I’ve tried a few platforms but this one really stands out. The payout is fast and the games are super smooth. Definitely my new go-to spot! phsuperace777
The registration was a breeze and I was playing within minutes. The bonus options are actually decent compared to other sites. Cheers to akunbosslot for the great service.
The variety of games here is impressive. I had a great run last night and the customer support was super helpful when I had a question about my bonus. Give xx88a a try!