ഷാർജ,ഒക്ടോബർ 28,2026: കമ്പ്യൂട്ടിങ്, നിർമിതബുദ്ധി, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയിലെ മുന്നേറ്റങ്ങൾ ചർച്ച ചെയ്ത് ഷാർജ യൂണിവേഴ്സിറ്റിയിൽ അന്താരാഷ്ട്ര സമ്മേളനം. നാല് ദിവസം നീണ്ട 23-ാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ കമ്പ്യൂട്ടർ സിസ്റ്റംസ് ആൻഡ് ആപ്ലിക്കേഷൻസ് — എഐസിസിഎസ്എ 2026 — സമ്മേളനത്തിൽ 41 രാജ്യങ്ങളിൽനിന്നുള്ള ഗവേഷകർ 77 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അസോസിയേഷൻ ഫോർ കമ്പ്യൂട്ടിങ് മെഷിനറി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് എന്നിവയുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്. ഗവേഷകർക്കും അക്കാദമിക വിദഗ്ധർക്കും സാങ്കേതിക മേഖലകളിലെ സ്പെഷ്യലിസ്റ്റുകൾക്കും പുതിയ കണ്ടെത്തലുകളും ആശയങ്ങളും അവതരിപ്പിക്കാനും കമ്പ്യൂട്ടർ സംവിധാനങ്ങളുടെയും അവയുടെ പ്രയോഗങ്ങളുടെയും ഭാവി ചർച്ച ചെയ്യാനും വേദിയൊരുക്കി. പ്രത്യേക സാങ്കേതിക സെഷനുകൾ, പ്രമുഖ വിദഗ്ധരുടെ മുഖ്യപ്രഭാഷണങ്ങൾ, ഓൺലൈൻ ശിൽപശാലകൾ എന്നിവയും പരിപാടിയിൽ ഉൾപ്പെട്ടു. യൂണിവേഴ്സിറ്റിയിലെ കോളജ് ഓഫ് കമ്പ്യൂട്ടിങ് ആൻഡ് ഇൻഫർമാറ്റിക്സിലെ വിദ്യാർഥികളുടെ ഗവേഷണ–ബിരുദപഠന പ്രോജക്ടുകൾ അവതരിപ്പിക്കുന്ന മത്സരവും സംഘടിപ്പിച്ചു. സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന സാങ്കേതിക വികസനം
കമ്പ്യൂട്ടർ ശാസ്ത്രത്തിലും പുതിയ സാങ്കേതികവിദ്യകളിലും അന്താരാഷ്ട്ര ഗവേഷണ–അക്കാദമിക സഹകരണത്തിന്റെ പ്രാധാന്യം ഷാർജ യൂണിവേഴ്സിറ്റി റിസർച്ച് ആൻഡ് ഗ്രാജുവേറ്റ് സ്റ്റഡീസ് വൈസ് ചാൻസലർ പ്രൊഫ. മഅ്മർ ബെതായെബ് ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ പരിവർത്തനം, നവീകരണം, ഗവേഷണ വൈദഗ്ധ്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകുന്ന യൂണിവേഴ്സിറ്റിയുടെ 2030 തന്ത്രത്തിന്റെ ഭാഗമാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിർമിതബുദ്ധിയും ബുദ്ധിപരമായ സാങ്കേതിക സംവിധാനങ്ങളും അതിവേഗം വികസിക്കുന്ന സാഹചര്യത്തിൽ സുരക്ഷ, സ്വകാര്യത, വിശ്വാസ്യത എന്നിവ ഉറപ്പാക്കുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗവേഷണഫലങ്ങളെ സുസ്ഥിര വികസനത്തിനും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്കും സഹായിക്കുന്ന പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റുന്നതിൽ യൂണിവേഴ്സിറ്റികൾക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവേഷണ സഹകരണം ശക്തിപ്പെടുത്താനും ശാസ്ത്രീയ വൈദഗ്ധ്യം കൈമാറാനും സമ്മേളനം അവസരമൊരുക്കിയതായി കോളജ് ഓഫ് കമ്പ്യൂട്ടിങ് ആൻഡ് ഇൻഫർമാറ്റിക്സ് ആക്ടിങ് ഡീൻ പ്രൊഫ. മുഹമ്മദ് ആദിൽ സെർഹാനി പറഞ്ഞു. സമൂഹങ്ങളെയും സമ്പദ്വ്യവസ്ഥകളെയും മാറ്റിമറിക്കുന്നതിൽ നിർമിതബുദ്ധി, സൈബർ സുരക്ഷ, ക്ലൗഡ് കമ്പ്യൂട്ടിങ്, പുതിയ സാങ്കേതികവിദ്യകൾ എന്നിവയുടെ പങ്ക് വർധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവരസുരക്ഷ, സ്വകാര്യത, സാങ്കേതികവിദ്യയുടെ ഉത്തരവാദിത്തമുള്ള ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടാൻ വിവിധ പഠനവിഭാഗങ്ങൾ തമ്മിലുള്ള ഗവേഷണവും അന്താരാഷ്ട്ര പങ്കാളിത്തങ്ങളും ആവശ്യമാണ്. യൂണിവേഴ്സിറ്റികൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ മേഖല എന്നിവ തമ്മിലുള്ള സഹകരണം ശാസ്ത്രീയ നവീകരണങ്ങളെ സമൂഹത്തിന് പ്രയോജനപ്പെടുന്ന പരിഹാരങ്ങളാക്കി മാറ്റാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവർത്തനത്തിലെ റോബോട്ടുകൾ മുതൽ ക്വാണ്ടം കമ്പ്യൂട്ടിങ് വരെ പ്രൊഫ. എർനെസ്റ്റോ ഡാമിയാനി ബുദ്ധിപരമായ സംവിധാനങ്ങൾ, സൈബർ സുരക്ഷ, ബിഗ് ഡാറ്റ വിശകലനം, സ്വകാര്യതാ സംരക്ഷണം എന്നിവയിലെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ദുരന്തസമയങ്ങളിലെ തിരച്ചിൽ–രക്ഷാപ്രവർത്തനങ്ങളിൽ സ്മാർട്ട് റോബോട്ടുകൾക്കും ഡ്രോണുകൾക്കും വഹിക്കാനാകുന്ന പങ്ക് ഡോ. ബാസൽ സൗദാൻ വിശദീകരിച്ചു. നിർമിതബുദ്ധിയും അതിന്റെ പ്രയോഗങ്ങളും, സൈബർ സുരക്ഷയും സ്വകാര്യതയും, ആറാംതലമുറ ആശയവിനിമയ സാങ്കേതികവിദ്യയായ 6ജിയും ഭാവിയിലെ നെറ്റ്വർക്കുകളും, ഡാറ്റ സയൻസ്, മെഷീൻ ലേണിങ്, നാച്വറൽ ലാംഗ്വേജ് പ്രോസസിങ്, ക്വാണ്ടം കമ്പ്യൂട്ടിങ് എന്നിവ വിവിധ സെഷനുകളിൽ ചർച്ചയായി. ക്ലൗഡ്–ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിങ്, ബ്ലോക്ക്ചെയിൻ, ഡിജിറ്റൽ ട്വിൻസ്, സുസ്ഥിര കമ്പ്യൂട്ടിങ്, വിവിധ മേഖലകളിലെ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയും സമ്മേളനത്തിലെ പ്രധാന വിഷയങ്ങളായിരുന്നു.

I have tried a few sites lately but this one feels the most reliable. Great game variety and no lag at all. Highly recommend idmustang77 to everyone.