ഇരുപതിനായിരം തൊഴിലവസരങ്ങളുമായി78 പുതിയ പ്രൊജക്ടുകള്‍:ഫെസ്‌കോ ഗ്രൂപ്പ് വിഷന്‍ 2040 പ്രഖ്യാപിച്ചു.

ദുബൈ: ബഹുമുഖ വാണിജ്യ, വ്യവസായ പദ്ധതികള്‍ ഉള്‍പ്പെടുത്തി, പ്രമുഖ നിര്‍മാതാക്കളായ ഫെസ്‌കോ ഗ്രൂപ്പ് തങ്ങളുടെ വിഷന്‍ 2040 പ്രഖ്യാപിച്ചു. 100 ബില്യൻ മൂല്യം വരുന്ന 78 പുതിയ പ്രൊജക്ടുകളാണ് ഫെസ്‌കോ ഗ്രൂപ്പ് ദുബൈയില്‍ വച്ച് പ്രഖ്യാപിച്ചത്. ഇതുവഴി ഇരുപതിനായിരം പുതിയ തൊഴിലവസരങ്ങളാണ് ഇന്ത്യയിലും വിദേശത്തുമായി ഫെസ്‌കോ ഗ്രൂപ്പ് സംഭാവന ചെയ്യുന്നത്. ഇന്ത്യയിലെ പന്ത്രണ്ട് നഗരങ്ങളിലും മിഡില്‍ ഈസ്റ്റിലുമായി റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, പ്രൊജക്ട് മാനേജ്‌മെന്റ് മേഖലകളില്‍ നൂറ് ബില്യന്‍ രൂപ മൂല്യം വരുന്ന പുതിയ പദ്ധതികള്‍ക്കായി ഫെസ്ക്കോ ഗ്രൂപ്പ് നടത്തുന്നത്.

ഈ വര്‍ഷം ഫെസ്‌കോ ഫിയോറ അപാര്‍ട്‌മെന്റ്, ഹാപ്ബിറ്റ് ഫിനിഷിംഗ് സ്‌കൂള്‍, ഫെസ്‌കോ ലൂമിയര്‍ റിസോര്‍ട്ട്, ഫെസ്‌കോ സെന്‍വിയ, ഫെസ്‌കോ ഗ്രാന്‍ഡിയര്‍, ഫെസ്‌കോ നൊവാര, ഫെസ്‌കോ ഫ്‌ളോറിഡ എന്നീ അപാര്‍ട്‌മെന്റ് പ്രൊജക്ടുകള്‍ക്കാണ് തുടക്കമിടുന്നത്. ഫെസ്‌കോ ഗ്രൂപ്പിന്റെ ഫെസ് ഇന്‍ ഹോട്ടല്‍ ആതിഥ്യത്തിന്റെ രാജ്യാന്തരകേന്ദ്രമായി കോഴിക്കോട് നോളജ് സിറ്റിയില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരികയാണ്. കോഴിക്കോട് ഫെസ്‌കോ ഫ്രീസിയ അപ്പാര്‍ട്ട്മെന്റ് പ്രോജക്ട് നിലവില്‍ പൂര്‍ത്തീകരണത്തിന്റെ അന്തിമഘട്ടത്തിലാണ്.
ഇതോടൊപ്പം, യേനപ്പോയ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഫെസ് ഇന്‍ അക്കാദമിയുടെ കീഴില്‍, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ഡിഗ്രി, ഡിപോളോമ കോഴ്‌സുകളിലായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പഠനം നടത്തിവരുന്നത്. അന്താരാഷ്ട്ര അംഗീകാരമുള്ള പ്രമുഖ ജര്‍മന്‍ സാങ്കേതിക പരിശോധനാ ബോഡിയായ TÜV SÜD യുമായി സഹകരിച്ച് ഹൃസ്വകാല ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്സും വിജയകരമായി നടന്നുവരുന്നു. കോഴിക്കോട് നഗരത്തില്‍ ഒരു ലക്ഷത്തിലധികം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ നിർമിക്കുന്ന ഫെസ്‌കോ ഫിയോറ പ്രൊജക്റ്റും ഇതോടൊപ്പം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്തുള്ള അപ്പാര്‍ട്ട്മെന്റ് പ്രൊജക്ടും, വയനാട്ടിലെ റിസോര്‍ട്ട് പ്രൊജക്ടും ഉടന്‍ ഔപചാരികമായി ലോഞ്ച് ചെയ്യും.

