ദുബായ്, ഒക്ടോബർ 29, 2026 : ആഗോള സമുദ്രഗതാഗത മേഖലയിലെ മാറ്റങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ആദ്യ സീട്രേഡ് മാരിടൈം യുഎഇ ഉച്ചകോടി നവംബർ 12 വ്യാഴാഴ്ച ദുബായിൽ നടക്കും. സീട്രേഡ് മാരിടൈം, ആതിഥേയ പങ്കാളിയായ ഡിപി വേൾഡുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ മേഖലയിലെ 250ലധികം മുതിർന്ന നേതാക്കളും പ്രതിനിധികളും പങ്കെടുക്കും.
മേഖലയിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ സമുദ്രഗതാഗതത്തിന്റെയും വിതരണശൃംഖലകളുടെയും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനാണ് ഉച്ചകോടി പ്രാധാന്യം നൽകുന്നത്. ‘നാവിഗേറ്റിങ് ദ ഫ്യൂച്ചർ: ദ യുഎഇ ആൻഡ് ദ ന്യൂ ഇറ ഓഫ് ഗ്ലോബൽ മാരിടൈം ലീഡർഷിപ്പ്’ എന്നതാണ് പ്രമേയം.
ആഗോള കപ്പൽഗതാഗത വ്യവസായത്തിന്റെയും യുഎഇയുടെ സമുദ്രഗതാഗത മേഖലയുടെയും ഭാവി നിർണയിക്കുന്ന പ്രധാന പ്രതിനിധികളെ ഒരുമിപ്പിക്കുന്ന വേദിയായാണ് പരിപാടി ഒരുക്കുന്നത്. പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷൻ ചെയർമാൻ അബ്ദുല്ല ബിൻ ദമിതാൻ മുഖ്യപ്രഭാഷണം നടത്തും. ഡിപി വേൾഡ്, മെനോൺ ഇക്കണോമിക്സ്, ഡിഎൻവി, മെർസ്ക്, ട്രൈസ്റ്റാർ, ഓൾഡൻഡോർഫ്, എമിറേറ്റ്സ് ഷിപ്പിങ് ലൈൻ തുടങ്ങിയ സ്ഥാപനങ്ങളിലെ മുതിർന്ന പ്രതിനിധികൾ പാനൽ ചർച്ചകളിൽ പങ്കെടുക്കും.
കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യാപാരപാതകളുടെ സംഗമസ്ഥാനമായ യുഎഇ, ഏഷ്യയെയും യൂറോപ്പിനെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ലോകോത്തര തുറമുഖങ്ങൾ, നൂതന ലോജിസ്റ്റിക്സ് അടിസ്ഥാനസൗകര്യങ്ങൾ, ആഗോള ബന്ധങ്ങളുള്ള ബിസിനസ് അന്തരീക്ഷം, സമുദ്രഗതാഗത നവീകരണത്തിലെ തുടർച്ചയായ നിക്ഷേപങ്ങൾ എന്നിവയാണ് ഇതിന് പിന്തുണ നൽകുന്നത്. വ്യാപാരരീതികൾ മാറുന്ന സാഹചര്യത്തിൽ ഈ കരുത്തുകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഉച്ചകോടി പരിശോധിക്കും.
ഉച്ചകോടിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് മെനോൺ ഇക്കണോമിക്സും ഡിഎൻവിയും ചേർന്നുള്ള ‘ലീഡിങ് മാരിടൈം സിറ്റീസ്’ റിപ്പോർട്ടിന്റെ പ്രകാശനമാണ്. ലോകത്തെ സമുദ്രഗതാഗത കേന്ദ്രങ്ങളുടെ മത്സരക്ഷമത, പ്രകടനം, ആഗോള സ്ഥാനം എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ റിപ്പോർട്ട് അവതരിപ്പിക്കും.
ആഗോള പ്രവണതകൾ, പ്രതിസന്ധികളെ നേരിടാനുള്ള ശേഷി, സമുദ്രഗതാഗത പ്രവർത്തനങ്ങളിലെ നവീകരണം എന്നീ മൂന്ന് പ്രധാന വിഷയങ്ങളിലാണ് ചർച്ചകൾ കേന്ദ്രീകരിക്കുക. വ്യാപാരപ്രവാഹത്തിലെ മാറ്റങ്ങൾ, കാർബൺ പുറന്തള്ളൽ കുറയ്ക്കൽ, ഡിജിറ്റൽവത്കരണം എന്നിവ ആദ്യ വിഭാഗത്തിൽ പരിശോധിക്കും.
സമീപകാല പ്രാദേശിക തടസ്സങ്ങൾക്കിടയിലും കപ്പൽ ഉടമകളും ഓപ്പറേറ്റർമാരും നിയന്ത്രണ അതോറിറ്റികളും വ്യാപാരം മുന്നോട്ടുകൊണ്ടുപോയ രീതികളും ഭാവിയിലെ വെല്ലുവിളികൾ നേരിടാനുള്ള പ്രവർത്തനസജ്ജതയും നേതൃത്വവും രണ്ടാമത്തെ വിഭാഗത്തിൽ ചർച്ച ചെയ്യും. അളക്കാവുന്ന പുരോഗതിയും മികച്ച പ്രവർത്തനഫലങ്ങളും കൈവരിച്ച യഥാർഥ ഉദാഹരണങ്ങളെ അടിസ്ഥാനമാക്കിയുള്ള അവതരണങ്ങളാണ് നവീകരണ വിഭാഗത്തിൽ ഉൾപ്പെടുക.
