അബുദാബി, ഒക്ടോബർ 29, 2026 : ആഗോള രുചിവൈവിധ്യങ്ങളും ഭക്ഷ്യഉത്പന്നങ്ങളുമായി ലുലു വേൾഡ് ഫുഡ് വീക്കിന് തുടക്കമായി. വ്യത്യസ്ഥമാർന്ന രുചികൂട്ടുകൾ ഭക്ഷ്യവിഭവങ്ങൾ ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ, ലൈവ് പാചക സെഷനുകൾ, വിനോദ പരിപാടികൾ എന്നിവയുമായി ഭക്ഷണപ്രിയർക്കായി ഏറ്റവും മികച്ച ഫെസ്റ്റിനാണ് യുഎഇയിലെ ലുലു സ്റ്റോറുകളിൽ തുടക്കമായിരിക്കുന്നത്.
അബുദാബി WTC ലുലു ഹൈപ്പർമാർക്കറ്റിൽ ലുലു വേൾഡ് ഫുഡ് ലോഞ്ച് ചെയ്തു. ഫെസ്റ്റിന്റെ ഭാഗമായി വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളാണ് ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുള്ളത്.
പാചകമികവ് വിളിച്ചോതി, ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള മുൻനിര ഷെഫുകൾ നയിക്കുന്ന ലൈവ് കുക്കിങ്ങ് സെഷനുകളും ലുലു വേൾഡ് ഫുഡ് വീക്കിന്റെ ഭാഗമായുണ്ട്. ലുലു ഓൺലൈൻ ആപ്പിലും വെബ്സ്റ്റോറിലും ഫെസ്റ്റിന്റെ ഭാഗമായുള്ള ഓഫറുകളുണ്ട്.
അറബിക്, ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ, ഫിലിപ്പിനോ തുടങ്ങി വിവിധ രുചികളും ഭക്ഷണസംസ്കാരവും പരിചയപ്പെടാനുള്ള അവസരമാണ് മേളയിലൂടെ ഒരുക്കിയിരിക്കുന്നത്.
ഭക്ഷ്യമേളയോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക സമ്മാനപദ്ധതിയും ലുലു ഒരുക്കിയിട്ടുണ്ട്. ‘10,000 ട്രോളീസ് – വീ പേ ബാക്ക്’ പ്രമോഷന്റെ ഭാഗമായി 100 ദിർഹമിന് ഷോപ്പിങ് നടത്തുന്നവർക്ക് തങ്ങളുടെ ഷോപ്പിങ് ട്രോളിയിലെ സാധനങ്ങളുടെ വില സമ്മാനമായി തിരികെ നേടാനുള്ള അവസരമുണ്ട്. നവംബർ എട്ട് വരെയാണ് ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ.

Honestly, I’ve tried a few sites recently but this one is surprisingly smooth. The payouts are fair and the games load fast. Definitely my new favorite spot! Check it out at gbo303slot
Best betting experience I have had in a while. The odds are fair and the customer support team is actually helpful. You guys should try 888fbbet.