ഷാർജ,സെപ്റ്റംബർ 10,2027 : കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗവും ഓൺലൈൻ സുരക്ഷയും സംബന്ധിച്ച് കുടുംബങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഷാർജ പൊലീസ്. ലോക നിയമ ദിനത്തോടനുബന്ധിച്ച് ഷാർജ പൊലീസിന്റെ നിയമകാര്യ വകുപ്പ് സംഘടിപ്പിച്ച ‘സുരക്ഷിത കുടുംബ ഭാവിക്കായി സുരക്ഷാ സംവിധാനം’ എന്ന ഫോറത്തിലാണ് ഇക്കാര്യം ചർച്ചയായത്.
കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽനിന്ന് സംരക്ഷിക്കാനും കുടുംബങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനും പൊലീസ്, നിയമ, സാമൂഹിക, ആരോഗ്യ, സാങ്കേതിക മേഖലകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമർ പറഞ്ഞു. കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ രക്ഷിതാക്കളുടെ ശ്രദ്ധയും നിയന്ത്രണവും ആവശ്യമാണ്. ഓൺലൈൻ തട്ടിപ്പുകൾ, ദോഷകരമായ ഉള്ളടക്കങ്ങൾ, കുട്ടികളെ ലക്ഷ്യമിട്ടുള്ള ചൂഷണം തുടങ്ങിയ അപകടങ്ങളെക്കുറിച്ച് കുടുംബങ്ങളിൽ ബോധവൽക്കരണം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്കായി സൈബർ സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക ഉപകരണങ്ങളും കൂടുതൽ ഉപയോഗിക്കണമെന്നും പൊലീസ്, നിയമ, സാമൂഹിക, ആരോഗ്യ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തമാക്കണമെന്നും ഫോറം നിർദേശിച്ചു.

Clean design and very responsive customer service. It is refreshing to find a site that actually works as advertised. Visit vncc168 today.
If you are tired of broken links and slow redirects, just use this one. It is the most direct way to access gamezonephlogin without any hassle.
Solid performance and very reliable service. The slot games are fair and the rewards are generous. I’m definitely sticking with armorbet78slot for a long time.