2.5 ലക്ഷം യുഎസ് ഡോളർ സമ്മാനത്തുകയുള്ള ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് പ്രഖ്യാപിച്ചു. ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2026 ലെ ജേതാവായി യുകെയിൽ നഴ്സായി ജോലി ചെയ്യുന്ന അഗിമോൾ പ്രദീപിനെ തിരഞ്ഞെടുത്തു. 214 രാജ്യങ്ങളിൽ നിന്നായി ലഭിച്ച 1.34 ലക്ഷത്തിലധികം രജിസ്ട്രേഷനുകളിൽ നിന്നാണ് അഗിമോളെ ജേതാവായി തിരഞ്ഞെടുത്തത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമ്മാനിച്ചു.
കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ സീനിയർ ട്രാൻസ്പ്ലാന്റ് കോർഡിനേറ്ററും സാൽഫോർഡ് സർവകലാശാലയിലെ ഓണററി സീനിയർ ലക്ചററുമാണ് അഗിമോൾ പ്രദീപ്. ആരോഗ്യരംഗത്തെ അസമത്വങ്ങൾ പരിഹരിക്കുന്നതിനും അവയവ, സ്റ്റെം സെൽ ദാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് അഗിമോളെ പുരസ്കാരത്തിന് അർഹയാക്കിയത്. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ജിസിസി മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ, എക്സിക്യൂട്ടീവ് ഡയറക്ടറും ഗ്രൂപ്പ് ഹെഡുമായ ടി.ജെ. വിൽസൺ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ലോകമെമ്പാടുമുള്ള നഴ്സുമാരുടെ സുപ്രധാന സംഭാവനകളെ അംഗീകരിക്കുന്നതിനും ഉയർത്തുന്നതിനുമായാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡെന്നു
ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു ലോകം എപ്പോഴും കാണാത്ത സ്ഥലങ്ങളിലും സമൂഹങ്ങളിലും നടക്കുന്ന അസാധാരണമായ പ്രവർത്തനങ്ങളെ കണ്ടെത്തുക എന്നതാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡിന്റെ ഏറ്റവും പ്രചോദനാത്മകമായ ദൗത്യമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ പറഞ്ഞു. 2021ൽ ആരംഭിച്ച ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡിന്റെ ഈ വർഷത്തെ പുരസ്കാരത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നഴ്സുമാരുടെ 1.34 ലക്ഷത്തിലധികം രജിസ്ട്രേഷനുകളാണ് ലഭിച്ചത്.

Fast transactions and a huge selection of games. I love how easy it is to navigate through the different categories. Truly a professional setup. slotdanaasia128