ദുബായുടെ കരുത്ത് ഭൂമിശാസ്ത്രപരമായ സ്ഥാനത്തിലോ അടിസ്ഥാനസൗകര്യങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ലെന്ന് അബ്ദുല്ല ബിൻ ദമിതാൻ പറഞ്ഞു. വിപണികളെ ബന്ധിപ്പിക്കാനും സ്ഥാപനങ്ങളെ ഏകോപിപ്പിക്കാനും അതിർത്തികൾക്കപ്പുറം സഹകരിച്ച് വ്യാപാരം മുന്നോട്ടുകൊണ്ടുപോകാനുമുള്ള ശേഷിയാണ് അതിന്റെ അടിത്തറ.
ഈ വർഷം പ്രാദേശിക കപ്പൽപാതകളിലുണ്ടായ തടസ്സങ്ങൾ ഈ ശേഷിയെ പരീക്ഷിച്ചു. സർക്കാർ അതോറിറ്റികൾ, ലോജിസ്റ്റിക്സ് ഓപ്പറേറ്റർമാർ, പ്രാദേശിക പങ്കാളികൾ എന്നിവർ ഒരുമിച്ച് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തിയതിന്റെ പ്രാധാന്യം ദുബായുടെ പ്രതികരണം വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ആഗോള സമുദ്രവ്യാപാരം നേരിടുന്ന വെല്ലുവിളികൾ ഏതെങ്കിലും ഒരു തുറമുഖത്തിനോ ഓപ്പറേറ്റർക്കോ സർക്കാരിനോ ഒറ്റയ്ക്ക് പരിഹരിക്കാനാകില്ല. അടുത്തഘട്ട തീരുമാനങ്ങൾ രൂപപ്പെടുന്ന സമയത്ത് ദുബായിൽ ഈ ചർച്ച നടക്കുന്നതിന് പ്രത്യേക പ്രസക്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക പ്രതിസന്ധികൾ വിതരണശൃംഖലകളെ പരീക്ഷിച്ചപ്പോഴും ദുബായ് വ്യാപാരത്തിന്റെ തുടർച്ച ഉറപ്പാക്കിയതായി ഡിപി വേൾഡ് ജിസിസി സിഇഒയും മാനേജിങ് ഡയറക്ടറുമായ അഹമ്മദ് യൂസഫ് അൽ ഹസൻ പറഞ്ഞു. ദീർഘകാല നിക്ഷേപങ്ങളും ലോജിസ്റ്റിക്സിന്റെയും സമുദ്രഗതാഗത ബന്ധങ്ങളുടെയും ഭാവിക്ക് നേതൃത്വം നൽകാനുള്ള യുഎഇയുടെ ലക്ഷ്യവുമാണ് ഇതിന് പിന്നിൽ.
പരസ്പരം ബന്ധിപ്പിച്ച അടിസ്ഥാനസൗകര്യങ്ങൾ, സഹകരണം, മാറ്റങ്ങളോട് വേഗത്തിൽ പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയാണ് പ്രതിരോധശേഷി സൃഷ്ടിക്കുന്നത്. ഉച്ചകോടിയിലൂടെ പ്രായോഗിക അനുഭവങ്ങൾ പങ്കുവെക്കാനും പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്താനും നവീകരണത്തിനും സുസ്ഥിര വളർച്ചയ്ക്കുമുള്ള ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമുദ്രഗതാഗത മേഖല വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ അതിന്റെ ഭാവി രൂപപ്പെടുത്തുന്ന നേതാക്കളെ ഒരുമിപ്പിക്കാനാണ് ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് ഇൻഫോർമ മാർക്കറ്റ്സിന്റെ ഭാഗമായ സീട്രേഡ് മാരിടൈം ഗ്രൂപ്പ് ഡയറക്ടർ ക്രിസ് മോർലി പറഞ്ഞു.
യുഎഇയുടെ തന്ത്രപ്രധാന സ്ഥാനം, നൂതന സമുദ്രഗതാഗത അടിസ്ഥാനസൗകര്യങ്ങൾ, ആഗോള വ്യാപാരത്തിലെ വർധിച്ചുവരുന്ന സ്വാധീനം എന്നിവ ഇത്തരം ചർച്ചകൾക്ക് രാജ്യത്തെ അനുയോജ്യമായ വേദിയാക്കുന്നു. 2026ലെ ലീഡിങ് മാരിടൈം സിറ്റീസ് റിപ്പോർട്ടിന്റെ പ്രകാശനത്തോടൊപ്പം നടക്കുന്ന ഉച്ചകോടി, മേഖലയിലെ പുതിയ പ്രവണതകളും വെല്ലുവിളികളും അവസരങ്ങളും വിലയിരുത്താനുള്ള സമയോചിതമായ വേദിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Really impressed with the customer service here. They helped me resolve my deposit issue in minutes. ph99jl is definitely one of the most trustworthy platforms I have tried.
The excitement here is unreal. I have tried many sites but this one has the best energy and rewards. Head over to vnbb88 now.
I really like the layout of this site and how intuitive it is for new players. I had a blast playing on br5542bet last weekend.