ഷാർജ,സെപ്റ്റംബർ 10,2026 : സർക്കാർ നഴ്സറികളിലെ കുട്ടികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കാൻ ഷാർജയിൽ പുതിയ പദ്ധതി. സെൻട്രൽ കിച്ചനുകൾ വഴി ആരോഗ്യകരമായ ഭക്ഷണം എന്ന പദ്ധതിക്ക് ഷാർജ എജ്യുക്കേഷൻ അക്കാദമിക്ക് കീഴിലുള്ള സർക്കാർ നഴ്സറികളിലാണ് തുടക്കമായത്. കുട്ടികളുടെ പ്രായത്തിനും വളർച്ചയ്ക്കും ആവശ്യമായ പോഷകങ്ങൾ ഉറപ്പാക്കുന്ന ഭക്ഷണം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭക്ഷണം തയ്യാറാക്കുന്നതിലും പാക്ക് ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും ഒരേ നിലവാരം ഉറപ്പാക്കും. ചെറുപ്പം മുതൽ കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്താനും പദ്ധതി ലക്ഷ്യമിടുന്നു.ഭക്ഷണം തയ്യാറാക്കുന്നതു മുതൽ കുട്ടികൾക്ക് നൽകുന്നതുവരെ ഓരോ ഘട്ടവും പ്രത്യേകമായി നിരീക്ഷിക്കും. ഭക്ഷണത്തിന്റെ ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഷാർജയിലെ വിവിധ പ്രദേശങ്ങളിലെ 10 നഴ്സറികളിൽ പദ്ധതി പരീക്ഷിച്ചിരുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ജീവനക്കാർക്കും പദ്ധതിയുണ്ടാക്കിയ മാറ്റം വിലയിരുത്തിയ ശേഷമാണ് കൂടുതൽ നഴ്സറികളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
കുട്ടികളുടെ ഭക്ഷണച്ചെലവിന്റെ 50 ശതമാനം ഷാർജ സർക്കാർ വഹിക്കും. ബാക്കി തുക രക്ഷിതാക്കൾ നൽകണം. പ്രാദേശികമായി ലഭിക്കുന്ന ഉൽപന്നങ്ങൾ ഉപയോഗിച്ചാണ് കുട്ടികൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത്. ഒരു വയസുമുതൽ അഞ്ച് വയസുവരെയുള്ള കുട്ടികൾക്കാണ് ഭക്ഷണം നൽകുന്നത്. കുട്ടികളുടെ പ്രായത്തിനും പോഷക ആവശ്യങ്ങൾക്കും അനുസരിച്ചായിരിക്കും ഭക്ഷണക്രമം. ഓരോ കുട്ടിയുടെയും ആരോഗ്യ, പോഷക വിവരങ്ങൾ ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തും. ഇതുവഴി കുട്ടികളുടെ ഭക്ഷണ ആവശ്യങ്ങൾ കൃത്യമായി നിരീക്ഷിക്കാനും രക്ഷിതാക്കളുമായി വിവരങ്ങൾ പങ്കിടാനും കഴിയും. നഴ്സറികളിൽ മാത്രമല്ല, വീടുകളിലും ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരാൻ കുട്ടികളെയും കുടുംബങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

The bonuses are actually legit here. I managed to hit a decent win last night and the withdrawal was super quick. phjiliboss is my new favorite spot.
Best betting app I have used this year. The updates are frequent and the new games are always exciting. Great job on the development side! br355betapp
Finally found a site that actually pays out quickly. The login process is seamless, definitely check out jilip8login if you want a hassle-free experience.