ആദ്യഘട്ടത്തില്‍ മലബാര്‍ മേഖലയിലായി 10 പ്രൊജക്ടുകള്‍ ആരംഭിക്കും. തുടര്‍ന്ന് 2028-നുള്ളില്‍ കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ പ്രധാന നഗരങ്ങളിലായി 14 പ്രോജക്ടുകള്‍ കൂടി നടപ്പാക്കാനാണ് ഫെസ്‌കോ ഗ്രൂപ്പ് പദ്ധതിയിടുന്നത്. 2030-നുള്ളില്‍ പ്രവര്‍ത്തനം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കും. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഭുവനേശ്വര്‍ തുടങ്ങിയ നഗരങ്ങളിലായി 30 പ്രൊജക്ടുകള്‍ നടപ്പാക്കും. അവസാനഘട്ടമായി, ദുബൈ, ഷാര്‍ജ തുടങ്ങിയ അന്താരാഷ്ട്ര ബിസിനസ് ഹബുകളില്‍ ടൗണ്‍ഷിപ്പുകള്‍ ഉള്‍പ്പെടെ 22 പ്രോജക്ടുകള്‍ നടപ്പാക്കാനാണ് ഫെസ്‌കോ ഹോള്‍ഡിംഗ്‌സ് ലക്ഷ്യമിടുന്നത്. അതേസമയം, പ്രൊജക്ട് മാനേജ്‌മെന്റ് രംഗത്തെ പരിചയസമ്പന്നരായ പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി ‘ഗ്രോവൈഡ് പ്രൊജക്റ്റ് മാനേജ്‌മെന്റിന് കീഴിലായി വിവിധ പ്രോജക്ടുകള്‍ കാര്യക്ഷമമായി നടപ്പാക്കി വരുന്നതിലൂടെ ഫെസ്‌കോ ബ്രാന്‍ഡിന്റെ പ്രവര്‍ത്തന മികവും മാനേജ്‌മെന്റ് ശേഷിയും കൂടുതല്‍ ദൃശ്യമായി കാണാവുന്നതാണ്. മുഴുവന്‍ സംരംഭങ്ങളിലും വിദ്യാഭ്യാസവും തൊഴില്‍ കേന്ദ്രീകൃതവുമായ സാമൂഹിക പ്രതിബദ്ധത ഫെസ്‌കോ ഗ്രൂപ്പ് ഉയര്‍ത്തിപ്പിടിക്കുന്നതും ശ്രദ്ധേയമാണ്. ബിസിനസ് മേനേജ്‌മെന്റില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയവും ദീര്‍ഘവീക്ഷണവുമുള്ള പ്രൊഫഷണലുകളാണ് ഫെസ്‌കോ ഗ്രൂപ്പിനെ മുന്നോട്ട് നയിക്കുന്നത്. കമ്പനിയുടെ നേതൃത്വത്തിന്റെ കെട്ടുറപ്പും ഐക്യവുമാണ് കൂടുതല്‍ വിശാലവും ബൃഹത്തുമായ പദ്ധതികള്‍ക്ക് രൂപം നല്‍കുന്ന ‘ഫെസ്‌കോ ഹോള്‍ഡിംഗ്‌സ്’ എന്ന പുതിയ കൂട്ടായ്മയ്ക്ക് അടിത്തറ പാകിയത്. വികസനത്തോടൊപ്പം സാമൂഹിക ഉത്തരവാദിത്വവും മനുഷ്യമൂല്യങ്ങളിലുള്ള പ്രതിബദ്ധതയുമാണ് ഫെസ്‌കോ ഹോള്‍ഡിംഗ്‌സ് പിന്തുടരുന്ന പ്രവര്‍ത്തനമൂല്യം.

ഓരോ ചുവടുവെപ്പിലും വൈവിധ്യങ്ങളെ ആഘോഷിക്കുന്ന ദര്‍ശനമാണ് ഫെസ്‌കോ ഹോള്‍ഡിംഗ്‌സ് പിന്തുടരുന്നത്. ഒരു മേഖലയില്‍ മാത്രം ഒതുങ്ങാതെ, അടുത്ത ഒന്നര പതിറ്റാണ്ടിനുള്ളില്‍ 62 റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ് പ്രോജക്ടുകളും, 5 മിക്‌സ്ഡ്-യൂസ് പ്രോജക്ടുകളും, 5 ഹോട്ടലുകളും ഗ്രൂപ്പ് ലക്ഷ്യമിടുന്നു. ഇതിന് പുറമെ, 2 ബിസിനസ് സെന്ററുകള്‍, ടൗണ്‍ഷിപ്പ്, വാട്ടര്‍ഫ്രണ്ട് ടൗണ്‍ഷിപ്പ്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്ന 78 പ്രോജക്ടുകളാണ് 2040-ഓടെ ഫെസ്‌കോ ഹോള്‍ഡിംഗ്‌സ് നാടിന് സമര്‍പ്പിക്കുന്നത്.

ഫെസ്‌കോ ഗ്രൂപ്പിന്റെ വിഷന്‍ 2040 പ്രഖ്യാപനച്ചടങ്ങ് ‘ഫെസ്‌കോ ദി ഫ്യൂച്ചര്‍‘ ദുബൈ മില്ലിനിയം പ്ലാസ ഹോട്ടലിൽ വെച്ച് നടക്കും . ചടങ്ങില്‍ അന്തര്‍ദേശീയ, ദേശീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ദുബായിൽ നടന്ന പ്രെസ്സ് കോൺഫ്രൻസിൽ ഫെസ്ക്കോ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ. അറക്കല്‍ ബാവ, മാനേജിംഗ് ഡയറക്ടര്‍ എം.കെ ശൗക്കത്ത് അലി, ഡയറക്ടര്‍മാരായ മുഹമ്മദ് റിയാസ്, മുഹമ്മദ് സര്‍ഫറാസ്, സഫ്വാന്‍ എന്‍.ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Share this:

ഇരുപതിനായിരം തൊഴിലവസരങ്ങളുമായി78 പുതിയ പ്രൊജക്ടുകള്‍:ഫെസ്‌കോ ഗ്രൂപ്പ് വിഷന്‍ 2040 പ്രഖ്യാപിച്ചു.

Share this:

Related to this topic: