ദുബായ്, ഒക്ടോബർ 28, 2026: സ്വർണാഭരണ നിർമാണത്തിൽ പുതിയ ചരിത്രം കുറിച്ച് ജോയ്ആലുക്കാസ്. ലോകത്തിലെ ഏറ്റവും ഭാരമേറിയ ജോഡി സ്വർണ കമ്മലുകൾ, ഏറ്റവും വലുപ്പമേറിയ ജോഡി കമ്മലുകൾ എന്നീ രണ്ട് ഗിന്നസ് ലോക റെക്കോർഡുകളാണ് സ്ഥാപനം സ്വന്തമാക്കിയത്. 22 കാരറ്റ് സ്വർണത്തിൽ നിർമിച്ച കൂറ്റൻ ജുംക കമ്മലുകൾക്ക് ആകെ 16.514 കിലോഗ്രാം ഭാരമുണ്ട്. ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിലുള്ള ജോയ്ആലുക്കാസിന്റെ ജുവൽ ഓഫ് ജോയ് ഷോറൂമിൽ നടന്ന ചടങ്ങിൽ യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയാണ് കമ്മലുകൾ അനാവരണം ചെയ്തത്. ഇന്ത്യൻ പാരമ്പര്യത്തിലെ മയിലിന്റെ സൗന്ദര്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്ത ഈ ആഭരണത്തിന് ‘മയൂര സഹസ്ര’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ആയിരം മയിലുകൾ എന്നർഥം വരുന്ന ഈ സൃഷ്ടി, മാസങ്ങൾ നീണ്ട അധ്വാനത്തിന്റെയും സൂക്ഷ്മമായ കൈവേലയുടെയും ഫലമായാണ് പൂർത്തിയാക്കിയത്. മുൻ ലോക റെക്കോർഡിനെക്കാൾ അഞ്ചിരട്ടിയിലധികം ഭാരമുള്ള കമ്മലുകൾ ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ പരിശോധിച്ച് അംഗീകരിച്ചു.
അനാവരണച്ചടങ്ങിൽ ദുബായ് ഗോൾഡൻ ജ്വല്ലറി ഗ്രൂപ്പ് അംഗവും മാർക്കറ്റിങ് കമ്മിറ്റി അധ്യക്ഷയുമായ ലൈല മുഹമ്മദ് സുഹൈൽ, ദുബായ് ഗോൾഡ് ഡിസ്ട്രിക്ട് സീനിയർ ഡയറക്ടർ റഷീദ് അൽ ഹർമൂദി, വേൾഡ് ഗോൾഡ് കൗൺസിൽ സീനിയർ പോളിസി ലീഡ് ലെവി പെസുലു, ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് ജ്വല്ലറി സിഇഒ ജോൺ പോൾ ആലുക്കാസ് എന്നിവർ പങ്കെടുത്തു.
രണ്ട് റെക്കോർഡുകൾക്കുമുള്ള ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രതിനിധി ഡോ. ജോയ് ആലുക്കാസിനും ജോൺ പോൾ ആലുക്കാസിനും കൈമാറി. ദുബായുമായുള്ള ജോയ്ആലുക്കാസിന്റെ ദീർഘകാല ബന്ധത്തിന്റെയും കരകൗശല വിദഗ്ധരുടെ മികവിന്റെയും പ്രതീകമാണ് ഈ സൃഷ്ടിയെന്ന് ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. കമ്മലുകൾ വിൽപ്പനയ്ക്കുള്ളതല്ലെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന സന്ദർശകർക്ക് കാണുന്നതിനായി സ്ഥിരമായി പ്രദർശിപ്പിക്കുമെന്നും ജോൺ പോൾ ആലുക്കാസ് വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് എപ്പോൾ കാണാം?
ദുബായ് ഗോൾഡ് ഡിസ്ട്രിക്ടിലെ ജുവൽ ഓഫ് ജോയ് ഷോറൂമിൽ മയൂര സഹസ്ര കമ്മലുകൾ സ്ഥിരമായി പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ സന്ദർശകർക്ക് ഈ റെക്കോർഡ് സൃഷ്ടി നേരിൽ കാണാം.

Really impressed with the fast loading speed here. Everything is smooth and the interface is very intuitive for new players. Check out mpo303login for a great experience!
Finally found a site that actually works without any glitches. Setting up my account was a breeze and I am already seeing great results with ku9iappapk
Solid platform with great support. I had a small issue with my account and they sorted it out in minutes. Very professional. Visit bdcl44