ഷാർജ ,നവംബർ 5,2026:‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്ന ആശയത്തിൽ ആണ് ഇത്തവണത്തെ പുസ്തകോത്സവം, ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 126 രാജ്യങ്ങളിൽ നിന്നായി 3,212 പ്രസാധകരും എക്സിബിറ്ററുകളുമാണ് 17 ലക്ഷം പുസ്തകങ്ങളുമായി ഇത്തവണ
പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്. 2 ദിവസം നീളുന്ന അക്ഷരോത്സവത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 106 സാംസ്കാരിക പ്രതിഭകൾ പങ്കെടുക്കും. പ്രഭാഷണങ്ങൾ, കഥാചർച്ചകൾ, കവിസമ്മേളനങ്ങൾ, ശിൽപശാലകൾ ഉൾപ്പെടെ 1,500-ലേറെ വൈവിധ്യമാർന്ന പരിപാടികളാണ് ഷാർജ ബുക്ക് അതോറിറ്റി ഒരുക്കിയിട്ടുള്ളത്. ഇത്തവണത്തെ പുസ്തകമേളയിൽ ഒമാൻ ആണ് വിശിഷ്ട അതിഥി രാജ്യമായി എത്തുന്നത്. ഒമാന്റെ സമ്പന്നമായ സാഹിത്യ, സാംസ്കാരിക പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്ന പ്രത്യേക പ്രദർശനങ്ങളും പരിപാടികളും മേളയിലുണ്ടാകും.
യുഎഇയിൽ നിന്നും അറബ് ലോകത്ത് നിന്നും രാജ്യാന്തര തലത്തിൽ നിന്നുമുള്ള പ്രമുഖ എഴുത്തുകാരും കലാകാരന്മാരും മേളയിൽ മാറ്റുരയ്ക്കും. മേളയുടെ ഭാഗമായി മലയാളത്തിലെ പ്രമുഖ എഴുത്തുകാരും കവികളും പങ്കെടുക്കുന്ന പ്രഭാഷണങ്ങളും സംവാദ സദസ്സുകളും സംഘടിപ്പിച്ചിട്ടുണ്ട്. വായനാപ്രേമികൾക്കും സാംസ്കാരിക പ്രവർത്തകർക്കുമായി 1,500-ലേറെ സാംസ്കാരിക പരിപാടികളാണ് ഷാർജ പുസ്തകമേളയിൽ ഒരുക്കിയിരിക്കുന്നത്. പുസ്തകോത്സവ നവംബർ 15 വരെ നീണ്ടുനിൽക്കും.

test message (order #965520)