രാജസ്ഥാൻ സ്വദേശിനികളായ ഭാവന ജെയിൻ, നിതിൻ ദിക്ഷിത് എന്നിവരുടെ ഉടമസ്ഥതയിലുളള ഈസ്റ്റേൺ ഫാംസ് എൽഎൽസി കമ്പനിക്കെതിരെയാണ് പരാതിയുമായി ഇന്ത്യയിലുളള പ്രമുഖ കയറ്റുമതി-ഇറക്കുമതി സ്ഥാപനമായ ‘കെ എൻ ട്രേഡിങ്’ അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. 2021 സെപ്റ്റംബറിൽ ഈസ്റ്റേൺ ഫാംസ് കമ്പനി അധികൃതർ കെ എൻ ട്രേഡിങ്ങുമായി തേങ്ങ ഉൾപ്പെടെയുള്ള കാർഷിക ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനായായി കരാറിലേർപ്പെടുകയായിരുന്നു. തുടർന്ന് ഈ കരാറിന്റെ അടിസ്ഥാനത്തിൽ ദുബായിലേക്ക് അയച്ചുകൊടുത്ത ലക്ഷക്കണക്കിന് ദിർഹത്തിന്റെ ഉൽപന്നങ്ങൾ കൈപ്പറ്റിയ ശേഷം ഇവർ പണം നൽകാതെ മാസങ്ങളോളം ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് കെ എൻ ട്രേഡിങ്’ അധികൃതർ ആരോപിച്ചു. തുടർന്ന് പണം ബാങ്ക് വഴി അയച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാൻ പ്രതികൾ വ്യാജമായി നിർമിച്ച ബാങ്ക് ട്രാൻസ്ഫർ രേഖ കെ എൻ ട്രേഡിങ് കമ്പനിക്ക് വാട്സാപ്പ്, ഇമെയിൽ വഴി അയച്ചുകൊടുത്തു. എന്നാൽ തുടർന്ന് നടത്തിയ നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതികൾ നൽകിയ ബാങ്ക് രേഖ പൂർണമായും വ്യാജമായി ചമച്ചതാണെന്ന് ബോധ്യപ്പെട്ടത്
സാമ്പത്തിക വഞ്ചന വ്യക്തമായതിനെ തുടർന്ന് കെ എൻ ട്രേഡിങ് കമ്പനി അധികൃതർ ദുബായ് ചേംബറിനെ സമീപിച്ചു.ചേംബർ പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. തുടർന്ന് ദുബായ് സിവിൽ കോടതിയെ സമീപിക്കുകയും കോടതി രേഖകൾ വിശദമായി പരിശോധിച്ച് കെ എൻ ട്രേഡിങ്ങിന് അനുകൂലമായി വിധി ലഭിക്കുകയും ചെയ്തു. കോടതി വിധി മറികടക്കാൻ പ്രതികൾ കമ്പനി പൂട്ടി പുതിയ പേരിൽ ബിസിനസ് ആരംഭിക്കുകയും ചെയ്തുവെന്നും കമ്പനി അധികൃതർ പരാതിയിൽ വ്യക്തമാക്കി.
പ്രതികൾക്കെതിരെ ശക്തമായ അന്വേഷണം നടത്തി അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും തങ്ങൾക്കുണ്ടായ ഭീമമായ നഷ്ടം ഈടാക്കി നൽകണമെന്നും കമ്പനി അധികൃതർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

