ദുബായ്,നവംബർ 9,2026: ദെയ്റയിലെ ഗതാഗതം സുഗമമാക്കാൻ അൽ ഖലീജ് സ്ട്രീറ്റ് ടണൽ തുറന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). 1,650 മീറ്റർ നീളമുള്ള ടണൽ, ദെയ്റയിലെ ഇൻഫിനിറ്റി പാലത്തിന്റെ ഇറക്കപ്പാത അവസാനിക്കുന്ന ഭാഗത്തുനിന്ന് അൽ ഖലീജ് സ്ട്രീറ്റും അൽ വുഹൈദ സ്ട്രീറ്റും ചേരുന്ന കവലവരെ നീളുന്നു. ഇരുദിശകളിലുമായി മൂന്ന് വീതം പാതകളുള്ള ടണലിലൂടെ മണിക്കൂറിൽ ആകെ 12,000 വാഹനങ്ങൾക്ക് സഞ്ചരിക്കാം. അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ് ടണൽ നിർമിച്ചത്. ഇൻഫിനിറ്റി പാലത്തിൽനിന്ന് ദെയ്റ, അൽ മംസാർ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ സുഗമമാക്കാൻ ടണൽ സഹായിക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു. താമസമേഖലകൾ, വ്യാപാരകേന്ദ്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ തമ്മിലുള്ള ഗതാഗതബന്ധവും ഇതിലൂടെ മെച്ചപ്പെടും.
അൽ ഷിന്ദഗ ഇടനാഴിയിൽ യാത്രാസമയം 16 മിനിറ്റായി കുറയും
13 കിലോമീറ്റർ നീളമുള്ള അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ പ്രധാന ഭാഗമാണ് പുതിയ ടണൽ. ദുബായ് ഐലൻഡ്സ്, ദുബായ് മാരിടൈം സിറ്റി, പോർട്ട് റാഷിദ് ഉൾപ്പെടെയുള്ള മേഖലകളിലെ പത്തുലക്ഷത്തോളം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടനാഴിയിലെ വികസനപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ 2030ഓടെ യാത്രാസമയം ഒരു മണിക്കൂർ 44 മിനിറ്റിൽനിന്ന് 16 മിനിറ്റായി കുറയുമെന്ന് അൽ തായർ വ്യക്തമാക്കി. കെയ്റോ സ്ട്രീറ്റിലെയും അൽ വുഹൈദ സ്ട്രീറ്റിലെയും സിഗ്നൽ നിയന്ത്രിത കവലകളുടെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. പരിക്കുകളില്ലാതെ 1.1 കോടി തൊഴിൽമണിക്കൂർ പദ്ധതിയിൽ ഇതുവരെ ഏകദേശം 1.1 കോടി തൊഴിൽമണിക്കൂർ പൂർത്തിയാക്കിയിട്ടും ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. 2,200 എൻജിനീയർമാരും സാങ്കേതിക ജീവനക്കാരും തൊഴിലാളികളും നിർമാണത്തിൽ പങ്കാളികളായി. 350 യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചു.
ടണൽ നിർമാണത്തിനിടെ കുഴിച്ചെടുത്ത വസ്തുക്കളുടെ 77 ശതമാനം മറ്റു പദ്ധതികളിൽ പുനരുപയോഗിച്ചു. ഏകദേശം 5.22 ലക്ഷം ഘനമീറ്റർ വസ്തുക്കളാണ് ഇത്തരത്തിൽ ഉപയോഗിച്ചത്. മൂന്നരക്കോടി മൊസൈക് കഷണങ്ങളിൽ ദുബായുടെ നഗരക്കാഴ്ച ‘ദുബായ് ടണൽസ്’ സംരംഭത്തിന്റെ ഭാഗമായി ടണലിൽ ദുബായുടെ നഗരഭംഗി അവതരിപ്പിക്കുന്ന കലാസൃഷ്ടിയും ഒരുക്കിയിട്ടുണ്ട്. എമിറാത്തി കലാകാരി മറിയം അൽ ഹത്ബൂർ രൂപകൽപന ചെയ്ത ചിത്രത്തിന് നോട്ടുകളിലെ ചിത്രീകരണശൈലിയാണ് പ്രചോദനം. മൂന്നരക്കോടി മൊസൈക് കഷണങ്ങൾ ഉപയോഗിച്ചാണ് ഇത് ഒരുക്കിയത്. അൽ ഷിന്ദഗ ഇടനാഴിയുടെ ബർ ദുബായ് ഭാഗത്തെ വികസനപ്രവർത്തനങ്ങൾ ആർടിഎ 2025ൽ പൂർത്തിയാക്കിയിരുന്നു. ദുബായ് ഐലൻഡ്സിനെ ബർ ദുബായുമായി ബന്ധിപ്പിക്കുന്ന 1,425 മീറ്റർ നീളമുള്ള പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. മണിക്കൂറിൽ ഇരുദിശകളിലുമായി ആകെ 16,000 വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന പാലത്തിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും പ്രത്യേക പാതയുണ്ടാകും. ദുബായ് ക്രീക്കിലൂടെ ജലയാനങ്ങൾക്ക് കടന്നുപോകാനാകുന്ന രീതിയിലാണ് പാലം നിർമിക്കുന്നത്.

The variety of games here is insane. I spend hours playing and never get bored. Definitely check out pharionplaygame if you love gaming.