ദുബായ്, നവംബർ 11, 2026: തൊഴിലിടങ്ങളിലെ സുരക്ഷയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നതിനായി റിവാഖ് ഔഷ എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടു. 2026–2027 കാലയളവിൽ യുഎഇയിലുടനീളം 5,000ത്തിലധികം തൊഴിലാളികൾക്ക് നേരിട്ട് പരിശീലനം നൽകുകയാണ് ലക്ഷ്യം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് നെബോഷ് അംഗീകൃത സർട്ടിഫിക്കറ്റും പഠനസാമഗ്രികളും സൗജന്യമായി നൽകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
യുകെ ആസ്ഥാനമായ നെബോഷിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി, നെബോഷിന്റെ സഹകരണത്തോടെയാണ് പരിശീലനം നടത്തുന്നത്. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി, ദുബായ് ജിഡിആർഎഫ്എ, യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം എന്നിവയുടെ പിന്തുണയും പദ്ധതിക്കുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സൺ ഡോ. മൗസ ഗുബാഷ് അൽ മുഹൈരിയുടെ പിന്തുണയോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.
ഫസ്റ്റ് എയ്ഡ് മുതൽ തൊഴിൽ സമ്മർദം കൈകാര്യം ചെയ്യുന്നതുവരെ ഫസ്റ്റ് എയ്ഡ്, സിപിആർ, അഗ്നിസുരക്ഷയും രക്ഷാപ്രവർത്തനവും, വൈദ്യുത സുരക്ഷ, കടുത്ത ചൂടിൽനിന്നുള്ള സംരക്ഷണം, ഉയരങ്ങളിൽ ജോലി ചെയ്യുമ്പോൾ വീഴ്ച തടയാനുള്ള മാർഗങ്ങൾ എന്നിവ പരിശീലനത്തിൽ ഉൾപ്പെടും.
ജോലി സമ്മർദം കൂടുതലുള്ള മേഖലകളിൽ നേരിട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾക്കായി മാനസികാരോഗ്യത്തിൽ പ്രത്യേക ക്ലാസുകളും നടത്തും. തൊഴിൽ സമ്മർദവും ബേൺഔട്ടും തിരിച്ചറിയുക, ക്ഷീണം മൂലമുള്ള അപകടങ്ങൾ തടയുക, സഹപ്രവർത്തകർക്ക് മാനസിക പിന്തുണ നൽകുക എന്നിവയാണ് ക്ലാസുകളിലെ പ്രധാന വിഷയങ്ങൾ.
ദുബായ് ഹെൽത്ത് അതോറിറ്റിയുടെയും അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെയും മാനദണ്ഡങ്ങൾ അനുസരിച്ചാണ് ക്ലാസുകൾ നടത്തുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളിൽ പരിശീലനം ലഭിക്കും. റിവാഖ് ക്യാംപസിലോ കമ്പനികളുടെ തൊഴിലിടങ്ങളിലോ തൊഴിലാളികളുടെ താമസസ്ഥലങ്ങളിലോ ക്ലാസുകൾ സംഘടിപ്പിക്കാം.
ആദ്യ ഘട്ടത്തിൽ പരിശീലനം നേടിയത് 2,323 തൊഴിലാളികൾ ,2025–2026 കാലയളവിലെ ആദ്യ ഘട്ടത്തിൽ 32 കമ്പനികളിലും രണ്ട് സന്നദ്ധ സംഘടനകളിലുമായി 38 പരിശീലന സെഷനുകൾ നടത്തി. നിർമാണം, എൻജിനീയറിങ്, ഉൽപാദനം, സെക്യൂരിറ്റി, വിദ്യാഭ്യാസ സഹായ സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ 2,323 തൊഴിലാളികൾക്ക് പരിശീലനം ലഭിച്ചു. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും പങ്കെടുത്തു. പരിശീലനം പൂർത്തിയാക്കിയവരെ ദുബായ് ആംബുലൻസ് സേവനത്തിന്റെ ‘ദുബായ് ഹാർട്ട് സേഫ് സിറ്റി’ വോളന്റിയർ നെറ്റ്വർക്കിന്റെ ഭാഗമാക്കിയതായും ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
മൂന്ന് വർഷം നീളുന്ന പദ്ധതിയിലൂടെ 10,000ത്തിലധികം തൊഴിലാളികൾക്ക് സുരക്ഷാ പരിശീലനം നൽകുകയാണ് റിവാഖിന്റെ ദീർഘകാല ലക്ഷ്യം. തൊഴിലാളികളെ പരിശീലനത്തിൽ പങ്കെടുപ്പിക്കാൻ താൽപര്യമുള്ള കമ്പനികളുടെ അധികൃതർക്കും എച്ച്ആർ, എച്ച്എസ്ഇ പ്രതിനിധികൾക്കും info@rewaqousha.com എന്ന ഇമെയിലിലോ +971 50 929 9711 എന്ന നമ്പറിലോ ബന്ധപ്പെടാം.
