ദുബായ് ,ഒക്ടോബർ 27,2026: യുഎഇയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ വിപുലീകരിക്കാൻ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്. സാമ്പത്തിക സാങ്കേതികവിദ്യാ സ്ഥാപനമായ പർപ്പിൾപ്ലവുമായി സഹകരിച്ചാണ് പുതിയ നീക്കം. ബാങ്ക് അക്കൗണ്ട്, പണമിടപാട്, രാജ്യാന്തര പണമയക്കൽ, ശമ്പള വിതരണം തുടങ്ങിയ സേവനങ്ങൾ ഒറ്റ ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും പർപ്പിൾപ്ലം സഹസ്ഥാപകരായ കല്യാൺ കാർത്തിക് സദാശിവുനി, സായി സന്ദീപ് സദാശിവുനി എന്നിവരുടെയും സാന്നിധ്യത്തിലാണ് പങ്കാളിത്തം ഔദ്യോഗികമാക്കിയത്. ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ലുലു മണി ബിസിനസ് സംവിധാനത്തിലൂടെ യുഎഇയിലെ സംരംഭകർക്ക് കൂടുതൽ ലളിതമായി സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. യുഎഇ സെൻട്രൽ ബാങ്കിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന ഇസ്ലാമിക് ബാങ്കായ റുയ നൽകുന്ന ഡിജിറ്റൽ ബിസിനസ് അക്കൗണ്ടുകൾക്കൊപ്പം പണമിടപാടുകൾ, കാർഡുകൾ, രാജ്യാന്തര പണമയക്കൽ, ശമ്പള വിതരണം എന്നിവയും ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാകും. അക്കൗണ്ട് തുറക്കുന്ന നടപടികൾ ലളിതമാക്കാൻ നിർമിതബുദ്ധി അധിഷ്ഠിത സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. നിലവിൽ രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് ബിസിനസ് അപേക്ഷകൾ പരിശോധനയിലാണ്.
ലുലു എക്സ്ചേഞ്ചിന്റെ നിലവിലുള്ള ശൃംഖലയും യുഎഇയിലെ സ്ഥാപനങ്ങളുമായുള്ള ബന്ധവും പ്രയോജനപ്പെടുത്തി സേവനങ്ങൾ വിപുലീകരിക്കാനാണ് നീക്കം. ഭാവിയിൽ പ്രവർത്തന മൂലധന വായ്പ, വ്യാപാര ധനസഹായം, കമ്പനികളുടെ വരവ്-ചെലവ് നിയന്ത്രണം തുടങ്ങിയ സേവനങ്ങളും ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്. യുഎഇയിൽ ഏകദേശം 13.3 ലക്ഷം ചെറുകിട, ഇടത്തരം സംരംഭങ്ങളുണ്ടെന്നാണ് സാമ്പത്തിക മന്ത്രാലയത്തിന്റെ കണക്ക്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 63 ശതമാനവും സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളിൽ 85 ശതമാനത്തിലധികവും ഈ മേഖലയുമായി ബന്ധപ്പെട്ടതാണ്. യുഎഇയിൽ ആരംഭിക്കുന്ന സാങ്കേതിക സംവിധാനം ഭാവിയിൽ ഗൾഫ് രാജ്യങ്ങൾ, ഇന്ത്യ, ഏഷ്യ-പസഫിക് മേഖല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ ലക്ഷ്യം.

Registration was a breeze and I was playing within minutes. The platform feels secure and professional. Glad I found jili44loginregister for my daily gaming sessions.
Such a colorful and exciting app. I was surprised by how easy it is to win small prizes early on. Give joya9gemsapp a try if you enjoy gem themed games.
This is probably the most user friendly portal I’ve used this year. Everything is just where it should be. Glad I found 289betlogin.